Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുമായി ഡെയ്‌ലി ഹണ്ട്

ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുമായി ഡെയ്‌ലി ഹണ്ട്

സ്വന്തം ലേഖകൻ

കൊച്ചി:പുതിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുമായി ഡെയ്‌ലിഹണ്ട്. ജോഷ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്റെ ബീറ്റ വേർഷന് ഇനിടോകം വലിയ ജനപ്രീതിയാണ് ലഭിച്ചത്. 23 ദശലക്ഷത്തിലധികം ഉപയോക്താക്കൾ നിലവിൽ ജോഷിനുണ്ട്. നിലവിൽ 200ൽ അധികം പ്രമുഖരാണ് ജോഷിൽ കണ്ടന്റ് ക്രിയേറ്ററായി അംഗമായിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ പ്ലാറ്റ്‌ഫോമായ ജോഷിൽ മലയാളം ഉൾപ്പെടെ പത്തിലധികം ഇന്ത്യൻ ഭാഷകൾ ലഭ്യമണ്.

ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത ലേബലുകളായ ടി-സീരീസ്, സോണി, സീ മ്യൂസിക്, ഡിവോ മ്യൂസിക് എന്നിവയുമായുള്ള സഹകരണവും ഇതോടെപ്പം പ്രഖ്യാപിച്ചു. ഹ്രസ്വ-വീഡിയോ നിർമ്മിക്കാനായി വലുതും വിശാലവുമായ ഒരു സംഗീത ലൈബ്രറി ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. വൈറൽ, ട്രെൻഡിങ്, ഗ്ലാമർ, നൃത്തം, ഭക്തി, യോഗ, പാചകം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 120 സെക്കൻഡ് വരെ വലുപ്പമുള്ള വീഡിയോകൾ ഉപയോക്താക്കൾക്ക് ഇപ്പോൾ ആസ്വദിക്കാൻ കഴിയും. ബീറ്റാ ഘട്ടത്തിൽ അവസാന 45 ദിവസങ്ങളിൽ വൻകുതിപ്പാണ് ജോഷിന് ലഭിച്ചത്.

200ൽ അധികം എക്സ്‌ക്ലൂസീവ് ക്രിയേറ്റർമാർ, 4 മെഗാ മ്യൂസിക് ലേബലുകൾ, 50 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ, പ്രതിദിനം ഒരു ബില്ല്യണിലധികം വീഡിയോ പ്ലേകൾ, 23 ദശലക്ഷത്തിന് മുകളിൽ പ്രതിദിന സജീവ ഉപയോക്താക്കൾ, അഞ്ച് ദശലക്ഷം യൂസർ ജനറേറ്റഡ് കണ്ടന്റുകൾ(യുജിസി) എന്നിവയാണ് ജോഷ് നേടിയത്.പ്രതിദിനം 21 മിനിറ്റ് സമയം ഉപയോക്താക്കൾ ജോഷ് ആപ്ലിക്കേഷനിൽ ചിലവഴിക്കുന്നതായി കണ്ടെത്തി. പൂർണമായും ഭാരതത്തിൽ നിർമ്മിച്ച് ഭാരതത്തിന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമാണിത്. നിലവിൽ ആൻഡ്രോയ്ഡിൽ പ്ലാറ്റ്‌ഫോമിൽ ജോഷ് ലഭ്യമാണ്. ഉടൻ തന്നെ ഐഒഎസ് ഉപയോക്താക്കൾക്കും ലഭ്യമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP