Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിധ്വനി ജോബ് പോർട്ടൽ: ഐ ടി മേഖലയിലെ തൊഴിലന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കുമുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ

പ്രതിധ്വനി ജോബ് പോർട്ടൽ: ഐ ടി മേഖലയിലെ തൊഴിലന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കുമുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ

സ്വന്തം ലേഖകൻ

കോവിഡ് മഹാമാരിക്കാലത്ത് മറ്റെല്ലാ മേഖലയിലുമെന്നപോലെ, ഐ ടി രംഗവും കടുത്ത പ്രതിസന്ധികൾ നേരിട്ടു കൊണ്ടിരിക്കുന്നു. തൊഴിൽ നഷ്ടം, ശമ്പളക്കുറവ്, ശമ്പളമില്ലായ്മ ഒക്കെയായി വലിയൊരു വിഭാഗം ഐ ടി ജീവനക്കാർ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. പുതിയ ജോലി കണ്ടെത്തൽ ഈ പ്രതികൂല കാലഘട്ടത്തിൽ വലിയ വെല്ലുവിളിയായ, സാഹചര്യത്തിലാണ് ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി, പുതിയ തൊഴിലവസരങ്ങൾ വേഗത്തിൽ തൊഴിലന്വേഷകരിലേയ്ക്ക് എത്തിക്കുക, കമ്പനികൾക്ക് അതത് മേഖലയിലെ വിദഗ്ദ്ധരായ ജീവനക്കാരെ കണ്ടെത്താൻ സൗകര്യമൊരുക്കുക, എന്ന ഉദ്ദേശവുമായി *പ്രതിധ്വനി ജോബ് പോർട്ടൽ* ആരംഭിക്കുന്നത്. ഇനിനകം തന്നെ നിരവധി ജീവനക്കാർക്ക് ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് മികച്ച പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം നിരവധി കമ്പനികൾക്ക് അവർക്കു യോജിച്ച സ്‌കില്ലുള്ളവരെ കണ്ടെത്താനും ജോബ് പോർട്ടൽ സഹായിച്ചിട്ടുണ്ട്.

കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും കൂട്ടിച്ചേർത്ത ജോബ് പോർട്ടലിന്റെ പുതിയ വേർഷൻ 2020 ഒക്ടോബർ 6, 2.30pm നു, കേരളത്തിലെ ഐ ടി പാർക്കുകളൂടെ സി. ഇ. ഒ ശ്രീ. ശശി മീതൽ ഉദ്ഘാടനം ചെയ്യുന്നു.

പുതുതായി കൂട്ടിച്ചേർത്ത സൗകര്യങ്ങൾ

# തൊഴിൽദാതാക്കളൂടെ രജിസ്‌ട്രേഷൻ
# അനുമതി കിട്ടിയ തൊഴിൽ ദാതാക്കൾക്ക് തൊഴിലവസരങ്ങൾ പോസ്റ്റ് ചെയ്യാം.
# അതത് മേഖലകളിലെ വിദഗ്ധരെ തിരയുന്നതിനും, അവരെ ബന്ധപ്പെടാനുമുള്ള സൗകര്യം.
# തൊഴിലന്വേഷകരുടെ രജിസ്‌റ്റ്രേഷൻ
# അതത് മേഖലകളിലെ #തൊഴിലവസരങ്ങൾ തിരയാനും, അപേക്ഷിക്കാനുമുള്ള സൗകര്യം.
# അപേക്ഷകൾ ട്രാക്ക് ചെയ്യുന്നതിനുള്ള സൗകര്യം.

മികച്ച പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി ഈ പ്ലാറ്റ്‌ഫോം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ ഐടി ജീവനക്കാരോടും പ്രതിധ്വനി അഭ്യർത്ഥിക്കുന്നു

വെബ്‌സൈറ്റ് അഡ്രസ് - https://jobs.prathidhwani.org/

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും [email protected] എന്ന മെയിൽ ഐഡിയിലോ +91 9995483784(തിരുവനന്തപുരം)/+91 89513 49976(കൊച്ചി) എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP