Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാത്രാസ് കേസ് ഞെട്ടിപ്പിക്കുന്നത്; കേസിലെ സാക്ഷികൾക്ക് സംരക്ഷണം സർക്കാർ ഉറപ്പാക്കണം; സത്യവാങ്മൂലം നൽകാൻ യു.പി സർക്കാരിനോട് സുപ്രീം കോടതി; ഇരയുടെ കുടുംബത്തിനായി ഒരു സീനിയർ അഭിഭാഷകനെയും ജൂനിയർ അഭിഭാഷകനെയും നൽകാമെന്നും കോടതി; തീരുമാനത്തിൽ സന്തോഷം അറിയിച്ചു കുടുംബം; നീതി കിട്ടണമെന്ന് സഹോദരൻ

ഹാത്രാസ് കേസ് ഞെട്ടിപ്പിക്കുന്നത്; കേസിലെ സാക്ഷികൾക്ക് സംരക്ഷണം സർക്കാർ ഉറപ്പാക്കണം; സത്യവാങ്മൂലം നൽകാൻ യു.പി സർക്കാരിനോട് സുപ്രീം കോടതി; ഇരയുടെ കുടുംബത്തിനായി ഒരു സീനിയർ അഭിഭാഷകനെയും ജൂനിയർ അഭിഭാഷകനെയും നൽകാമെന്നും കോടതി; തീരുമാനത്തിൽ സന്തോഷം അറിയിച്ചു കുടുംബം; നീതി കിട്ടണമെന്ന് സഹോദരൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹാത്രാസ് ബലാത്സംഗക്കൊല ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. ഹാത്രാസ് കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യു.പി സർക്കാർ രേഖാമൂലം അറിയിക്കണമെന്നും പെൺകുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്ന കാര്യത്തിലും സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കും. കേസിലെ ഹർജിക്കാർ കേസുമായി നേരിട്ട് ബന്ധമില്ലാത്തവരെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു.

ഹാത്രാസ് കേസിലെ സാക്ഷികളെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. സത്യവാങ്മൂലത്തിൽ ഇക്കാര്യം കോടതിയെ അറിയിക്കണം. അലഹബാദ് ഹൈക്കോടതിയിൽ നടക്കുന്ന കേസ് നടപടികളെ കുറിച്ച് നേരിട്ട് അറിയിക്കണമെന്നും കോടതി പറഞ്ഞു. ഹാത്രാസ് ബലാത്സംഗക്കേസിലെ അന്വേഷണം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അന്വേഷണത്തിന് കോടതി നിയോഗിക്കുന്ന സംഘം തന്നെ വേണമെന്ന് ഹരജിക്കാരുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. കുടുംബത്തിന്റെ ആവശ്യം അതാണെന്നും ഇന്ദിര ജെയ്സിങ് പറഞ്ഞു. കേസിനെ സംബന്ധിച്ച് കോടതി മേൽനോട്ടത്തിൽ ഉള്ള അന്വേഷണത്തിന് ഉത്തരവിടണമെന്ന് യു.പി സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. അതേസമയം കുടുംബം ആവശ്യപ്പെട്ടാൽ സീനിയറും ജൂനിയറും ആയ പ്രഗത്ഭ അഭിഭാഷകരുടെ സേവനം ഉറപ്പാക്കുമെന്നും കോടതി അറിയിച്ചു.

അതേസമയം കോടതി തീരുമാനത്തെ ഹാത്രസ് പെൺകുട്ടിയുടെ കുടുംബം സ്വാഗതം ചെയ്തു. നീതി കിട്ടണമെന്ന് പെൺകുട്ടിയുടെ സഹോദരൻ വ്യക്തമാക്കി. അതിനിടെ ഹാത്രാസിലെ പെൺകുട്ടി ബലാത്സംഗത്തിന് വിധേയയായിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് യു.പി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കലാപം ഒഴിവാക്കാൻ പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതത്തോടെ രാത്രി സംസ്‌ക്കരിച്ചു എന്നുമാണ് യു.പി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞത്. എന്നാൽ സർക്കാർ വാദത്തിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പച്ചക്കള്ളമാണ് സർക്കാർ പറയുന്നതെന്നും തങ്ങളുടെ സമ്മതമില്ലാതെയാണ് മൃതദേഹം സംസ്‌ക്കരിച്ചതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

19 വയസുകാരിയായ ദളിത് പെൺകുട്ടിയെ ക്രൂരപീഡനത്തിനിടയായതും തുടർന്ന് മരണടഞ്ഞതും രാജ്യത്ത് യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കേസിൽ സർക്കാർ സ്വീകരിച്ച നടപടികൾക്ക് എതിരായ പ്രതിഷേധങ്ങൾ യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന സർക്കാരിനെ അപമാനിക്കുവാനും അതിന്റെ പേരിൽ സംസ്ഥാനത്ത് കലാപത്തിന് ശ്രമം നടത്താനുമായിരുന്നുവെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP