Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഫോൺ വിവാദത്തിന് പിന്നിൽ കോടിയേരി ബാലകൃഷ്ണൻ; കിട്ടാത്ത ഐ ഫോണിന്റെ പേരിൽ തന്നെ ക്രൂശിക്കാൻ ശ്രമിച്ച കോടിയേരി തന്നോട് മാപ്പ് പറയേണ്ട; കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം; ദുബായിൽ പോയപ്പോൾ തനിക്കും ഭാര്യയ്ക്കുമായി താൻ രണ്ട് ഐഫോണുകൾ കാശ് കൊടുത്ത് വാങ്ങിയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു; അതിൽ താൻ ഉറച്ചു നിൽക്കുന്നു; സന്തോഷ് ഈപ്പന്റെ മൊഴി മാറ്റത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഇങ്ങനെ

ഐഫോൺ വിവാദത്തിന് പിന്നിൽ കോടിയേരി ബാലകൃഷ്ണൻ; കിട്ടാത്ത ഐ ഫോണിന്റെ പേരിൽ തന്നെ ക്രൂശിക്കാൻ ശ്രമിച്ച കോടിയേരി തന്നോട് മാപ്പ് പറയേണ്ട; കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം; ദുബായിൽ പോയപ്പോൾ തനിക്കും ഭാര്യയ്ക്കുമായി താൻ രണ്ട് ഐഫോണുകൾ കാശ് കൊടുത്ത് വാങ്ങിയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു; അതിൽ താൻ ഉറച്ചു നിൽക്കുന്നു; സന്തോഷ് ഈപ്പന്റെ മൊഴി മാറ്റത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ നിലപാട് മാറ്റിയ സാഹചര്യത്തിൽ ഐഫോൺ വിവാദത്തിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ ഫോൺ വിവാദത്തിൽ ക്രൂശിക്കാൻ കോടിയേരി ശ്രമിച്ചു. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി താൻ മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ദുബായിൽ പോയപ്പോൾ തനിക്കും ഭാര്യയ്ക്കുമായി താൻ രണ്ട് ഐഫോണുകൾ കാശ് കൊടുത്ത് വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിച്ച കോടിയേരി തന്നോട് മാപ്പ് പറയേണ്ട. കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. യു.എ.ഇ കോൺസുലേറ്റിന്റെ പരിപാടിയിൽ ക്ഷണിച്ചത് പ്രകാരമാണ് പോയത്. ഐ ഫോൺ വാങ്ങിയിട്ടില്ല. നിയമപരമായ നടപടികളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. താൻ കൊടുത്ത വക്കീൽ നോട്ടീസിന് മറുപടി കിട്ടുന്നത് വരെ കാത്തിരിക്കും. എന്തായാലും പതിനഞ്ച് ദിവസം കാത്തിരിക്കും. അതുകഴിഞ്ഞ് നിയമപരമായി നീങ്ങാൻ തന്നെയാണ് തീരുമാനമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.സിപിഎം ഉയന്നയിക്കുന്ന ആരോപണങ്ങൾ ഒരോന്നായി പൊളിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു. ഐ ഫോണുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ മാത്രമെ അറിയാവൂ എന്നും ഫോൺ ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്ന് നേരിട്ട് അറിയില്ലെന്നും സന്തോഷ് ഈപ്പൻ വിജിലൻസിന് മൊഴി നൽകിരുന്നു. സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് ഐ ഫോണുകൾ താൻ വാങ്ങി നൽകിയിയെന്നും അത് രമേശ് ചെന്നിത്തല അടക്കമുള്ളവർക്കാണ് നൽകിയതെന്നും നേരത്തെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു. ഈ നിലപാടാണ് വിജിലൻസ് ചോദ്യം ചെയ്തപ്പോൾ അദ്ദേഹം മാറ്റിയത്. കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംഗീത നാടക അക്കാദമി സർക്കാർ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് രമേശ് ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന വിവാദം ഉയർന്നത്. ഈ വാദത്തിൽ നിന്നും മലക്കം മറിഞ്ഞിരിക്യാണ് സന്തോഷ് ഈപ്പൻ. സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകൾ നൽകുകയാണ് ചെയ്തത്. അത് അവർ ആർക്ക് നൽകിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. ഇന്ന് വിജിലൻസിന് നൽകിയ മൊഴിയിലാണ് തിരുത്തിയത്. നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന് പറഞ്ഞത്.

സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപകീർത്തിക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷ് ഈപ്പൻ മൊഴി തിരുത്തുകയും ചെയ്തത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിർദ്ദേശപ്രകാരം, യുഎഇ കോൺസുലേറ്റിന്റെ പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ഐഫോൺ വാങ്ങി നൽകിയെന്ന് സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പരാമർശിച്ചിരുന്നു. ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നും, അതല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നുമാണ് ചെന്നിത്തലയുടെ വക്കീൽ നോട്ടീസിൽ പറയുന്നത്. സന്തോഷ് ഈപ്പൻ ഇത്തരത്തിൽ ഹർജിയിൽ എഴുതിയതിന് പിന്നിൽ സിപിഎം ആണെന്നും ചെന്നിത്തല ആരോപിക്കുന്നു.

ഐഫോൺ ആർക്കാണ് നൽകിയതെന്ന് കണ്ടെത്തുന്നത് വരെ പോരാടുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണ്. രണ്ടാഴ്ചയ്ക്കകം ഈ പരാമർശം പിൻവലിച്ച് സന്തോഷ് ഈപ്പൻ മാപ്പ് പറയണം. മൂന്ന് പ്രമുഖ മാധ്യമങ്ങളിലൂടെയെങ്കിലും ഈ മാപ്പപേക്ഷ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യണം. അതല്ലെങ്കിൽ നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. ഹൈക്കോടതിയിൽ സന്തോഷ് ഈപ്പൻ നൽകിയിരിക്കുന്ന ഹർജി തിരുത്തി പുതിയ സത്യവാങ്മൂലം നൽകണം. പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച ആരോപണം തെറ്റെന്ന് ബോധ്യപ്പെട്ടെന്ന് അതിൽ എഴുതണം. മുൻ അഡ്വക്കറ്റ് ജനറലായിരുന്ന അഡ്വ. ടി ആസഫലി വഴിയാണ് ഈ വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നത്.

ആരോപണത്തിന് പിന്നിൽ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്തോഷ് ഈപ്പനും തമ്മിലുള്ള ബന്ധമാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഇപ്പോൾ ഫോൺ ഉപയോഗിക്കുന്ന ആളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും അന്വേഷണത്തിന് തടസ്സമുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നാണ് ഇതേക്കുറിച്ചു പൊലീസ് നൽകിയ മറുപടി. നേരത്തെ രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോൺ സമ്മാനിച്ചെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഫോണുകൾ വാങ്ങിയതിന്റെ ബില്ലും പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP