Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് വൈറസിന്റെ ജനിതക ഘടന കണ്ടെത്തിയിട്ടുണ്ടോ? ടെസ്റ്റിൽ ഒത്തു നോക്കുന്നത് ചൈനയിലെ രോഗിയുടെ ശ്വാസകോശ ദ്രവത്തിലെ ആർഎൻഎ സ്വീക്വസൻസ് ആണ്; ഇതാകട്ടെ പൊതുവെ എല്ലാവരുടെയും സ്രവത്തിൽ കാണപ്പെടുന്ന സാമ്പിളാണ്; കേരളത്തിൽ മാത്രമല്ല ലോകത്ത് എവിടെ ടെസ്റ്റ് ചെയ്താലും കോവിഡ് പോസിറ്റീവും ഉണ്ടാകും'; കോവിഡ് ടെസ്റ്റ് എന്ന് പറഞ്ഞ് നാം കാട്ടിക്കൂട്ടുന്നതൊക്കേ അബദ്ധങ്ങളോ; സൈബർ ലോകത്ത് ചൂടൻ ചർച്ചയായ ശാസ്ത്ര ലേഖകൻ കെ പി സുകുമാരന്റെ പോസ്റ്റ്

കോവിഡ് വൈറസിന്റെ ജനിതക ഘടന കണ്ടെത്തിയിട്ടുണ്ടോ? ടെസ്റ്റിൽ ഒത്തു നോക്കുന്നത് ചൈനയിലെ രോഗിയുടെ ശ്വാസകോശ ദ്രവത്തിലെ ആർഎൻഎ സ്വീക്വസൻസ് ആണ്; ഇതാകട്ടെ പൊതുവെ എല്ലാവരുടെയും സ്രവത്തിൽ കാണപ്പെടുന്ന സാമ്പിളാണ്; കേരളത്തിൽ മാത്രമല്ല ലോകത്ത് എവിടെ ടെസ്റ്റ് ചെയ്താലും കോവിഡ് പോസിറ്റീവും ഉണ്ടാകും'; കോവിഡ് ടെസ്റ്റ് എന്ന് പറഞ്ഞ് നാം കാട്ടിക്കൂട്ടുന്നതൊക്കേ അബദ്ധങ്ങളോ; സൈബർ ലോകത്ത് ചൂടൻ ചർച്ചയായ ശാസ്ത്ര ലേഖകൻ കെ പി സുകുമാരന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡിന്റെ പേരിൽ കേരളത്തിലടക്കം പ്രചരിക്കുന്നത് തീർത്തും അനാവശ്യ ഭീതിയാണെന്നും എത്രകാലം ടെസ്റ്റ് തുടരുമോ അത്രയും കാലം കോവിഡ് രോഗികളും ഉണ്ടാവുമെന്ന് ശാസ്ത്രലേഖകനും ബ്ലോഗറുമായ കെ പി സുകമാരൻ. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് നവമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഉയർത്തിവിട്ടത്്. കോവിഡ് വൈറസിന്റെ ആർഎൻഎ സീക്വൻസ് ആരുടെയും കൈയിലില്ലെന്നും ചൈന പറയുന്നത് വിശ്വസിച്ചതാണ് ലോകാരോഗ്യ സംഘടനക്ക് അടക്കം പറ്റിയ അബന്ധമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കെ പി സുകുമാരന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

കോവിഡ് എന്ന മിഥ്യ

കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഉള്ള ആളുകളെ പിടിച്ച് ടെസ്റ്റ് ചെയ്താലും കോവിഡ് പോസിറ്റീവ് ഉള്ള ആളുകൾ ഉണ്ടാകും. അങ്ങനെ ഈ ടെസ്റ്റ് എത്ര കാലം തുടരുന്നുവോ അപ്പോഴൊക്കെ കോവിഡ് പോസിറ്റീവും തുടരും. കേരളത്തിൽ മാത്രമല്ല ലോകത്ത് എവിടെ ടെസ്റ്റ് ചെയ്താലും കോവിഡ് പോസിറ്റീവും ഉണ്ടാകും. എന്താണ് ഇതിന്റെ രഹസ്യം?

എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ടെസ്റ്റ് എന്ന് ആരും ചിന്തിക്കുന്നില്ല. ചൈനയിലെ വുഹാനിൽ ഒരു പുതിയ നോവൽ കൊറോണ വൈറസ് ആവിർഭവിച്ചു എന്നാണല്ലോ വയ്‌പ്പ്. ആ കൊറോണ വൈറസ് ബാധിച്ചോ എന്നല്ല ടെസ്റ്റ് ചെയ്യുന്നത്. അങ്ങനെ ടെസ്റ്റ് ചെയ്യണമെങ്കിൽ ആ വൈറസിനെ വേർതിരിക്കണം. ഇപ്പോൾ മുന്ന് ശാസ്ത്രജ്ഞന്മാർക്ക് വൈദ്യശാസ്ത്രത്തിൽ നൊബേൽ പ്രൈസ് കിട്ടിയ വാർത്ത നിങ്ങൾ വായിച്ചിരിക്കും. ഹെപ്പറ്റൈറ്റിസ് സി എന്ന വൈറസിനെ കണ്ടെത്തിയതിനാണ് അവർക്ക് നൊബേൽ പ്രൈസ് കൊടുക്കുന്നത്. അപ്രകാരം ആരെങ്കിലും കോവിഡ് 19 എന്ന വൈറസിനെ കണ്ടെത്തിയിട്ടുണ്ടോ? ഇല്ല.
ചൈനയിൽ പുതിയൊരു കൊറോണ വൈറസ് ഉത്ഭവിച്ചിട്ടുണ്ട് എന്ന് അവർ പറയുന്നു. അത് കോവിഡ് 19 ആണെന്ന് പറയുന്നു. ആ വൈറസ് വുഹാനിൽ പലരെയും ബാധിച്ചു എന്നും പറയുന്നു. എന്നിട്ട് കോവിഡ് 19 ബാധിച്ചു എന്ന് പറയുന്ന വുഹാനിലെ ഏതോ ഒരു രോഗിയുടെ ശ്വാസകോശ ദ്രവത്തിലെ Genetic material and RNA sequence അവർ ലോകാരോഗ്യസംഘടനയ്ക്ക് നൽകുന്നു. അതാണ് നിലവിൽ ലോകമാകെ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡം. അല്ലാതെ കോവിഡ് 19 എന്ന വൈറസിനെ വേർതിരിച്ച് അതിന്റെ ജനറ്റിക് മെറ്റീരിയലും ആർഎൻഎ സ്വീക്വൻസും ആരുടെ കൈയിലും ഇല്ല.

ടെസ്റ്റ് ചെയ്യുമ്പോൾ ഒത്തു നോക്കുന്നത് ചൈനയിലെ വുഹാനിലെ പേഷ്യന്റിന്റെ ശ്വാസകോശ ദ്രവത്തിലെ Genetic material and RNA sequence സാമ്പിൾ ആണ്. ഇതാകട്ടെ പൊതുവെ എല്ലാവരുടെയും തൊണ്ടയിലും മൂക്കിലും ഉള്ള സ്രവത്തിൽ കാണപ്പെടുന്ന സാമ്പിൾ ആണ് താനും. ഏത് രോഗം ഉള്ളവരിലും ഈ സാമ്പിൾ അധികമായി സാന്ദ്രീകരിച്ച നിലയിലും കാണപ്പെടും. അതുകൊണ്ടാണ് രോഗം ഉള്ളവരിലും ഒരു രോഗവും ഇല്ലാത്തവരിലും ടെസ്റ്റ് ചെയ്താൽ പോസിറ്റീവ് കാണുന്നത്.

ലോക വൈദ്യശാസ്ത്രത്തിൽ ഇത് വരെ വേർതിരിക്കാത്ത ഒരു വൈറസിന്റെ പേരിൽ രോഗം പരക്കുന്നു എന്ന് അവകാശപ്പെടുകയോ ടെസ്റ്റ് ചെയ്യുകയോ വാക്സിൻ നിർമ്മിക്കുകയോ ചെയ്തിട്ടില്ല. ചൈന ലോകത്തെ കബളിപ്പിക്കാനാണോ ഇങ്ങനെയൊരു Genetic material and RNA sequence സാമ്പിൾ പുറത്ത് വിട്ടത് എന്നറിയില്ല. സാധാരണ ഗതിയിൽ ഒരു വൈറസിനെ വേർതിരിച്ച് കണ്ടെത്തിയിട്ട് വേണം അതിന്റെ ജനറ്റിക് മെറ്റീരിയലും RNA സ്വീകൻസും പുറത്ത് വിടാൻ. അത് വർഷങ്ങൾ നീളുന്ന ഗവേഷണങ്ങളിലൂടെ കണ്ടെത്തേണ്ടതാണ്. ഇപ്പോഴത്തെ വൈദ്യശാസ്ത്ര നൊബേൽ പ്രൈസിന്റെ കാര്യം നോക്കാം. ഹെപ്പറ്റൈറ്റിസ് A , B എന്നീ വൈറസുകളെ കണ്ടെത്തി വർഷങ്ങൾ കഴിഞ്ഞിട്ടാണ് ഇ വൈറസിനെ കണ്ടെത്തുന്നത്.

ചുരുക്കി പറഞ്ഞാൽ ലോകാരോഗ്യ സംഘടന കണ്ണും പൂട്ടി ചൈനയെ വിശ്വസിക്കുന്നു. ലോകാരോഗ്യ സംഘടന നൽകിയ ടെസ്റ്റ് മാനദണ്ഡവും പ്രോട്ടോക്കോളും കണ്ണും പൂട്ടി ലോകരാജ്യങ്ങൾ നടപ്പാക്കുന്നു. അതുകൊണ്ട് മാത്രമാണ് കോവിഡ് 19 പരക്കുന്നത്. ആ പരക്കുന്നത് രോഗമല്ല മറിച്ച് ഭീതിയാണ്. ലോകം എന്ന് ഈ സത്യം മനസ്സിലാക്കി കോവിഡ് ടെസ്റ്റ് നിർത്തും എന്നറിയില്ല. ടെസ്റ്റ് എത്ര കാലം തുടരുന്നുവോ അത്രയും കാലം പോസിറ്റീവ് കേസുകളും ഉണ്ടാകും. നമുക്ക് കാത്തിരിക്കാം.ഇത് വരെ ഒരു കോവിഡ് രോഗിക്കും പാരാസിറ്റാമോൾ അല്ലാതെ വേറെ ഒരു മരുന്നും കോവിഡിന് കൊടുത്തിട്ടില്ല എന്ന് കൂടി ഇതിനോടൊപ്പം ചേർത്ത് വായിക്കണം. അതായത് കോവിഡ് എന്ന വെപ്രാളമേയുള്ളൂ. മരുന്നൊന്നും വേണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP