Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീറോ സൈസ് ഭ്രമം അവരെ കൊലയ്ക്ക് കൊടുക്കുന്നു; വെറും 27 വയസ്സുമാത്രമുള്ള ബോളിവുഡ് നടി മിസ്തി മുഖർജി മരിച്ചത് മെലിഞ്ഞുണങ്ങി; നൂറു കിലോയിൽ കൂടുതൽ ശരീരഭാരം ഉള്ളവർ പോലും മാസങ്ങൾക്കുള്ളിൽ മെലിയുമെങ്കിലും പാർശ്വഫലങ്ങൾ മാരകം; വൃക്ക തകരാറു തൊട്ട് ഹൃദ്രോഗം വരെ ഉണ്ടാവാം; ലോകത്തിലെ ഏറ്റവും മോശം ഡയറ്റ് ആയും ചില ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ; മലയാളികൾക്കിടയിലും വൈറലായ കീറ്റോ ഡയറ്റിങ്ങ് നിശബ്ദ കൊലയാളിയോ?

സീറോ സൈസ് ഭ്രമം അവരെ കൊലയ്ക്ക് കൊടുക്കുന്നു; വെറും 27 വയസ്സുമാത്രമുള്ള ബോളിവുഡ് നടി മിസ്തി മുഖർജി മരിച്ചത് മെലിഞ്ഞുണങ്ങി; നൂറു കിലോയിൽ കൂടുതൽ ശരീരഭാരം ഉള്ളവർ പോലും മാസങ്ങൾക്കുള്ളിൽ മെലിയുമെങ്കിലും പാർശ്വഫലങ്ങൾ മാരകം; വൃക്ക തകരാറു തൊട്ട് ഹൃദ്രോഗം വരെ ഉണ്ടാവാം; ലോകത്തിലെ ഏറ്റവും മോശം ഡയറ്റ് ആയും ചില ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ; മലയാളികൾക്കിടയിലും വൈറലായ കീറ്റോ ഡയറ്റിങ്ങ് നിശബ്ദ കൊലയാളിയോ?

എം മാധവദാസ്

ന്യൂഡൽഹി: മലയാളികൾക്കിടയിലടക്കം ഇപ്പോൾ ട്രെൻഡിങ്ങായ ശരീരയളാവാണ് സീറോ സൈസ്. തടി എത്രകണ്ട് കുറക്കാൻ ആവുമോ അത്രകണ്ട് കുറക്കയാണ് ഈ രീതിയിൽ ചെയ്യുന്നത്. അതിന് പറ്റിയ ഡയറ്റാണ് കീറ്റോ ഡയറ്റ് എന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. നൂറുകിലോയിൽ അധികം ഭാരമുള്ളവർപോലും മാസങ്ങൾ കൊണ്ടും മെലിയും എന്നതായിരുന്നു ഈ ഡയറ്റിന്റെ പ്രത്യേകത.

മാത്രമല്ല ഭക്ഷണ പ്രിയർക്ക് പട്ടിണി കിടക്കേണ്ട കാര്യവുമില്ല. അതുകൊണ്ടുതന്നെ മലയാളികളിൽ അടക്കം വളരെ പെട്ടെന്ന് ഈ ഡയറ്റ് പ്രചാരത്തിൽ വന്നു. ഫേസ്‌ബുക്കിലും വാട്സാപ്പിലുമായി പ്രചാരകർ അണി നിരന്നതോടെ കീറ്റോ ഡയറ്റ് മലയാളികൾക്കടയിലും ഏറെ പ്രചാരത്തിൽ വന്നു. പക്ഷേ വെറും 27വയസ്സുള്ള ബോളിവുഡ് നടി മിസ്തി മുഖർജി മരിച്ചതോടെ അവർ എല്ലാവരും ഭീതിയിലാണ്.

കീറ്റോ ഡയറ്റ് പിന്തുടർന്നിരുന്ന ബോളിവുഡ് നടി മിസ്തി മുഖർജി വൃക്കത്തകരാറു മൂലം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കീറ്റോ ഡയറ്റാണ് നടിയുടെ ജീവൻ അപഹരിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. കീറ്റോ ഡയറ്റിൽ കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറവും കൊഴുപ്പിന്റെയും പ്രോട്ടീന്റെയും അളവ് കൂടുതലുമാണ്. പ്രോട്ടീൻ കൂടിയ അളവിൽ എത്തുന്നത് ചിലരിൽ വൃക്കരോഗങ്ങൾ ഗുരുതരമാക്കുന്നുണ്ട്. ഈ അവസരത്തിൽ കീറ്റോ ഡയറ്റിന്റെ അപകടസാധ്യതകൾ എന്തൊക്കെയെന്നു നോക്കാം.

99 ശതമാനം കാലറിയും കൊഴുപ്പിൽനിന്നും മാംസ്യത്തിൽനിന്നും വെറും ഒരു ശതമാനം അന്നജത്തിൽനിന്നും ലഭിക്കുന്ന ഡയറ്റ് ആണ് കീറ്റോ. പോഷകാഹാര വിദഗ്ധരും വൈദ്യശാസ്ത്ര വിദഗ്ധരും അടങ്ങിയ ഒരു പാനൽ ലോകത്തിലെ ഏറ്റവും മോശം ഡയറ്റ് ആയി തിരഞ്ഞെടുത്തത് കീറ്റോ ആയിരുന്നു. പോഷകങ്ങൾ പൂർണമായും ലഭിക്കുമോ, ഡയറ്റ് പിന്തുടരാൻ എത്രമാത്രം എളുപ്പമാണ്, ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും ശരീരഭാരം കുറയ്ക്കാനുള്ള കഴിവ്, പാർശ്വഫലങ്ങൾ, ഹൃദ്രോഗം, പ്രമേഹം മുതലായ രോഗങ്ങളെ തടയാനുള്ള കഴിവ് ഇവയെല്ലാം പരിശോധിച്ചായിരുന്നു ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

ഹൃദയാരോഗ്യമേകുന്ന ഡയറ്റുകളിൽ ഏറ്റവും പിന്നിലായിരുന്നു കീറ്റോ. പൂരിതകൊഴുപ്പുകളായ വെണ്ണ, റെഡ്മീറ്റ് ഇവ ധാരാളം ഈ ഡയറ്റിൽ ഉപയോഗിക്കുന്നതിനാൽ ഇത് ഹൃദ്രോഗസാധ്യത കൂട്ടും. സുസ്ഥിരതയുടെ കാര്യത്തിലും കീറ്റോ പുറകിൽ തന്നെ. അന്നജം ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണം ഇതിലുണ്ട്.

ചില പഴങ്ങൾ, മുഴുധാന്യങ്ങൾ, അന്നജം ഉള്ള പച്ചക്കറികൾ ഇവയ്ക്കൊന്നും കീറ്റോയിൽ സ്ഥാനമില്ല. ഈ ഡയറ്റ് ആരംഭിച്ച് രണ്ടു മുതൽ ഏഴു വരെ ദിവസം ആകുമ്പോൾ തലവേദന, ക്ഷീണം, തലയ്ക്കു ഭാരം, അസ്വസ്ഥത, ഓക്കാനം, ഉറങ്ങാൻ പ്രയാസം, മലബന്ധം ഇവ ഉണ്ടാകുന്നതായി പറയുന്നു. ഫൈബർ അഥവാ നാരുകൾ വളരെ കുറഞ്ഞ ഡയറ്റ് ആണിത്. അതിനാൽ നാരുകൾ കൊണ്ടുള്ള പ്രയോജനം ശരീരത്തിനു ലഭിക്കാതെ വരുന്നു. നാരുകൾ കുറവായതുകൊണ്ട് മലബന്ധം, കോളൻ കാൻസർ എന്നിവയ്ക്കും സാധ്യതയേറുന്നു.

പ്രമേഹരോഗികളിൽ ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന അവസ്ഥയ്ക്കും ഈ ഡയറ്റ് കാരണമാകുന്നുണ്ട്. കാർബോഹൈഡ്രേറ്റ് വളരെ കുറഞ്ഞ ഭക്ഷണരീതി, ഹൃദയസംബന്ധമായ രോഗങ്ങൾക്കും സെറിബ്രോ വാസ്‌കുലാർ രോഗങ്ങൾക്കും കാൻസർ മരണങ്ങൾക്കും ഉള്ള സാധ്യത കൂട്ടുന്നു.

മാംസത്തിൽ നിന്നുള്ള പ്രോട്ടീൻ അധികം ശരീരത്തിലെത്തുന്നതു വൃക്കരോഗികൾ, യൂറിക് ആസിഡ് പ്രശ്നമുള്ളവർ തുടങ്ങിയവരെ അപകടാവസ്ഥയിലെത്തിക്കാം. ശരീരത്തിനാവശ്യമായ എല്ലാ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ലഭിക്കാതെ വരുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം.പാർശ്വഫലങ്ങൾ അവഗണിച്ചാൽ, വളരെ പെട്ടെന്നു ശരീരഭാരം കുറയുന്നു എന്ന ഗുണം മാത്രമാണ് കീറ്റോയിൽ കാണുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

നൂറുകിലോയിൽ കൂടുതൽ ശരീരഭാരം ഉള്ളവർക്കാണ് ഈ ഡയറ്റ് കൂടുതൽ യോജിക്കുന്നത്്. ഇതുമനസ്സിലാക്കാതെ എല്ലാവും കീറ്റോ ഡയറ്റിങ്ങിലേക്ക് എടുത്തു ചാടുന്നത് അപകടരമാണെന്നാണ് ആരോഗ്യ വിദഗധരുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP