Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തു വർഷം കൂടി കഴിയുമ്പോൾ ബ്രിട്ടനിൽ സകലർക്കും വൈദ്യൂതി നൽകുന്നത് കാറ്റാടി യന്ത്രങ്ങൾ; വിൻഡ് ഫാമുകളുടെ മഹാസാഗരം തീർക്കാൻ ഒരുങ്ങി ബോറിസ് ജോൺസൻ; ബ്രിട്ടനെ സ്വാഭാവിക ഇന്ധനങ്ങളുടെ സൗദ്യ അറേബ്യ ആക്കി മാറ്റാൻ പ്രതിജ്ഞ എടുത്ത് പ്രധാനമന്ത്രി

പത്തു വർഷം കൂടി കഴിയുമ്പോൾ ബ്രിട്ടനിൽ സകലർക്കും വൈദ്യൂതി നൽകുന്നത് കാറ്റാടി യന്ത്രങ്ങൾ; വിൻഡ് ഫാമുകളുടെ മഹാസാഗരം തീർക്കാൻ ഒരുങ്ങി ബോറിസ് ജോൺസൻ; ബ്രിട്ടനെ സ്വാഭാവിക ഇന്ധനങ്ങളുടെ സൗദ്യ അറേബ്യ ആക്കി മാറ്റാൻ പ്രതിജ്ഞ എടുത്ത് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ധുനിക ലോകത്ത് വികസനത്തിന്റെ അടിത്തറ തന്നെ ഊർജ്ജ ലഭ്യതയാണെന്നാണ് പറയാറുള്ളത്. തനത് ഊർജ്ജ സ്രോതസ്സുകളെ ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യങ്ങൾ വലിയ തോതിൽ തന്നെ ഊർജ്ജപുരോഗതി കൈവരിക്കും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ബ്രിട്ടനിലെ തീരപ്രദേശങ്ങളിലെ കാറ്റ് ഒരു പതിറ്റാണ്ടിനുള്ളിൽ ഫലപ്രദമായ ഒരു ഊർജ്ജ സ്രോതസാക്കി മാറ്റുമെന്നാണ് ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. ഇന്നലെ നടന്നകൺസർവേറ്റീവ് പാർട്ടിയുടെ വെർച്ച്വൽ കോൺഫറൻസിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ആയിരക്കണക്കിന് തീരദേശ ടർബൈനുകൾ ഇതിനായി നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനോടൊപ്പം ഹരിതോർജ്ജത്തിന്റെ ഉപയോഗം പരമാവധി വർദ്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തീരദേശ വാതോർജ്ജ സാങ്കേതിക വിദ്യയിൽ ബ്രിട്ടനെ ലോകത്തിന്റെ മുന്നിലെത്തിക്കുക എന്നതിനൊപ്പം ഏകദേശം60,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനും ഇതിനാൽ സാധിക്കും. പത്തു വർഷം കഴിയുമ്പോൾ, വീടുകളിലെ സകല വൈദ്യൂതോപകരണങ്ങളും പ്രവർത്തിക്കുന്നത് ഈ ദ്വീപിനു ചുറ്റും വീശുന്ന കാറ്റിൽ നിന്നും ഉദ്പാദിപ്പിക്കുന്ന വൈദ്യൂതിയിൽ നിന്നായിരിക്കുമെന്ന് അദ്ദേഹം കോൺഫറൻസിൽ പറഞ്ഞു.

കോൺഫറൻസിൽ പ്രധാനമായും കോവിഡ് മഹാമാരിയേ കുറിച്ചാണ് അദ്ദേഹം സംസാരിച്ചതെങ്കിലും, ഈയിടെ കോവിഡ് ബാധിതരുടെ കണക്കുകൾ ശേഖരിക്കുന്നതിൽ ഉണ്ടായ സാങ്കേതികപ്പിഴവുകളെ കുറിച്ച് അദ്ദേഹം കാര്യമായി ഒന്നും പറഞ്ഞില്ല. കൂടുതൽ നഴ്സുമാരേയും പൊലീസുകാരേയും നിയമിച്ചു എന്നുപറഞ്ഞ അദ്ദേഹം ചിലപ്പോഴൊക്കെ മഹാമാരിയും വികസനത്തിനുള്ള ഒരു ഉൾപ്രേരകമായി പ്രവർത്തിക്കാം എന്നും കൂട്ടിച്ചേർത്തു.

ദിവസേനയെന്നോണം സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിൽ അവസരങ്ങൾക്ക് ജനങ്ങളെ പ്രാപ്തരാക്കുവാൻ ആധുനിക സാങ്കേതിക വിദ്യയിലും മറ്റും പരിശീലനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിത സമ്പദ്വ്യവസ്ഥ, ഹരിത വ്യവസായ വിപ്ലവം എന്നീ രംഗങ്ങളിൽ രാജ്യം അതിവേഗത്തിൽ മുന്നേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അടുത്ത പത്തുവർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വാതോർജ്ജ പദ്ധതിക്കായി ടർബൈനുകളുടെ എണ്ണം 1800 ൽ നിന്നും 7000 ആയി വർദ്ധിപ്പിക്കേണ്ടതുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടർബൈൻ ബ്ലൈഡ് ഇപ്പോൾ നോർത്തമ്പർലാൻഡിന്റെ തീർങ്ങളിൽ പരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുമാത്രമല്ല, കാറ്റ് കൂടുതൽ ശക്തിയായി വീശുന്ന സമുദ്രാന്തർഭാഗങ്ങളിൽ ഫ്ളോട്ടിങ് ടർബൈനുകൾ സജ്ജീകരിക്കുന്നതിനായി ഇന്ന് ധനസഹായം പ്രഖ്യാപിക്കും.

രാജ്യത്തെ ഉദ്പാദന മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പദ്ധതിക്ക് ആവശ്യമായ ഉപകരണങ്ങളിൽ 60% രാജ്യത്തിനകത്തു തന്നെ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 10 ജിഗാവാട്ട് വൈദ്യൂതിയാണ് തീരദേശത്തെ കാറ്റിൽനിന്നും ഉദ്പാദിപ്പിക്കുന്നത്. അത് 2030 ഓടെ 30 ജിഗാവാട്ടായി ഉയർത്തുവാനാണ് ലക്ഷ്യമിട്ടിരുന്നത്. അത് ഇപ്പോൾ അതേ സമയത്തിനുള്ളിൽ തന്നെ 40 ജിഗാവാട്ടായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ ഹിങ്കി പോയിന്റിലെ ആണവോർജ്ജ പ്ലാന്റ് ഉദ്പാദിപ്പിക്കുന്നത് 3.3 ജിഗാവാട്ട് വൈദ്യൂതിയാണ്. സാങ്കേതിക വിദ്യ പുരോഗമിച്ചതിനാൽ ഇനി ഊർജ്ജത്തിന്റെ വിലയിടിയും. കാറ്റിൽ നിന്നും ഉദ്പാദിപ്പിക്കുന്ന വൈദ്യൂതിക്ക് ആണവോർജ്ജ നിലയത്തിൽ ഉദ്പാദിപ്പിക്കുന്ന വൈദ്യൂതിയേക്കാൾ വില കുറവാണ്. എന്നാലും, ഈ ലക്ഷ്യം ഒരു വലിയ വെല്ലുവിളിൻ തന്നെയാണെന്നാണ് ബിസിനസ്സ് സെക്രട്ടറി അലോക് ശർമ്മ പറഞ്ഞത്.

അടുത്തവർഷം കാലാവസ്ഥയുമായി ബന്ധപ്പെട്ട യു എൻ ഉച്ചകോടിക്ക് ബ്രിട്ടൻ ആതിഥേയത്വം വഹിക്കാനിരിക്കെ, ഹരിതവ്യവസായ മേഖലകളിൽ പുതിയ മേഖകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തിലാണ് ബ്രിട്ടൻ. വാതോർജ്ജ പദ്ധതി പോലുള്ള ബ്രിട്ടന്റെ പുതിയ ഹരിത സാങ്കേതിക വിദ്യകൾ ഈ ഉച്ചകോടിയിൽ ലോക രാഷ്ട്രങ്ങൾക്ക് പരിചയപ്പെടുത്താനാകുമെന്ന് ബോറിസ് ജോൺസൺ കരുതുന്നു. ഇത്തരത്തിൽ ഓഫ്ഷോർ ടർബൈനുകൾ സ്ഥാപിക്കുന്നതിന് സഹായകരമാകും വിധം തുറമുഖങ്ങളുടെ വികസനത്തിനായി 160 മില്ല്യൺ പൗണ്ടിന്റെ ഒരു നവീകരണ പദ്ധതി ഇന്ന് സർക്കാർ പ്രഖ്യാപിക്കും.

ഇതിനുപുറമേ 1 ജിഗാവാട്ട് വൈദ്യൂതി ഉദ്പാദിപ്പിക്കുവാൻ കഴിവുള്ള ഒഴുകി നടക്കുന്ന ടർബൈനുകൾ സ്ഥാപിക്കുവാനുള്ള പദ്ധതിയും ഇന്ന് പ്രഖ്യാപിക്കും. നിലവിൽ ലോകത്തിലിത്തരത്തിൽ ഉദ്പാദിപ്പിക്കുന്ന മൊത്തം വൈദ്യൂതിയുടെ 15 ഇരട്ടിവരും ഇത്. ഇത്തരം കാറ്റാടി യന്ത്രങ്ങൾ ഒരു നിശ്ചിത സ്ഥലത്ത് ഉറപ്പിച്ചു നിർത്തുകയല്ല, മറിച്ച് സമുദ്രത്തിൽ ഒഴുകി നടക്കുകയാണ് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP