Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരാട് കോലിയുടെ കൊമ്പന്മാരെ തകർത്ത് ഡൽഹി കാപ്പിറ്റൽസിന് വിജയം; മലയാളി താരം ദേവ് പടിക്കലിന് ആദ്യമായി ബാറ്റിംഗിൽ പിഴച്ചപ്പോൾ കൂട്ടത്തോടെ തകർന്നു റോയൽ ചലഞ്ചേഴ്‌സ്; ക്യാപ്ടന്റെ പൊരുതൽ എങ്ങുമെത്തിയില്ല; ഐപിഎല്ലിൽ ഡൽഹിയുടെ വിജയം 59 റൺസിന്; ബാറ്റു കൊണ്ടും പന്തുകൊണ്ടും മികവു പുലർത്തി ശ്രേയസ് അയ്യരും കൂട്ടരും

വിരാട് കോലിയുടെ കൊമ്പന്മാരെ തകർത്ത് ഡൽഹി കാപ്പിറ്റൽസിന് വിജയം; മലയാളി താരം ദേവ് പടിക്കലിന് ആദ്യമായി ബാറ്റിംഗിൽ പിഴച്ചപ്പോൾ കൂട്ടത്തോടെ തകർന്നു റോയൽ ചലഞ്ചേഴ്‌സ്; ക്യാപ്ടന്റെ പൊരുതൽ എങ്ങുമെത്തിയില്ല; ഐപിഎല്ലിൽ ഡൽഹിയുടെ വിജയം 59 റൺസിന്; ബാറ്റു കൊണ്ടും പന്തുകൊണ്ടും മികവു പുലർത്തി ശ്രേയസ് അയ്യരും കൂട്ടരും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിൽ 59 റൺസ് വിജയം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എല്ലാ മേഖലയിലും കടത്തിവെട്ടിയാണ് ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹി ഈ വിജയം കരസ്ഥമാക്കിയത്. ഡൽഹി കാപ്പിറ്റൽ ഉയർത്തിയ 196 റൺസ് കൂറ്റൻ സ്‌കോർ മറികടക്കാൻ കോലിക്കും കൂട്ടർക്കും സാധിച്ചില്ല. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ ഡൽഹിക്കു സാധിച്ചുള്ളൂ. മലയാളി താരം ദേവ് ദത്ത് പടിക്കൾ ഉജ്ജ്വലമായ ക്യാച്ചെടുത്തെങ്കിലും ബാറ്റു കൊണ്ട് ശോഭിച്ചില്ല. വമ്പൻ സ്‌കോർ പി്തുടരുമ്പോൾ തുടക്കത്തിൽ തന്നെ തകർച്ചയാണ് നേരിട്ടത്.

43 റൺസെടുക്കുന്നതിനിടെ ദേവദത്ത് പടിക്കൽ (4), ആരോൺ ഫിഞ്ച് (13), എ ബി ഡിവില്ലിയേഴ്സ് (9) എന്നിവരുടെ വിക്കറ്റുകൾ ബാംഗ്ലൂരിന് നഷ്ടമായി. പിന്നാലെ വന്ന കോലി മാത്രമാണ് തിളങ്ങിയത്. കോലി 43 റൺസെടുത്തു. ഡൽഹിക്ക് വേണ്ടി കെ റബ്ദ് നാലു വിക്കറ്റു വീഴ്‌ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ മാർക്കസ് സ്റ്റോയ്നിസും തകർത്തടിച്ച പൃഥ്വി ഷായുമാണ് ഡൽഹിക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 26 പന്തുകൾ നേരിട്ട സ്റ്റോയ്നിസ് രണ്ടു സിക്സും ആറ് ഫോറുമടക്കം 53 റൺസോടെ പുറത്താകാതെ നിന്നു.

പൃഥ്വി ഷാ - ശിഖർ ധവാൻ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് ഡൽഹിക്ക് സമ്മാനിച്ചത്. 6.4 ഓവറിൽ 68 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 23 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 42 റൺസെടുത്ത പൃഥ്വി ഷാ ഏഴാം ഓവറിൽ പുറത്തായതോടെ ഡൽഹിയുടെ റൺറേറ്റ് താഴ്ന്നു. 28 പന്തിൽ നിന്ന് മൂന്നു ഫോറുകൾ സഹിതം 32 റൺസെടുത്ത ധവാനെ ഉദാന 10-ാം ഓവറിൽ മടക്കി. പിന്നാലെ കഴിഞ്ഞ മത്സരത്തിലെ താരം ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ബൗണ്ടറി ലൈനിനരികെ ഉജ്വലമായ ക്യാച്ചിലൂടെ ദേവ്ദത്ത് പടിക്കൽ പുറത്താക്കി. 13 പന്തിൽ നിന്ന് 11 റൺസ് മാത്രമായിരുന്നു ശ്രേയസിന്റെ സമ്പാദ്യം.

ഷാ പുറത്തായതോടെ വേഗത കുറഞ്ഞ ഡൽഹി ഇന്നിങ്സിന് സ്റ്റോയ്നിസും ഋഷഭ് പന്തും ഒന്നിച്ചതോടെ വീണ്ടും ജീവൻ വെയ്ക്കുകയായിരുന്നു. തകർത്തടിച്ച ഇരുവരും നാലാം വിക്കറ്റിൽ 89 റൺസാണ് ഡൽഹി സ്‌കോറിലേക്ക് ചേർത്തത്. 25 പന്തിൽ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 37 റൺസെടുത്ത പന്ത് 19-ാം ഓവറിലാണ് പുറത്തായത്. ഷിംറോൺ ഹെറ്റ്മയർ 11 റൺസോടെ പുറത്താകാതെ നിന്നു.

ബാംഗ്ലൂർ നിരയിൽ നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങിയ വാഷിങ്ടൺ സുന്ദർ മികച്ച പ്രകടനം കാഴ്ചവെച്ചു. നവ്ദീപ് സെയ്നിയാണ് ബാംഗ്ലൂർ നിരയിൽ കൂടുതൽ തല്ലു വാങ്ങിയ ബൗളർ. മൂന്ന് ഓവറിൽ 48 റൺസാണ് താരം വഴങ്ങിയത്. നേരത്തെ ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP