Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാം വരവിലും കോവിഡിനെ തോൽപ്പിച്ച് ന്യൂസിലന്റ്; കോവിഡ് മുക്തമായതോടെ രാജ്യത്തെ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി ജസീന്ത അർഡൺ; വളരെ നീണ്ട വർഷങ്ങൾ പോലെയാണ് ഈ കാലയളവ് അനുഭവപ്പെട്ടതെന്നും പ്രതികരണം

രണ്ടാം വരവിലും കോവിഡിനെ തോൽപ്പിച്ച് ന്യൂസിലന്റ്; കോവിഡ് മുക്തമായതോടെ രാജ്യത്തെ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി ജസീന്ത അർഡൺ; വളരെ നീണ്ട വർഷങ്ങൾ പോലെയാണ് ഈ കാലയളവ് അനുഭവപ്പെട്ടതെന്നും പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

വെല്ലിം​ഗ്ടൺ: രണ്ടാം വരവിലും ന്യൂസിലന്റ് ജനതയുടെ മേൽ പ്രഹകമേൽപ്പിക്കാനാകാതെ കോവിഡ് മഹാമാരി. രണ്ടാം തവണയും വൈറസ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാക്കിയതോടെ രാജ്യത്ത് നിലനിന്നിരുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുകയാണെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അർഡൺ പ്രഖ്യാപിച്ചു. മെയ് മാസത്തിൽ കോവിഡ് പൂർണ്ണമായും രാജ്യത്ത് നിന്ന് അപ്രത്യക്ഷമായി എന്ന് കരുതിയ രാജ്യത്ത് തുടർച്ചയായ 102 ദിവസങ്ങൾക്ക് ശേഷം ഓ​ഗസ്റ്റിൽ വീണ്ടും വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഓക്ലാൻഡിലാണ് കോവിഡിന്റെ രണ്ടാം വരവ് ആരംഭിച്ചത്. മൂന്നാഴ്ച കർശനമായ ലോക്ക്ഡൗൺ നിയമങ്ങളിലൂടെയാണ് ന​ഗരം കടന്നു പോയത്. അഞ്ച് മില്യൺ ജനങ്ങളുള്ള ന്യൂസിലന്റിൽ വെറും 25 പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1815 പേർക്ക് കോവിഡ് ബാധിച്ചു.

കോവിഡിന്റെ രണ്ടാം വരവും നിയന്ത്രണവിധേയമായതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും ജസീന്ത പറഞ്ഞു. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേമായതോടെയാണ് എല്ലാ നിയന്ത്രണങ്ങളും ലഘൂകരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 12 ദിവസമായി ഓക്ലാലാൻഡിലും പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈറസ് നിയന്ത്രണങ്ങൾ വിധേയമായെന്ന് അറിയിച്ച പ്രധാനമന്ത്രി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ച ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വളരെ നീണ്ട് വർഷങ്ങൾ പോലെയാണ് ഈ കാലയളവ് അനുഭവപ്പെട്ടതെന്നും ജസീന്ത പറഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയ സാ​ഹചര്യത്തിൽ ആളുകൾക്ക് കൂട്ടം കൂടുന്നതിന് വിലക്കുകളില്ല.

ആദ്യ വ്യാപനത്തിൽ രാജ്യം കോവിഡ് മുക്തമായതറിഞ്ഞ് താൻ സ്വീകരണമുറിയിൽ നൃത്തം ചെയ്തുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞിരുന്നു. കർശനമായ അതിർത്തി നിയന്ത്രണങ്ങൾ നിലനിൽക്കുമെങ്കിലും സാമൂഹിക അകലം പാലിക്കൽ, പൊതുസമ്മേളനങ്ങളുടെ പരിധി എന്നിവക്കുള്ള നിയന്ത്രണങ്ങൾ അന്ന് ഒഴിവാക്കിയിരുന്നു.

ആദ്യ വ്യാപനത്തിൽ ന്യൂസിലൻഡിൽ 1154 കോവിഡ് കേസുകളും 22 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഏഴ് ആഴ്ചയോളം നീണ്ടു നിന്ന ലോക്ക്ഡൗണിനോട് സഹകരിച്ച് രാജ്യത്തെ ജനങ്ങൾ നടത്തിയ ത്യാഗങ്ങളാണ് രോഗികളുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചതെന്ന് ജസീന്ത പറഞ്ഞിരുന്നു. പകർച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതിൽ ന്യൂസിലൻഡ് ലോകപ്രശംസ നേടിയിരുന്നു. വാർത്ത കേട്ടപ്പോൾ ഉണ്ടായ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ “ഞാൻ എന്റെ കുഞ്ഞു മകളെയുമെടുത്ത് കുറച്ച് നേരം നൃത്തം ചെയ്തു,” എന്നായിരുന്നു ജസീന്തയുടെ മറുപടി. “ഞാൻ എന്തിനാണ് സ്വീകരണ മുറിയിൽ നൃത്തം ചെയ്യുന്നതെന്ന് അവൾക്ക് മനസിലായില്ല. അവൾ അത്ഭുതപ്പെട്ടു. പിന്നീട് എന്നോടൊപ്പം നൃത്തം ചെയ്തു.”- പ്രധാനമന്ത്രി അന്ന് വ്യക്തമാക്കിയത് ഇപ്രകാരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP