Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാണികളായി ആരുമില്ലാത്ത ടണലിലൂടെ കൈകൾ വീശി അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി; ശരിക്കും ആരെയാണ് മോദി കൈ വീശി കാണിക്കുന്നത് എന്ന ചോദ്യം ഉയർത്തി സോഷ്യൽ മീഡിയ; അടൽ ടണൽ ഉദ്ഘാടന ചടങ്ങിനിടയിലും ട്രോളന്മാർക്ക് ചാകരയായി മോദിയുടെ പെരുമാറ്റം

കാണികളായി ആരുമില്ലാത്ത ടണലിലൂടെ കൈകൾ വീശി അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി; ശരിക്കും ആരെയാണ് മോദി കൈ വീശി കാണിക്കുന്നത് എന്ന ചോദ്യം ഉയർത്തി സോഷ്യൽ മീഡിയ; അടൽ ടണൽ ഉദ്ഘാടന ചടങ്ങിനിടയിലും ട്രോളന്മാർക്ക് ചാകരയായി മോദിയുടെ പെരുമാറ്റം

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിൽ രാജ്യത്തിന് തന്നെ അഭിമാനമായ അടൽ ടണൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിലെ ട്രോളന്മാർക്ക് പണിയായി. ടണലിന്റെ ഉദ്ഘാടനത്തിന് ശേഷം അതിനുള്ളിലൂടെ യാത്ര ചെയ്ത പ്രധാനമന്ത്രിയുടെ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നത്. മോദി വാഹനത്തിൽ യാത്ര ചെയ്യുന്നതും ടണലിലൂടെ നടക്കുന്നതും വൻ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന രീതിയിൽ കൈകൾ വീശിയാണ്. എന്നാൽ, കാണികളായി ഒരാളുപോലും ഇല്ലാത്തിടത്ത് മോദി എന്തിന് കൈകൾ വീശി എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം. ഇതോടെ ട്രോളന്മാർക്കും പണിയായി. പരിഹാസത്തിൽ കുതിർന്ന മറുപടികളും ചിത്രങ്ങളും ട്വിറ്ററിലും ഫേസ്‌ബുക്കിലുമായി നിറഞ്ഞോടുകയാണ്. അടൽ ടണലിനേക്കാൾ ജനശ്രദ്ധയാണ് ഒറ്റ ഉദ്ഘാടനം കൊണ്ട് മോദി നേടിയെടുത്തിരിക്കുന്നത്.

അല്ല, ശരിക്കും ആരെയാണ് മോദി കൈ വീശി കാണിക്കുന്നത്? ഐ ആം ദി ആൻസർ എന്ന് സമൂഹ മാധ്യമം പറയുന്നു. He is just trying to create Modi Wave. സമുദ്രനിരപ്പിൽനിന്ന് 10,000 അടി ഉയരത്തിലും മോദി തരംഗം സൃഷ്ടിക്കുകയായിരുന്നു മോദി എന്ന് സാരം. ചിലയാളുകൾ അങ്ങനെയാണ്, അവർ മുന്നിലെ കനത്ത ശൂന്യതയെപ്പോലും സ്‌നേഹിക്കുമെന്നാണ് ചിലരുടെ ഉത്തരം. കാണാൻ ആരുമില്ലാത്ത ടണലിലാണെങ്കിലും കൈയുയർത്തി അഭിവാദ്യം ചെയ്യുന്നതിൽ ചന്തുവിനെ തോൽപ്പിക്കാൻ ആരുമില്ലെന്നും വായിക്കാം.നിങ്ങൾക്കെല്ലാം തെറ്റി, മോദി തന്റെ പ്രിയ ആരാധകരെ നോക്കിയാണ് കൈവീശിയതെന്ന് എത്രപേർക്ക് അറിയാം എന്നു ചോദിച്ചവരുമുണ്ട്. ദേശീയ മാധ്യമങ്ങളിലിരുന്ന് മോദിക്കായി ചർച്ച നയിക്കുന്ന മാധ്യമപ്രവർത്തകരുടെ ചിത്രം ഉൾപ്പെടെ ടണലിന്റെ ചുവരിൽ പതിപ്പിച്ച്, തെളിവ് സഹിതമാണ് ചിലർ മറുപടി നൽകിയിരിക്കുന്നത്.

ഫുട്‌ബോൾ താരം ലയണൽ മെസി തന്നേക്കാൾ മികച്ച കളിക്കാരന് ഹസ്തദാനം നൽകുമ്പോൾ മോദി തന്നേക്കാൾ മികച്ച നടനുനേരെ കൈവീശിയാൽ എന്താ തെറ്റെന്ന് ചോദിച്ചാൽ എന്തു പറയാനാകും. ഇക്കണക്കിന് മോദി ഐപിഎൽ ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഒന്നും സംഭവിക്കില്ല. ആളില്ലാത്ത സ്റ്റേഡിയം കണ്ടാലുടൻ കൈവീശും അതോടെ സകല ക്യാച്ചും താഴെവീഴും. ഭാവിയിൽ യാത്ര ചെയ്യുന്നവരെ ഇപ്പോഴേ അഭിവാദ്യം ചെയ്ത, തന്നെപ്പോലെ തനിച്ചായിപ്പോയ തന്റെ ഉറ്റ സുഹൃത്ത് ക്യാമറയെ നോക്കി അഭിവാദ്യം ചെയ്യുന്ന നല്ല മനസിന്റെ ഉടമയാണ് മോദിയെന്നും ട്രോളന്മാർ പറഞ്ഞുവെക്കുന്നു. മോദിയുടെ ഈ സ്വഭാവം പുതിയതല്ലെന്നും ട്വിറ്ററിൽ ചിലർ ഓർമപ്പെടുത്തുന്നു. ശ്രീനഗറിൽ ദാൽ തടാകത്തിലെ ബോട്ടിൽനിന്ന് ഇത്തരത്തിൽ കൈവീശുന്ന മോദിയുടെ ദൃശ്യം എബിപി ന്യൂസ് പങ്കുവെച്ചിട്ടുമുണ്ട്.

ഞായറാഴ്ചയാണ് ലോകത്തിലെ തന്നെ ഏറ്റവും നീളംകൂടിയ ടണൽ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഹിമാചൽ പ്രദേശിലെ രോഹ്തങ്ങിലെ അടൽ ടണലിന്റെ നീളം 9.02 കിലോമീറ്ററാണ്. സമുദ്രനിരപ്പിൽനിന്ന് 10,000 അടി ഉയരത്തിലാണ് പാത. കാര്യമിതൊക്കെയാണെങ്കിലും ടണലിന്റെ വിശേഷങ്ങളല്ല സമൂഹ മാധ്യങ്ങളിൽ ഹിറ്റായിരിക്കുന്നത്. ഉദ്ഘാടന വേളയിൽ ടണലിലൂടെ നടക്കുമ്പോഴും തുറന്ന വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും മോദി ആരെ നോക്കിയാണ് കൈകൾ വീശിയതെന്ന അന്വേഷണമാണ് സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP