Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലാവലിൻ കേസിൽ പിണറായിക്ക് കുറ്റവിചാരണ എന്ന പേടിസ്വപ്നം; ഏതുവിധേനയും കേസ് മാറ്റിവയ്ക്കാനുള്ള ശ്രമം പിണറായി വിജയൻ നടത്തും; കുറ്റവിചാരണ നേരിടാൻ സുപ്രംകോടതി വിധിചാൽ ഓരോ രേഖകളും കോടതിയിൽ മാർക്ക് ചെയ്യുമ്പോൾ പിണറായിയുടെ സകല മുഖം മൂടികളും അവകാശ വാദങ്ങളും പിച്ചിച്ചീന്തപ്പെടും; സുപ്രീം കോടതിയിലെ 'പവർ ബ്രോക്കർമാർ' പിണറായിയെ കാണാൻ തിരുവനന്തപുരത്ത് വന്നുപോയി: ആരോപണങ്ങളുമായി ക്രൈം നന്ദകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ലാവലിൻ കേസിൽ പിണറായിക്ക് കുറ്റവിചാരണ എന്ന പേടിസ്വപ്നം; ഏതുവിധേനയും കേസ് മാറ്റിവയ്ക്കാനുള്ള ശ്രമം പിണറായി വിജയൻ നടത്തും; കുറ്റവിചാരണ നേരിടാൻ സുപ്രംകോടതി വിധിചാൽ ഓരോ രേഖകളും കോടതിയിൽ മാർക്ക് ചെയ്യുമ്പോൾ പിണറായിയുടെ സകല മുഖം മൂടികളും അവകാശ വാദങ്ങളും പിച്ചിച്ചീന്തപ്പെടും; സുപ്രീം കോടതിയിലെ 'പവർ ബ്രോക്കർമാർ' പിണറായിയെ കാണാൻ തിരുവനന്തപുരത്ത് വന്നുപോയി: ആരോപണങ്ങളുമായി ക്രൈം നന്ദകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലാവലിൻ കേസിൽ പിണറായി വിജയന് കുറ്റവിചാരണ നേരിടാൻ ഭയമാണെന്ന് ക്രൈം നന്ദകുമാർ. പിണറായിയുടെ ലാവ്ലിൻ കുറ്റവിചാരണ പേടി കാരണം വീണ്ടും കേസ് മാറ്റിവെക്കാൻ ശ്രമിക്കുമെന്ന് നന്ദകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. കോൺഗ്രസ്സ് മുക്ത ഭാരതം സ്വപ്നം കാണുന്ന അമിത് ഷായ്ക്ക് ഏറ്റവും വലിയ തടസം കേരളത്തിലെ കോൺഗ്രസാണ്. തുടർച്ചയായി അധികാരം കിട്ടാതെ വന്നാൽ കേരളത്തിലെ കോൺഗ്രസ്സ് തകർന്ന് പോകുമെന്നും, അതുവഴി ബിജെപിക്ക് അധികാരത്തിൽ കയറാമെന്നും അമിത്ഷാ കണക്കുകൂട്ടി. അധികാര മോഹത്തിൽ സമനില തെറ്റിയ പിണറായി വിജയൻ ഈ അവസരത്തിലാണ് അമിത് ഷായുടെ കാൽക്കൽ വീണ് ലാവ്ലിൻ കേസിൽ നിന്നു രക്ഷിക്കണമെന്ന് കേണപേക്ഷിച്ചെന്നും നന്ദകുമാർ ആരോപിക്കുന്നു.

കുറ്റവിചാരണ നേരിടാൻ സുപരീംകോടതിവിധിചാൽ ഓരോ രേഖകളും കോടതിയിൽ മാർക്ക് ചെയ്യുമ്പോൾ പിണറായിയുടെ സകല മുഖം മൂടികളും അവകാശ വാദങ്ങളും പിച്ചിച്ചീന്തപ്പെടും എന്ന് പിണറായിക്ക് അറിയാമെന്നം അതുകൊണ്ടാണ് കേസ് മാറ്റിവെക്കാൻ തുടർച്ചയായി ശ്രമങ്ങൾ നടത്തുന്നതെന്നം അദ്ദേഹം ആരോപിക്കുന്നത്.

ക്രൈം നന്ദകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പിണറായിയുടെ ലാവ്ലിൻ കുറ്റവിചാരണ പേടി..... ലാവ്ലിൻ കേസ് മാറ്റിവയ്ക്കാൻ വീണ്ടും ശ്രമിക്കും ?സുപ്രീം കോടതിയിൽ S NC ലാവ്ലിൻ കേസ് മാറ്റി വച്ചത് 19 തവണയാണ്. '3 വർഷ'മായി ഒരേ ബഞ്ചിൽ തന്നെ ഈ കേസ് മാറ്റിവെയ്ക്കൽ ആരംഭിച്ചിട്ട്. ഓരോ തവണയും കേസിലെ ഓരോ പ്രതികളും പിണറായിക്ക് വേണ്ടി ഓരോരോ കാരണങ്ങൾ ഉന്നയിച്ച് കേസ് മാറ്റി വെപ്പിക്കും. ഇതിനൊക്കെ കൂട്ട് നിന്നതാര് ? സിബിഐ യുടെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത!

പല തവണ ഈ സോളിസിറ്റർ ജനറലും ഹാജരാവാൻ സമയം ചോദിച്ചു. സുപ്രിം കോടതിയുടെ ചരിത്രത്തിൽ, കോടതിക്ക് തന്നെ നാണക്കേടുണ്ടാവുന്ന വിധത്തിൽ, ഈ മാറ്റി വയ്ക്കൽ പ്രക്രിയ ചർച്ചയായത് ക്രൈമിന്റെ ഇംഗ്ലീഷ് എഡിഷനിൽ, കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് രമണയെക്കുറിച്ച് അഴിമതി ആരോപണം പുറത്ത് വന്നതോടെയാണ്. സുപ്രീം കോടതിയിലെ സ്ഥിരം 'പവർ ബ്രോക്കർമാർ' പിണറായി വിജയനെ കാണാനായി തിരുവനന്തപുരത്തും ഡൽഹിയിലും 'സ്ഥിരയാത്ര'യാവുകയും സുപ്രീം കോടതിയുടെ വരാന്തകളിൽ ഈ കേസ് അട്ടിമറിക്കാൻ '50 കോടി'യുടെ കഥകൾ അങ്ങാടി പാട്ടാവുകയും ചെയ്തതോടെയാണ് ക്രൈം ജസ്റ്റിസ് രമണയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നത്.

എന്നാൽ, ബഹുമാന്യനായ ജസ്റ്റിസ് രമണ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കാതെ സുപ്രീം കോടതിയുടെ അന്തസ്സ് ഉയർത്തികാണിച്ചത്, SNC ലാവ്ലിൻ കേസ് പരിഗണിക്കുന്നതിൽ നിന്നും തന്നെത്താൻ ഒഴിവായി കൊണ്ടാണ്. അതുവഴി കോടതിയുടെ അന്തസ്സും നിലയും വിലയുമാണ് അദ്ദേഹം വർദ്ധിപ്പിച്ചത്. ജസ്റ്റിസ് രമണയോടൊപ്പം ചർച്ചയായ മറ്റൊരു പ്രമുഖനായിരുന്നു. സോളിറ്റർ ജനറൽ തുഷാർ മേത്ത. തുഷാർ മേത്ത സ്വന്ത ഇഷ്ടപ്രകാരമല്ല കേസ് മാറ്റി വച്ച് കൊണ്ടിരിക്കുന്നതെന്ന് വിവരം കിട്ടിയതോടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷായിലേയ്ക്ക് എന്റെ ശ്രദ്ധ്ര തിരിയുന്നത്. ഇന്ത്യയിൽ, BJP യുടെ എല്ലാ തന്ത്രങ്ങളും പാളിപ്പോയ രണ്ടു സംസ്ഥാനങ്ങളാണ് കേരളവും തമിഴ് നാടും. അതിൽ കേരളമാകട്ടെ സ്ഥിരം ഗ്രൂപ്പ് വഴക്കിന്റെ വക്കിലാണെന്ന്, ബിജെപിയുടെ അധികാര മോഹത്തിന് ഏറ്റവും വലിയ തടസമായി നിൽക്കുന്നതെന്ന് മനസിലാക്കിയ അമിത് ഷായ്ക്ക് കിട്ടിയ പിടിവള്ളിയായിരുന്നു SNC ലാവ്ലിൻ കേസ്.

കോൺഗ്രസ്സ് മുക്ത ഭാരതം സ്വപ്നം കാണുന്ന അമിത് ഷായ്ക്ക് ഏറ്റവും വലിയ തടസം കേരളത്തിലെ കോൺഗ്രസാണ്. തുടർച്ചയായി അധികാരം കിട്ടാതെ വന്നാൽ കേരളത്തിലെ കോൺഗ്രസ്സ് തകർന്ന് പോകുമെന്നും, അതുവഴി ബിജെപിക്ക് അധികാരത്തിൽ കയറാമെന്നും അമിത്ഷാ കണക്കുകൂട്ടി. അധികാര മോഹത്തിൽ സമനില തെറ്റിയ പിണറായി വിജയൻ ഈ അവസരത്തിലാണ് അമിത് ഷായുടെ കാൽക്കൽ വീണ് ലാവ്ലിൻ കേസിൽ നിന്നു രക്ഷിക്കണമെന്ന് കേണപേക്ഷിച്ചത്. തേടിയ വള്ളി കാൽക്കൽ വീണതോടെ അമിത് ഷാ തന്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കാനുള്ള മാർഗമായി പിണറായിയെ കണ്ടു. അമിത് ഷാ പറയുന്നത് അപ്പടി പിണറായി കേരളത്തിൽ നടപ്പിൽ വരുത്തി. മവോയിസ്റ്റുകളെ ഉന്മൂലനാശനം ചെയ്യുക കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു. എന്നാൽ സിപിഎം അതിന് പൂർണ്ണമായി എതിരായിരുന്നു. എന്നാൽ പിണറായി നടപ്പിലാക്കിയത് അമിത്ഷായുടെ നിർദേശങ്ങൾ ആയിരുന്നു,. നിലമ്പൂരും വൈത്തിരിയിലും 'ഏറ്റുമുട്ടൽ' എന്ന പേരിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത് അതുകൊണ്ട് മാത്രമായിരുന്നു.

മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വച്ചു എന്ന പേരിൽ കേരളത്തെ പോലെ പുരോഗമന പ്രസ്ഥാനങ്ങൾ ഉള്ള നാട്ടിൽ രണ്ടു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ഏതെങ്കിലും ഭരണകൂടങ്ങൾ തയ്യാറാകുമോ?. കള്ളക്കേസ് ആണെന്ന് അറിഞ്ഞിട്ടും പന്തീരാങ്കാവിലെ അലൻ, സോഹൻ എന്നി രണ്ടു DYFI പ്രവർത്തകരെ UAPA ചുമത്തി അറസ്‌റ് ചെയ്ത് ജയിലിലടക്കാൻ പിണറായി വിജയൻ തയ്യാറാവുക തന്നെ ചെയ്തു. 'എലിയെ കൂട്ടിലടച്ച' പോലെയായിരുന്നു അമിത് ഷായ്ക്ക് പിണറായി. CPIM നെ ഒരു തവണ കൂടി വിജയിപ്പിച്ച് കോൺഗ്രസിനെ തകർത്ത് ബിജെപിക്ക് അധികാരത്തിലെത്താനുള്ള ഏണിപ്പടിയായി പിണറായി വിജയനെ കണ്ടു. എന്നാൽ, ശബരിമല വിഷയം വന്നപ്പോൾ സ്വന്തമായി തന്നെ അധികാരത്തിൽ വരാനുള്ള മാർഗമായി കണ്ട അമിത് ഷാ, സിപിഎംന്, ബിജെപി വോട്ട് മറിച്ച് കൊടുക്കുന്ന തന്ത്രത്തിൽ നിന്നും മാറി. എന്നാൽ, ലോകസഭ ഇലക്ഷനിൽ ബിജെപി ശരിക്കും യുദ്ധം ചെയ്തെങ്കിലും വിജയിച്ചില്ല, എന്ന് മാത്രമല്ല, സിപിഎം തകർന്നു തരിപ്പണവുമായി.

എന്നാൽ ഉപതെരഞ്ഞെടുപ്പുകളിൽ പാലായിലും കോന്നിയിലും വട്ടിയൂർക്കാവിലും ബിജെപി വോട്ടുകൾ സിപിഎം ന് മറിച്ച് കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പരാജയപെടുത്തിയതോടെ അമിത് ഷായുടെ സൂത്രങ്ങൾക്കു വിജയം കണ്ടു. തുടർന്നും ഈ തന്ത്രം നടപ്പിലാക്കാൻ പ്ലാനുകൾ നടക്കുമ്പോഴാണ് 'UAE നയതന്ത്ര ബാഗേജ് സ്വർണ്ണ കടത്തൽ' വഴി പിണറായി സർക്കാർ വലയിൽ വീഴുന്നത്. പിണറായിക്കെതിരെ ശക്തമായ ജനരോഷമാണുള്ളതെന്നും, ബിജെപി സിപിഎം ന് വോട്ട് ചെയ്താലും സിപിഎംനെ ജയിപ്പിക്കാൻ സാധ്യത കുറവാണെന്നും ഉള്ള ഇന്റലിജൻസ് റിപ്പോർട്ട് അമിത്ഷായ്ക്ക് കിട്ടി. ഇതിനിടയിൽ ആണ് 'ലാവ്ലിൻ കേസ് നീട്ടികൊണ്ടുപോകുന്നതിന് അമിത്ഷാ സഹായിക്കുന്നു' എന്ന പ്രചാരണം വഴി ചീത്തപേര് വന്നിരിക്കുകയാണെന്ന് അറിയിച്ച് എന്റെ കത്ത് അദ്ദേഹത്തിന് ചെല്ലുന്നത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കും, 18 തവണ കേസ് മാറ്റി വയ്ക്കാൻ കൂട്ടു നിന്നതിന്റെ ഉത്തരവാദിത്വം സിബിഐക്കാണ് ചീത്തപ്പേര് വരുത്തി വച്ചിരിക്കുന്നതെന്നും കാണിച്ചും കത്തയച്ചു.

ഇതിന് ഉടനെ പരിഹാരം ഉണ്ടായി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത SNC ലാവ്ലിൻ കേസിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും സുപ്രധാന കേസാണെന്നും അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ആദ്യമായി ശക്തമായി ആവശ്യപ്പെട്ടു.. അതിന്റെ അടിസ്ഥാനത്തിൽ ആണ് 2020 ഒക്ടോബർ 8 ന് കേസ് വാദം കേൾക്കാൻ ജസ്റ്റിസ് U. ലളിതിന്റെ ബെഞ്ച് തീരുമാനം എടുത്തത്. എന്നാൽ SNC ലാവ്ലിൻ 'കുറ്റവിചാരണ പേടി'യിൽ ജീവിക്കുന്ന പിണറായി വിജയൻ പുതിയ തന്ത്രങ്ങൾ ഉപയോഗിച്ച് കേസ് വീണ്ടും മാറ്റി വയ്ക്കാൻ ശ്രമം ആരംഭിച്ചിരിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പിണറായി വിജയന് വേണ്ടി ഹാജരാകുന്നത്, ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകൻ ഹരീഷ് സാൽവെയാണ്. 2 കോടി രൂപയെങ്കിലും അദ്ദേഹത്തിന് ഫീസ് നൽകേണ്ടി വരും. പിണറായിക്ക് വേണ്ടി നേരിട്ട് ഹാജരാക്കുമ്പോൾ ഫീസ് ചിലപ്പോൾ കുറയ്ക്കുമായിരിക്കും. എന്നാൽ കേരള സർക്കാരിന് വേണ്ടി ഹാർജരാകുന്ന മറ്റ് പ്രമുഖ കേസുകളിൽ ഈ തുക കൂടി പരിഹരിച്ച് സർക്കാർ തുക നൽകുന്ന തന്ത്രമായിരിക്കും പിണറായി വിജയൻ നടപ്പിലാക്കുക. ഹൈക്കോടതി ജഡ്ജിയായിരുന്ന ഗിരിയാണ് സുപ്രിം കോടതി അഡ്വക്കേറ്റ് ഇൻ റെക്കോർഡ് ആയി പിണറായിക്ക് വേണ്ടി ഹാജരാകുന്നത്.
158 സാക്ഷികളും 733 രേഖകളുമുള്ള എസ.എൻ.സി. ലാവ്ലിൻ കേസിൽ ഏകദേശം 60 ഓളം രേഖകൾ പിണറായി വിജയന്റെ കുറ്റങ്ങൾ തെളിയിക്കാവുന്നവയാണ്, പിണറായി വിജയൻ നേരിട്ട് എസ്എൻസി ലാവ്ലിൻ അഴിമതി കരാർ കൊണ്ട് വന്നുവെന്നും, അദ്ദേഹം നേരിട്ട് അഴിമതി നടത്തിയെന്നും തെളിയിക്കുന്ന സുപ്രധാന രേഖകൾ. ഈ രേഖകൾ സാക്ഷികൾ വഴി കോടതിയിൽ തെളിയിക്കപ്പെട്ടാൽ ഏറ്റവും ചുരുങ്ങിയത് 7 വർഷം ജയിലിൽ കിടക്കേണ്ടി വരും.

അത്കൊണ്ട് തന്നെ സുപ്രിം കോടതിയിൽ ഏതുവിധേനയും കേസ് മാറ്റിവയ്ക്കാനുള്ള ശ്രമം പിണറായി വിജയൻ നടത്തും. എന്നാൽ സുപ്രിം കോടതി ഇത്തവണ കേസ് പരിഗണിക്കാനാണ് സാധ്യത. അങ്ങനെ എങ്കിൽ കുറ്റവിചാരണ നേരിടാതെ ഏത് വിധേനയും രക്ഷപ്പെടാൻ പിണറായി വിജയൻ സകല അടവുകളും സുപ്രീംകോടതിയിൽ നടത്തുമെന്ന് ഉറപ്പ്. കുറ്റവിചാരണ നേരിടാൻ സുപരീംകോടതിവിധിചാൽ ഓരോ രേഖകളും കോടതിയിൽ മാർക്ക് ചെയ്യുമ്പോൾ പിണറായിയുടെ സകല മുഖം മൂടികളും അവകാശ വാദങ്ങളും പിച്ചിച്ചീന്തപ്പെടും എന്ന് പിണറായിക്ക് അറിയാം.. അതെ, പിണറായി വിജയന് SNC ലാവ്ലിൻ കേസ് കുറ്റവിചാരണ പേടി സ്വപ്നമാണ്....!
T.P.NANDAkUMAR, CHIEF EDITOR, CRIME

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP