Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശൈത്യകാല രോഗങ്ങൾക്ക് തടയിടാൻ മുൻകരുതലുമായി കുവൈത്ത്; ആരോഗ്യ മന്ത്രാലത്തിന്റെ നേതൃത്വത്തിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചു; 35 കേന്ദ്രങ്ങൾ വഴി പ്രതിരോധ മരുന്നുകളും വിതരണം ചെയ്യും

ശൈത്യകാല രോഗങ്ങൾക്ക് തടയിടാൻ മുൻകരുതലുമായി കുവൈത്ത്; ആരോഗ്യ മന്ത്രാലത്തിന്റെ നേതൃത്വത്തിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചു; 35 കേന്ദ്രങ്ങൾ വഴി പ്രതിരോധ മരുന്നുകളും വിതരണം ചെയ്യും

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധിയായ രോഗങ്ങളെ പ്രതിരോധിക്കാനായി ആരോഗ്യമന്ത്രാലയം പ്രത്യേക കാമ്പയിൻ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35ലേറെ കേന്ദ്രങ്ങൾ വഴി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

ശൈത്യകാലരോഗങ്ങൾ ചെറുക്കുകയും പകർച്ച വ്യാധികൾ മൂലമുണ്ടാകുന്ന അപകടസാധ്യത ഇല്ലാതാക്കുകയുമാണ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഡോ. ബുതൈന അൽ മുദഫ് പറഞ്ഞു. കാമ്പയിൻ ഡിസംബർ അവസാനം വരെ തുടരും.

ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസ സംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യൂമോണിയ, ചിക്കൻ പോക്‌സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്‌സിനേഷൻ വഴി സാധിക്കുമെന്നും പൊതുജനം ഇതിന്റെ പ്രാധാന്യം ഉൾക്കൊള്ളണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗികൾക്കും പ്രായമേറിയവർക്കും പ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്കും പ്രത്യേക പരിഗണന നൽകും. ഡോക്ടർമാർ ഉൾപ്പെടെ 450ഓളും ആരോഗ്യ പ്രവർത്തകർ കാമ്പയിനിന്റെ ഭാഗമാവും. സീസണൽ വാക്‌സിനേഷന് കോവിഡ് പ്രതിരോധവുമായി ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP