Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനഡയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷം; എങ്കിലും ഒന്നാം ഘട്ടത്തിലെയത്ര മരണങ്ങളുണ്ടാകില്ല; പകർച്ചവ്യാധി കൂടുതലും ബാധിക്കുന്നത് യുവജനങ്ങളെ

കാനഡയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷം; എങ്കിലും ഒന്നാം ഘട്ടത്തിലെയത്ര മരണങ്ങളുണ്ടാകില്ല; പകർച്ചവ്യാധി കൂടുതലും ബാധിക്കുന്നത് യുവജനങ്ങളെ

സ്വന്തം ലേഖകൻ

ഒട്ടാവ: കാനഡയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാണെങ്കിലും സ്പ്രിങ് സീസണിലെ കോവിഡ് മരണങ്ങളുടെ അത്ര രൂക്ഷമായിരിക്കില്ല ഇത്തവണയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഏഴു മാസങ്ങളായി മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്നതിലൂടെ രാജ്യത്തെ ഡോക്ടർമാർക്ക് കോവിഡ് ചികിത്സയിൽ മികച്ച പുരോഗതിയും അവഗാഹവും നേടാനായതിനാൽ ഒന്നാം തരംഗത്തിലെ അത്ര കോവിഡ് മരണങ്ങൾ രാജ്യത്തുണ്ടാവില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

സമീപവാരങ്ങളിലായി രാജ്യത്ത് പുതിയ കേസുകൾ വർധിക്കുന്നുണ്ടെങ്കിലും അത് അധികകാലം തുടരില്ലെന്നാണ് കാനഡയിലെ രാഷ്ട്രീയ നേതാക്കളും ഡോക്ടർമാരും അഭിപ്രായപ്പെടുന്നത്. രാജ്യത്തെ രണ്ടാം തരംഗം കൂടുതലായും യുവജനങ്ങളെയാണ് വേട്ടയാടിയിരിക്കുന്നതെന്നും അവർ ആരോഗ്യമുള്ളവരായതിനാൽ മരണനിരക്ക് ഒന്നാം തരംഗത്തിലേക്കാൾ കുറയുമെന്നാണ് മോൺട്റിയലിലെ ജ്യൂവിഷ് ജ നറൽ ഹോസ്പിറ്റലിലെ ഇൻഫെക്ഷ്യസ് ഡീസീസ് സ്പെഷ്യലിസ്റ്റായ ഡോ. മാത്യൂ ഔട്ടൻ പറയുന്നത്.

ഒന്നാം തരംഗത്തിൽ കാനഡയിലെ ലോംഗ് ടേം കെയർഹോമുകളിലെ വയോജനങ്ങളെയായിരുന്നു കോവിഡ് കൂടുതലായി ബാധിച്ചിരുന്നതെന്നും അവർക്ക് മറ്റ് രോഗങ്ങളുള്ളതിനാലും ആരോഗ്യം കുറഞ്ഞതിനാലുമാണ് മരണനിരക്കുയർന്നതെന്നും ആരോഗ്യ വിദഗ്ദ്ധർ എടുത്തു കാട്ടുന്നു. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നായ ഒന്റാറിയോവിൽ ഏപ്രിൽ അവസാനം സ്ഥിതി രൂക്ഷമായപ്പോൾ കോവിഡ് ബാധിച്ചവരിൽ 45 ശതമാനം പേരും 65 വയസിന് മേൽ പ്രായമുള്ളവരായതിനാലാണ് മരണനിരക്ക് ഉയർന്നതെന്നും രാജ്യത്തെ മിക്ക പ്രൊവിൻസുകളിലും ടെറിട്ടെറികളിലും ഏറെക്കൂറെ ഇത് തന്നെയായിരുന്നു സ്ഥിതിയെന്നും ആരോഗ്യ വിദഗ്ദ്ധർ വെളിപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP