Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേൾഡ് മലയാളി കൗൺസിൽ വാഷിങ്ടൺ പ്രോവിൻസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

വേൾഡ് മലയാളി കൗൺസിൽ വാഷിങ്ടൺ പ്രോവിൻസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

വാഷിങ്ടൺ: വേൾഡ് മലയാളി കൗൺസിലിന്റെ വാഷിങ്ടൺ പ്രോവിൻസ് തയ്യാറാക്കിയ വെബ്സൈറ്റ് സൂം കോൺഫറൻസിലൂടെ സമൂഹത്തിന് സമർപ്പിച്ചു. ഇതോടൊപ്പം പ്രോവിൻസിന്റെ പ്രവർത്തനോദ്ഘാടനവും നടന്നു. ലോകമെമ്പാടുമുള്ള വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാൻ ഈ വെബ്സൈറ്റിന് സാധിക്കുമെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച കൗൺസിലിന്റെ വാഷിങ്ടൺ ഡി.സി പ്രോവിൻസ് സെക്രട്ടറി ഡോ. മധു നമ്പ്യാർ പറഞ്ഞു.

ഭദ്രദീപം കൊളുത്തി ആരംഭിച്ച പരിപാടിയിൽ ഷാജു ശ്രീധരൻ ആണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. വേൾഡ് മലയാളി കൗൺസിൽ വാഷിങ്ടൺ ഡി.സി പ്രസിഡന്റ് മോഹൻ കുമാർ വൈബ്സൈറ്റിനെ കുറിച്ച് വിശദീകരണം നൽകി. സൈറ്റിലെ മലയാളി ഹെറിറ്റേജ് പേജിൽ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം, മലയാള ഭാഷ, കേരളീയ കലകൾ, ഉത്സവങ്ങൾ, വാസ്തുവിദ്യാ പാരമ്പര്യം, കേരളീയ ഭക്ഷണ വിഭവങ്ങൾ തുടങ്ങി നിരവധി വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വേൾഡ് മലയാളി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബൃഹത്തായ സാംസ്‌കാരിക കലാ മത്സരമായ വൺ ഫെസ്റ്റ് വിജയപ്രദമാക്കാൻ ഏവരും ടീം സ്പിരിറ്റോടെ കൈകോർക്കണമെന്ന് കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ.എ.വി അനൂപ് അഭ്യർത്ഥിച്ചു. കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള കൗൺസിലിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും തന്റെ ഊർജ്ജ്വസ്വലമായ പിന്തുണ അറിയിച്ചു. ഗ്ലോബൽ വൈസ് ചെയർപേഴ്സൺ തങ്കം അരവിന്ദ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്.കെ. ചെറിയാൻ, ഡബ്ള്യു എം സി അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി, അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ, വാഷിങ്ടൺ ഡി സി പ്രോവിൻസ് ചെയർമാൻ വിൻസൺ പാലത്തിങ്കൽ തുടങ്ങി നിരവധി പേർ സംസാരിച്ചു.

കൗൺസിലിന്റെ അഭിമാന സംരംഭമായ വൺ ഫെസ്റ്റ് മലയാളികളുടെ കലാ സാംസ്‌കാരിക മുന്നേറ്റത്തിന്റെ വിളംബരമാണെന്ന് വൺ ഫെസ്റ്റ് ഗ്ലോബൽ കോ-ഓർഡിനേറ്റർ രാജേഷ് ജോണി അഭിപ്രായപ്പെട്ടു. കഥകളി, മോഹിനിയാട്ടം, കേരള നടനം ഉൾപ്പെടെ നിരവധി വർണ്ണക്കാഴ്ചകൾ ഒരുക്കുന്ന വൺ ഫെസ്റ്റ് കൗൺസിലിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാഷിങ്ടൺ ഡി.സി. പ്രോവിൻസിന്റെ എന്റർടെയിന്മെന്റ് ചെയർപേഴ്സൺ ഡോ. കല അശോക് ആണ് ചടങ്ങ് കോ-ഓർഡിനേറ്റ് ചെയ്തത്. വിഖ്യാത നർത്തകിയും കോറിയോഗ്രാഫറും ഗായികയുമായ ഡോ. കല അശോക് ഫൊക്കാനയുടെ 2020-22 പ്രവർത്തന കാലത്തെ വുമൺസ് ഫോറം ചെയർപേഴ്സൺ കൂടിയാണ്. ഡോ. കല അശോകിന്റെ നേതൃത്വത്തിൽ തൃഷ സദാശിവൻ, ബിന്ദു രാജീവ്, അനീഷ് സേനൻ എന്നിവരുടെ കലാപ്രകടനം ആകർഷകമായി. ജയശങ്കർ ടെക്നിക്കൽ സപ്പോർട്ട് നൽകി. വാഷിങ്ടൺ പ്രോവിൻസിന്റെ ഈ പരിപാടിയെ ലോകമെമ്പാടുമുള്ള വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങൾ പ്രശംസിച്ചു.

വാഷിങ്ടൺ പ്രോവിൻസിന്റെ വെബ്സൈറ്റ് അഡ്രസ്സ്: www.wmc-bwdc.com

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP