Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റപാലത്തെ മുൻ എംപി എ അജയകുമാർ മോശമായി പെരുമാറി എന്ന് പറഞ്ഞപ്പോൾ കടകംപള്ളി സുരേന്ദ്രന് അതു കേൾക്കേണ്ട; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരി ലില്ലിയോട് മിണ്ടരുതെന്നും വല്ല കുഴപ്പത്തിലും ചാടിക്കും എന്ന് പറഞ്ഞത് എം വി ജയരാജൻ; ആർ എസ് എസിന്റെ സ്വയം സേവകനാണെന്ന് മന്ത്രിയുടെ മുഖത്ത് നോക്കി പറഞ്ഞ് സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അം​ഗത്തിന്റെ ചെറുമകൻ; സിപിഎം നേതാക്കൾക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി എംഎം ലോറൻസിന്റെ മകൾ ആശ ലോറൻസ്

ഒറ്റപാലത്തെ മുൻ എംപി എ അജയകുമാർ മോശമായി പെരുമാറി എന്ന് പറഞ്ഞപ്പോൾ കടകംപള്ളി സുരേന്ദ്രന് അതു കേൾക്കേണ്ട; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരി ലില്ലിയോട് മിണ്ടരുതെന്നും വല്ല കുഴപ്പത്തിലും ചാടിക്കും എന്ന് പറഞ്ഞത് എം വി ജയരാജൻ; ആർ എസ് എസിന്റെ സ്വയം സേവകനാണെന്ന് മന്ത്രിയുടെ മുഖത്ത് നോക്കി പറഞ്ഞ് സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അം​ഗത്തിന്റെ ചെറുമകൻ; സിപിഎം നേതാക്കൾക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി എംഎം ലോറൻസിന്റെ മകൾ ആശ ലോറൻസ്

മറുനാടൻ ഡെസ്‌ക്‌

മകൻ ആർ.എസ്.എസുകാരനായതിന് സിപിഎം നേതാക്കളിൽ നിന്നും ഇപ്പോഴും പരിഹാസവും അവ​ഗണനയും നേരിടേണ്ടി വരുന്നത് തുറന്നു പറയുകയാണ്സിപിഎമ്മിന്റെ മുതിർന്ന നേതാവായ എംഎം ലോറൻസിന്റെ മകൾ ആശ ലോറൻസ്. മന്ത്രി കടകംപള്ളി സുരേന്ദ്രനെ കാണാൻ പോയ അനുഭവം തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആശ ലോറൻസ് പങ്കുവെക്കുന്നത്.

ഒരു സിപിഎം നേതാവ് തന്നോട് മോശമായി പെരുമാറിയെന്ന കാര്യം മന്ത്രിയോട് പറഞ്ഞപ്പോൾ മന്ത്രി പ്രതികരിച്ചത് തനിക്ക് കേൾക്കേണ്ടതില്ലെന്നാണ് എന്നും ആശ പറയുന്നു. ലോറൻസ് സമുന്നത നേതാവാണ് എന്തൊക്കെ ആക്ഷേപങ്ങൾ കേട്ട ആളാണ് എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതായും അവർ പറയുന്നു. ഇനിയൊരു ജന്മം ഉണ്ടായാലും എം.എം.ലോറൻസിന്റെയു ബേബിടെയും മകളായി തന്നെ മതി എന്ന് ആശ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. പക്ഷേ എം.എം ലോറൻസ് കമ്യൂണിസറ്റകാരനാവണ്ട എന്നും അവർ കൂട്ടിച്ചേർത്തു.

ആശ ലോറൻസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

നമസ്ക്കാരം
3.10.2020 അതായത് ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച നടന്ന ഒരു കാര്യം പറയുകയാണ്.
ടുറിസം വകുപ്പിന്റെ കീഴിൽ ഒരു സ്ഥാപനം തുടങ്ങുന്നു അവിടെ തൊഴിൽ സാധ്യത ഉണ്ടെന്ന് അറിയുന്നു എന്റെ സർട്ടിഫിക്കറ്റുകളുടെ പരിശീലനങ്ങളുടെ അടിസ്ഥാനത്തിൽ തൊഴിൽ കിട്ടുമോന്ന് ഞാൻ അന്വേഷിച്ചു സാധ്യത ഉണ്ടെന്നറിയുന്നു.
MV JAYARAJAN KANNUR CPIM DISTRICT SECRETARY
A VIJAYRAGHAVAN LDF CONVINOR ഇവർ രണ്ട് പേരോടും ചോദിച്ചു അപേക്ഷ കൊടുത്ത് നോക്കാൻ പറഞ്ഞു.
2 .10.2020 ന് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനെ ഫോണിൽ വിളിച്ചു എം.എം.ലോറൻസിന്റെ മകൾ ആണ് എന്ന് പറഞ്ഞു നേരിൽ കാണുവാൻ അനുവാദം ചോദിച്ചു
സമയമൊക്കെ പറഞ്ഞു. പിറ്റേന്ന് 3-10-2020 രാവിലെ മിലനുമായി അപേക്ഷയും തയ്യാറാക്കി പോയി. കണ്ടു മര്യാദയോട് കൂടി സംസാരം തുടങ്ങി ആവശ്യം പറഞ്ഞു അപ്പോൾ അതിന്റെ മറുപടി പറഞ്ഞു പെട്ടെന്ന് എന്നോട്
മന്ത്രി ചോദിച്ചു നിങ്ങൾ അല്ലേ വല്യ വിവാദമൊക്കെ ഉണ്ടാക്കിയത്?
ഞാൻ_ മിലൻ അയ്യപ്പന്റെ devotee ആണ് അതുകൊണ്ട് സമരത്തിന് പോയി അതിനാണ് എന്റെ ജോലിയിൽ നിന്ന് പിരിച് വിട്ടത്
മന്ത്രി _ devotee ആയതിന് എന്താ കുഴപ്പം അതിന് ഇങ്ങിനെ ചെയ്യേണ്ട കാര്യമില്ലായിരുന്നു
ഞാൻ _സാറും ഗുരുവായുർ പോയി തൊഴുതില്ലേ അതൊക്കെ തെറ്റായി കാണുന്നത് എന്തിനാ?
(മന്ത്രിന്റെ മുഖഭാവം സ്വരം മാറുന്നു)
മന്ത്രി_ നിങ്ങളോട് ആര് പറഞ്ഞു ഞാൻ തൊഴുതു എന്ന് വെറുതേ ആവശ്യമില്ലാത്തത് ഒന്നും പറയേണ്ട !
ഞാൻ _ എന്നോട് ആരും പറഞ്ഞതല്ല വാർത്തകളിലും പത്രങ്ങളിലും ഫോട്ടോയും വന്നതുകൊണ്ട് അറിഞ്ഞതാണ് പാർട്ടി വിശദീകരണവും ചോദിച്ചതല്ലേ?
മന്ത്രി - ഞാൻ തൊഴുതില്ല പിന്നെ അവിടെ ചെന്നപ്പോൾ നിൽക്കേണ്ടത് പോലെ നിന്നതേ ഉള്ളു!!
മര്യാദ കാട്ടിയതാണ്!!
നിങ്ങൾ എം എം ലോറൻസിന്റെ മകൾ അല്ലേ അതാണ് ഇങ്ങിനെ പറയുന്നത്
ഞാൻ _ എംഎം ലോറൻസിനോടും പാർട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട് മകളുടെ കല്യാണം പള്ളിയിൽ നടത്തിയതിന്
മന്ത്രി_ അതൊന്നും എനിക്കറിയില്ല നിങ്ങൾ ഒരുപാട് വിവാദം ഉണ്ടാക്കിയില്ലേ പാർട്ടിക്കെതിരെയും സർക്കാറിനെതിരെയും ദിവസേന പത്രങ്ങളിൽ വാർത്തകളിൽ വന്നില്ലേ അവർ മാധ്യമങ്ങളും മറ്റ് പാർട്ടികാരും വടി എടുത്തില്ലേ സർക്കാറിനെ പാർട്ടിയെ അടിക്കാൻ നിങ്ങൾ അതിന് അവസരം കൊടുത്തില്ലേ നിങ്ങൾ എം.എം ലോറൻസിന്റെ മകൾ ആയതുകൊണ്ടാണ് ലോറൻസിന്റെ ചെറുമകൻ ആയതുകൊണ്ടാണ് അല്ലെങ്കിൽ ആര് അറിയാൻ പോകുന്നു.
ഞാൻ - ശരിയാണ് ഇവിടെ വന്ന് സാറിനെ കാണുവാൻ സാധിച്ചതും എം.എം.ലോറൻസിന്റെ മകൾ ആയതുകൊണ്ടാണ്!
മന്ത്രി - അത് തന്നയാ പറഞ്ഞത് അത്കൊണ്ടാണ് ഇങ്ങിനെ ഒക്കെ ആയത് വല്യവിവാദം ആയത്
ഞാൻ - ഇവൻ കഞ്ചാവ് വിൽക്കാൻ പോയിരുന്നുവെങ്കിൽ അതിനും കുറ്റപെടുത്തലുകൾ ഞാൻ കേൾക്കേണ്ടി വരില്ലായിരുന്നില്ലേ കോടിയേരിയുടെ മകൻ ഓരോന് ചെയ്തതിന് കോടിയേരിയെ ആരും പിരിച്ചു വിട്ടിലല്ലോ
മന്ത്രി - നിങ്ങൾ എം.എം.ലോറൻസിന്റെ മകളല്ലേ അതാണ് ഇങ്ങിനെ സംസാരിക്കുന്നത് വാദിക്കാൻ വേണ്ടി ഓരോന്ന് പറയുകയാണ്
നിങ്ങൾ എന്തിനാ കോടിയേരിന്റെ മക്കളെ പറ്റി പറയുന്നത് മകൻ എന്തിനാ BJP RSS ന്റെ കൂടെ പോയത്?
പോകരുതായിരുന്നു. പാർട്ടിക്കും സർക്കാറിനും എതിരെ വടി കൊടുത്തില്ലേ ലോറൻസ് സമുന്നത നേതാവാണ് എന്തൊക്കെ ആക്ഷേപങ്ങൾ കേട്ട ആളാണ്
ഞാൻ - എന്ത് ആക്ഷേപം വ്യക്തിപരമായ ഒരു ആകേഷപവും ലോറൻസിനെതിരെ ഇല്ല പിന്നെ കുടുംബ പ്രശ്നം ഉണ്ടായി അത് വി എസ്സ് ആഘോഷമാക്കി
മന്ത്രി . ലോറൻസ് പറയിലല്ലോ ആക്ഷേപങ്ങൾ കേട്ടില്ലാന്ന്
നിങ്ങൾ ലോറൻസിന്റെ മകളായതുകൊണ്ടാണ് ഇങ്ങിനെ സംസാരിക്കുന്നത് അതുകൊണ്ടാണ് മറ്റുള്ളവർ പാർട്ടിക്കെതിരെ സർക്കാറിനെതിരെ തിരിഞ്ഞത് മാധ്യമങ്ങൾ മറ്റുള്ളവർ
ഞാൻ - ഉമ്മൻ ചാണ്ടിയെയും പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കട്ടിയെയും മുതൽ എല്ലാ പാർട്ടി നേതാക്കന്മാരെയും ഞാൻ പരിചയട്ടിട്ടുണ്ട് ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല മോശമായി പെരുമാറിയത് CPM ലെ ചിലരാണ്
A AJAYAKUMAR
മന്ത്രി - അജയകുമാറോ അതാരാണ്
ഞാൻ - ഒറ്റപ്പാലം മുൻ എംപി.
മന്ത്രി. എനിക്കറിയില്ല അതൊന്നും പറയണ്ട
ഞാൻ. അതും അറിയണമല്ലോ
മന്ത്രി - എനിക്ക് കേൾക്കണ്ട
ഞാൻ അജയകുമാർ മോശമായി പെരുമാറിയ കാര്യം വീണ്ടും പറഞ്ഞു ഉടനെ മന്ത്രി മിലനോട്
പഠിക്കുന്നില്ലേ എന്ത് ചെയ്യുന്നു.
മിലൻ. Plus two കഴിഞ്ഞു
ഞാൻ - divert ചെയ്യുക ആണല്ലേ
മന്ത്രി. divert ചെയ്തതല്ല പഠിത്തത്തെ പറ്റി ചോദിച്ചതാണ് എന്ത് നേടി RSS ന്റെ കൂടെ പോയിട്ട് എന്ത് മേന്മയാണ് RSS ന് ഉള്ളത്
ഞാൻ. അജയകുമാർ .
മന്ത്രി. വായ മറച് കാണിച്ച് കൊണ്ട് "പുറത്ത് നിൽക്കുന്നവർ കേൾക്കും"
ഞാൻ - കേൾക്കട്ടെ എല്ലാവരും അറിയണമല്ലോ ഇതും
മന്ത്രി മിലനോട് ഇപ്പഴും R S S ന്റെ കൂടെ ആണോ
മിലന്റെ മറുപടി_ "RSS ന്റെ സ്വയം സേവകൻ ആണ്"
മന്ത്രി_ എന്ത് മേന്മയാണ് RSS നുള്ളത്?
ഞാൻ - RSS കാർ അവന്റെ അമ്മയോട് മോശമായി പെരുമാറില്ല ആ ഉറപ്പുണ്ട്!!
പോന്നു, മന്ത്രി മന്ദിരത്തിൽ നിന്ന്.
SIDCO board മെംബർ ടി.ഗോവിന്ദൻ മാസ്റ്റർ മിലനെ വിളിച്ച് വഴക്ക് പറഞ്ഞതും ഭീഷണികൾ നേരിട്ടതും പറഞ്ഞിരുന്നു മന്ത്രി അതൊക്കെ ന്യായികരിക്കുക ആയിരുന്നു.
മിലൻ ശബരിമല സമരത്തിൽ പങ്കെടുത്തല്ലോ
അതിന്റെ പിറ്റേന്ന് മുഖ്യന്ത്രിയെ കാണുവാൻ ചെന്നു. മുഖ്യമന്ത്രി ഓഫിസിൽ വന്നിട്ടില്ല എം.വി ജയരാജന്റെ അടുക്കൽ ചെന്നു. എന്നും മര്യാദയോടെ കരുതലോടെയേ അദ്ദേഹം പെരുമാറിയിട്ടുള്ളു. അന്ന് പതിവില്ലാത്ത വാൽസല്യത്തോടെ സംസാരിച്ചു.
മുഖ്യമന്ത്രിയെ കാണുവാൻ പറ്റും എന്ന് ഉറപ്പ് തന്നതുകൊണ്ട് മിലനോട് കൂടി വരുവാൻ ഫോൺ ചെയ്ത് പറഞ്ഞു. മിലനും വന്നു ഞങ്ങളോട് രണ്ട് പേരോടും കുറെ ഏറെ സംസാരിച്ചു. ഓഫിസിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരി ലില്ലിക്കെതിരെ ഞാൻ പരാതി കൊടുത്തത് എല്ലാം അറിയാം. എന്റെ വിഷമങ്ങളും. എം വിജയരാജൻഎന്നോട് പറഞ്ഞു "അവരോട്( ലില്ലി) പോയി മിണ്ടുക പോലും ചെയ്യരുത് വല്ല കുഴപ്പത്തിലും ചാടിക്കും"
ഇത്രയുമെ ഞാൻ പറയുന്നുള്ളു ബാക്കി പറയാത്തത് എം വി ജയരാജൻ എന്നോട് അത്ര കരുതലോടെ പെരുമാറുന്ന CPM നേതാവാണ്
ഇത് പോലും ഞാൻ പുറത്ത് പറഞ്ഞത് അത്രമേൽ എന്നെ CPM SIDCO കാർ ചേർന്ന് ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നതുകൊണ്ടാണ്.
അന്ന് മുഖ്യമന്ത്രിയെ കാത്തിരിന്നപ്പോൾ ഒരാൾ വന്ന് അടുത്തിരുന്നു. MV JAYARAJAN നെ കാണുവാൻ വന്നതാണ് കണ്ട് പരിചയമുള്ള മുഖം. ഞാൻ ചോദിച്ചു ഏതോ എംഎൽഎ അല്ലേന്ന്? അതെ എന്ന് മറുപടി.
കൂടുതൽ ഒന്നുമേ സംസാരിച്ചില്ല.
ഈ എം.എൽ എ പെട്ടെന്ന് പുറത്തേക്ക് പോയി
കുറച്ച് കഴിഞ്ഞപ്പോൾ എം വി ജയരാജൻ കൂട്ടി കൊണ്ട് വന്നു ഈ എംഎൽഎനെ എന്നിട്ട് എന്നോട് ചോദിച്ചു ഇതാരാന്ന് നിനക്കറയില്ലേ?
ഞാൻ പറഞ്ഞു ഏതോ എം എൽ.എ ആണെന്ന് അറിയാം.
"ഏതോ എം എൽ എ യോ ഇത് നമ്മുടെ പാർട്ടിയുടെ യുവജന സംഘടനടെ സമുന്നത നേതാവ് ആണ്" ടി.വി.രാജേഷ് എം.എൽ എ ആയിരുന്നു അത്!!
ഞാൻ പറഞ്ഞു. വീട്ടിൽ ടി വി ഇല്ല അത് കാര്യം പേര് കിട്ടിയില്ല
ജയരാജൻ സഖാവ് "വീട്ടിൽ ടി വി യും ഇല്ല രാഷ്ട്രീയവും അറിയില്ല മോനെ BJPകാരുടെ കൂടെ വിട്ടിരിക്കുകയാണ്!!
ഇതെല്ലാം പറഞ്ഞത് അതിവ സ്നേഹ വാൽസല്യത്തോടെ ആണ് കേട്ടോ.
മുഖ്യമന്ത്രി വന്നു കാണാമെന്ന് പറഞ്ഞു.
കുറച്ച് കഴിഞ്ഞ് കുറെ അംഗങ്ങൾ ഉള്ള ഒരു Team Andra Pradesh ൽ നിന്ന് വന്നു പെട്ടെന്ന് CM ന് മീറ്റിംഗിന് പോകേണ്ടി വന്നു. എം വി ജയരാജൻ മുഖ്യമന്ത്രിയെ കണ്ടിട്ട് വന്നു പറഞ്ഞു എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമെന്ന്!! C M ന് പെട്ടെന്ന് പോകേണ്ടി വന്നു CM പറഞ്ഞതാണ് പറയുന്നത് എന്ന് പറഞ്ഞാണ് പറഞ്ഞത്" എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമെന്ന്"!!
പിന്നീട് നടന്നതെല്ലാം മന്ത്രി കടകംപള്ളി പറഞ്ഞത് പോലെ വാർത്തകളിലൂടെ നിങ്ങളും അറിഞ്ഞതല്ലേ
മന്ത്രി കടകംപള്ളിയെ കാണുവാൻ പോയപ്പോൾ അദ്ദേഹത്തിന് കൊടുക്കുവാൻ കൊണ്ട് പോയ അപേക്ഷ ഞാൻ കൊടുത്തില്ല!!
ഉപദ്രവിക്കാൻ അപമാനിക്കാൻ തയ്യാറായി നിൽക്കുന്നവർക്ക് അപേക്ഷ കൊടുത്തിട്ട് എന്ത് കാര്യം.??
91 വയസ്സായ എം.എം.ലോറൻസിനെതിരെ ആക്ഷേപങ്ങൾ എത്ര കേട്ട ആൾ എന്ന്
മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ്? പറയാൻ CPM മന്ത്രിയെ ഏൽപ്പിച്ചിട്ടുണ്ടോ?
പല വിധത്തിലും എം.എം.ലോറൻസിനെ തകർക്കാൻ നോക്കിയത് CPM ആണ്.
കുടുംബവഴക്ക് പോലും മുതലാക്കാൻ നോക്കിയ ക്രുരത കാണിച്ചവർ.
എന്നിട്ട് ഇപ്പഴും ഈ 91 വയസ്സിലും CPM ന്റെ ഒരു മന്ത്രി പറയുകയാണ് ലോറൻസ് കുറെയേറെ ആക്ഷേപങ്ങൾ കേട്ട ആൾ ആണ് എന്ന്!! CPM പറയണം മറുപടി.
കള്ളകടത്ത് കാരുടെ കഞ്ചാവ് വിൽപനകാരുടെ സ്ത്രീ പീഡകരുടെ കൂട്ടത്തിൽ ഉണ്ടോ എം.എം.ലോറൻസിന്റെ പേര്??
" സേവ് സിപിഎം ഫോറം" എന്ന് പറഞ്ഞ് എന്തൊക്കെയോ പറഞ്ഞ് ലോറൻസിനെ വെട്ടി നിരത്തിയത് സ്വന്തം സഖാക്കൾ അല്ലേ
CC യിൽ നിന്ന് ഏരിയ കമ്മറ്റിയിൽ എന്നിട്ടും
എം.എം ലോറൻസ് തല ഉയർത്തി തന്നെ നടന്ന് പോയി എരിയ കമ്മറ്റി ഓഫിസിലേക്ക്!
രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നാട് നീളെ നടത്തി CPM
നേതാക്കന്മാർ എം.എം.ലോറൻസിനെതിരെ ഉള്ള കുറ്റങ്ങൾ നിരത്തി പ്രസംഗങ്ങൾ ,നീണ്ട പ്രസംഗം നടത്തി സ്റ്റേജ് വിട്ടിറങ്ങിയവർ എം.എം.ലോറൻസിന്റെ ആൺമക്കൾ സജീവനെയും അബിയെയും കണ്ട് തല കുമ്പിട്ട് നടന്ന് പോയ കാര്യങ്ങൾ അവർ വീട്ടിൽ വന്ന് പറഞ്ഞിട്ടുണ്ട്.
ആയിടെ Abiന്റെ Classmate Law College ലെ വനിത അഭിഭാഷക എറണാകുളം കോൺവെന്റ് ജംഗഷനിൽ ഒത്തിരി പേരുടെ മുന്നിൽ വച്ച് എന്നോട് ചോദിക്കുക ആണ്
" അപ്പൻ ഇപ്പോ വീട്ടിലിരിപ്പാണല്ലേ എന്ന്"!!? പരിഹാസ ചിരിയോടെ
ഞാൻ മറുപടി പറയാൻ ഒരു സെക്കൻഡ് എടുത്തില്ല
" ഇപ്പോഴും അപ്പൻ എന്ന് തന്നെയാ വിളിക്കുന്നതെന്ന്" പറഞ്ഞു ഞാൻ
ഇതിൽ കൂടുതൽ എന്ത് മറുപടി കൊടുക്കണം ഞാൻ!?
അപ്പനെ വീട്ടിലിരുന്ന് ഒന്ന് കാണാൻ കൊതിച്ചിട്ടുണ്ട് ഞങ്ങൾ. അതേ ആൾ സന്ദർശകരില്ലാതെ ഫോൺ വിളികൾ ഇല്ലാതെ വീട്ടിലിരുന്ന് വായനയിലും എഴുത്തിലും മുഴുകിയപ്പോഴും ഞങ്ങൾ ആരും തള്ളി പറഞ്ഞിട്ടില്ല
ഞങ്ങളുടെ സങ്കടങ്ങൾ വേദനകൾ ഉള്ളിൽ ഒതുക്കുക ആയിരുന്നു
അമ്മയുടെ കാര്യത്തിൽ മാത്രമാണ് എതിർത്തത്.
അതും ഞാൻ മാത്രം.
അമ്മയുടെ അവസ്ഥയിൽ എനിക്ക് അങ്ങിനെ ഒരു നിലപാട് എടുക്കാനേ സാധിച്ചുള്ളു.
അതും പറഞ്ഞ് ആക്ഷേപിക്കാൻ ആരേലും മുന്നോട്ട് വന്നാൽ പറയാൻ പല കാര്യങ്ങളും ഉണ്ട്.
വ്യക്തിപരമായി വേറെ ഒരു ആകേഷവും എം.എം.ലോറൻസ് കേട്ടിട്ടില്ല. വീഴത്താൻ പലരും ശ്രമിചിട്ടുണ്ട്
ഇനിയൊരു ജന്മം ഉണ്ടായാലും എം.എം.ലോറൻസിന്റെയു ബേബിടെയും മകളായി തന്നെ മതി.
പക്ഷേ എം.എം ലോറൻസ് കമ്യൂണിസറ്റകാരനാവണ്ട!

 

നമസ്ക്കാരം 3.10.2020 അതായത് ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച നടന്ന ഒരു കാര്യം പറയുകയാണ്. ടുറിസം വകുപ്പിന്റെ കീഴിൽ ഒരു സ്ഥാപനം...

Posted by Asha Lawrence on Sunday, October 4, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP