Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചിയിൽ വിളിച്ചു വരുത്താത്തത് അറസ്റ്റ് വേണ്ടി വന്നാൽ കേരളത്തിലെ ജയിലിൽ താമസിച്ചാൽ കിട്ടുന്ന വിഐപി പരിഗണന തിരിച്ചറിഞ്ഞ്; കോടിയേരിയുടെ മകനെ ബംഗളൂരുവിൽ ഇഡി ചോദ്യം ചെയ്യുന്നത് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ട്; കള്ളപ്പണ നിരോധ നിയമ പ്രകാരമുള്ള നടപടികൾക്ക് തെളിവുണ്ടെന്ന വിലയിരുത്തതിൽ കേന്ദ്ര ഏജൻസികൾ; സിപിഎം സെക്രട്ടറിയുടെ മകന് വിനയാകുന്നത് ലഹരികടത്തിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി; ബിനീഷും ബിനോയിയും ബംഗളൂരുവിലേക്ക് യാത്ര തുടങ്ങുമ്പോൾ

കൊച്ചിയിൽ വിളിച്ചു വരുത്താത്തത് അറസ്റ്റ് വേണ്ടി വന്നാൽ കേരളത്തിലെ ജയിലിൽ താമസിച്ചാൽ കിട്ടുന്ന വിഐപി പരിഗണന തിരിച്ചറിഞ്ഞ്; കോടിയേരിയുടെ മകനെ ബംഗളൂരുവിൽ ഇഡി ചോദ്യം ചെയ്യുന്നത് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ട്; കള്ളപ്പണ നിരോധ നിയമ പ്രകാരമുള്ള നടപടികൾക്ക് തെളിവുണ്ടെന്ന വിലയിരുത്തതിൽ കേന്ദ്ര ഏജൻസികൾ; സിപിഎം സെക്രട്ടറിയുടെ മകന് വിനയാകുന്നത് ലഹരികടത്തിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി; ബിനീഷും ബിനോയിയും ബംഗളൂരുവിലേക്ക് യാത്ര തുടങ്ങുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടു ബിനീഷ് കോടിയേരിയെ നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ അറസ്റ്റിനുള്ള സാധ്യതകളും അധികരിക്കുന്നു. ചോദ്യം ചെയ്യലിന് നാളെ ബെംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് ബിനീഷിനു നിർദ്ദേശം നൽകിയിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ബിനീഷിനെ ബംഗളൂര് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറെറ്റ് നാളെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.

മണി ലോണ്ടറിങ് ആക്റ്റ്(കള്ളപ്പണ നിരോധന നിയമം) ആകും ഇഡി ബിനീഷിനു മേൽ ചുമത്തുക. ഇതിനു സാധൂകരിക്കുന്ന തെളിവുകളും മൊഴികളും ഇഡിക്ക് ലഭിച്ചതായാണ് സൂചന. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടു അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴികൾ ബിനീഷിനു എതിരെ ശക്തമായ തെളിവാണ്. ബിനീഷിന്റെ ബിനാമിയാണ് അനൂപ് എന്ന സൂചനകളാണ് ഇഡിക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ വീണ്ടും വരുന്നത്.

ഇഡി മുന്നിൽ ഹാജരാകാനായി ബിനിഷ് കോടിയേരി ബംഗളൂരിലേക്ക് തിരിച്ചിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ ചോദ്യം ചെയ്യല്ലിൽ പങ്കെടുക്കാൻ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു. സഹോദരൻ ബിനോയ് കോടിയേരിക്കും രണ്ട് സുഹൃത്തുക്കൾക്കും ഒപ്പമാണ് യാത്ര. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു കൊണ്ട് അറസ്റ്റ് ചെയ്യില്ലെന്നാണ് കോടിയേരിയുടേയും മറ്റും നിഗമനം. കേസ് രജിസ്റ്റർ ചെയ്ത ശേഷം പിന്നീടാകും അറസ്റ്റുണ്ടാകുകയെന്നാണ് വിലയിരുത്തൽ. മുൻകൂർ ജാമ്യം ഈ ഘട്ടത്തിൽ നേടാനും ശ്രമിക്കും.

ബംഗളൂരു ജയിലിൽ തുടരുന്ന അനൂപിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ എൻസിബിയും ബിനീഷിനെ ചോദ്യം ചെയ്യും. എൻസിബി ചോദ്യം ചെയ്യുമെന്നുള്ള സൂചനകൾ ശക്തമായിരിക്കെയാണ് ഇതിനു മുൻപ് തന്നെ ഇഡി വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരു ബീ ക്യാപിറ്റൽസ് ഫോറെക്‌സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക സാമ്പത്തിക സ്രോതസിനെ കുറിച്ചുള്ള വിവരങ്ങളും ബിനീഷ് നാളെ നൽകേണ്ടി വരും. കർണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ ബിനീഷിനു വൻതോതിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ട്. ഇതിന്റെ തെളിവുകൾ ഇഡി ശേഖരിച്ചിട്ടുണ്ട്. ഈ കാര്യത്തിനും ബിനീഷ് വിശദീകരണം നൽകേണ്ടി വരും.

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ച ഇ.ഡി. അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തിരുന്നു. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ ഇഡി വീണ്ടും ഒരുങ്ങുന്നത്. കഴിഞ്ഞ തവണ ചോദ്യം ചെയ്ത ശേഷം കോവിഡ് ടെസ്റ്റ് എടുത്ത് റിപ്പോർട്ട് ഹാജരാക്കാൻ ബിനീഷിനോടു ഇഡി ആവശ്യപ്പെട്ടിരുന്നു. ഇത് അറസ്റ്റിലേക്കുള്ള സൂചനയാണ്.

കൊച്ചിയിൽ ഇഡി അറസ്റ്റ് വന്നാലും തുടരേണ്ടത് കേരളത്തിലെ ജയിലിൽ ആണ്. ഇടത് സർക്കാർ ഭരണത്തിലിരിക്കെ ബിനീഷിനു ജയിലിൽ സ്വാധീനം ചെലുത്താൻ എളുപ്പമാണ്. ഇതൊഴിവാക്കാനാണ് ബംഗളൂരുവിൽ ചോദ്യം ചെയ്യാനുള്ള നീക്കം വന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഒമ്പതിന് ബിനീഷിനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. വിദേശത്ത് നിന്നുള്ള പണമിടപാട് സംബന്ധിച്ചാണ് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ മണിക്കൂറുകളോളം ചോദ്യംചെയ്തത്. ഇതിനുപിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

ബിനീഷിന്റെ സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്ന് സംസ്ഥാന രജിസ്‌ട്രേഷൻ വകുപ്പിന് ഇഡി കത്ത് നൽകിയിരുന്നു. ഇ.ഡി.യെ അറിയിക്കാതെ സ്വത്ത് ക്രയവിക്രയം ചെയ്യാൻ പാടില്ലെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ 315 റജിസ്‌ട്രേഷൻ ഓഫിസുകളിൽ നിന്നും റജിസ്‌ട്രേഷൻ ഐജി വിവരം തേടിയിരുന്നു. ബിനീഷിനു മുകളിലുള്ള ഇഡി നടപടികൾ തുടരുമ്പോൾ തന്നെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ബംഗളൂര്വിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. . ബിനീഷുമായി ബന്ധമുള്ള മന്ത്രി ജലീലിന്റെ പെഴ്‌സണൽ സ്റ്റാഫ് അംഗം രാഘവനെയും ഇഡി ചോദ്യം ചെയ്‌തേക്കും. മംഗലാപുരം സുള്യുയിലുള്ള ഏക്കർ കണക്കിനു ഭൂമിയുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം ചെയ്യൽ എന്നാണ് അറിയുന്നത്.

ഇപ്പോൾ ജയിലിൽ തുടരുന്ന അനൂപ് മുഹമ്മദിന്റെ ബംഗളൂരുവിലുള്ള ഹോട്ടലിന് ആണ് ബിനീഷ് സാമ്പത്തിക സഹായം നൽകിയത്. ഇതേ ഹോട്ടൽ ആണ് അനൂപ് ലഹരിമരുന്നു ഇടപാടുകൾക്ക് ഉപയോഗിച്ചത്. ഈ ഹോട്ടൽ തുടങ്ങാനാണ് ബിനീഷ് സാമ്പത്തിക സഹായം നൽകിയത്. ആറു ലക്ഷം രൂപയാണ് നൽകിയത് എന്ന് ബിനീഷ് പറഞ്ഞിരുന്നെങ്കിലും നൽകിയത് അമ്പത് ലക്ഷത്തിലേറെ രൂപയാണ് നൽകിയത് എന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ഇതിന്റെ ചുവട് പിടിച്ചുള്ള അന്വേഷണമാണ് ബിനീഷിന്റെ ബിനാമി കമ്പനികളിലേക്ക് നീണ്ടത്. ചോദ്യം ചെയ്യലിനു തൃപ്തികരമായ ഉത്തരങ്ങൾ നൽകാൻ ബിനീഷിനു കഴിഞ്ഞതുമില്ല. അനൂപ് മുഹമ്മദിന്റെ ഇടപാടുകൾ ബംഗളൂര് കേന്ദ്രീകരിച്ചായതിനാലാണ് ബിനീഷിനെ ബംഗളൂര് ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

ബിനീഷിനെ എൻ.ഐ.എയും . ചോദ്യംചെയ്യും എന്നും സൂചനയുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ എൻഐഎയും ശേഖരിച്ചിട്ടുണ്ട്. എൻ.ഐ.എ.യുടെ ദക്ഷിണമേഖല ഓഫീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. ബംഗളൂര് ലഹരിമരുന്നു കേസിൽ ഏതെങ്കിലും രീതിയിലുള്ള ദേശവിരുദ്ധപ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്നതിലാണ് എൻഐഎ അന്വേഷണം നടത്തുന്നത്. അനൂപ് മുഹമ്മദിന് പലതവണ ബിനീഷ് ലക്ഷക്കണക്കിനു രൂപ നൽകിയിട്ടുണ്ട്.

വിദേശത്ത് നിന്നും മയക്കുമരുന്ന് എത്തിക്കാൻ ഈ തുക അനൂപ് മുഹമ്മദ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് എൻ.ഐ.എ. അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് എൻഐഎ കൂടി ബിനീഷിനെ ചോദ്യം ചെയ്യും എന്ന സൂചനകൾ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP