Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിഎസുകാരെ സ്ഥലമാറ്റേണ്ടത് ചീഫ് സെക്രട്ടറിയെന്ന വാദവുമായി ബെഹ്‌റയ്‌ക്കെതിരെ പരാതി നൽകിയ ഐപിഎസുകാരൻ; പൊലീസ് ആസ്ഥാനത്തുനിന്ന് സ്ഥലംമാറ്റപ്പെട്ട് കോട്ടയത്തെത്തി ക്രൈംബ്രാഞ്ച് എസ് പിയായി ചുമതലയേറ്റ് എട്ടാം ദിവസം ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥൻ; സ്‌റ്റേ കാലാവധി കഴിഞ്ഞിട്ടും ജോലിക്കെത്താത്തത് അച്ചടക്ക ലംഘനമെന്ന വിലയിരുത്തലിൽ സർക്കാർ; സക്കറിയാ ജോർജ് ഐപിഎസിനെതിരെ നടപടിക്ക് നീക്കം

ഐപിഎസുകാരെ സ്ഥലമാറ്റേണ്ടത് ചീഫ് സെക്രട്ടറിയെന്ന വാദവുമായി ബെഹ്‌റയ്‌ക്കെതിരെ പരാതി നൽകിയ ഐപിഎസുകാരൻ; പൊലീസ് ആസ്ഥാനത്തുനിന്ന് സ്ഥലംമാറ്റപ്പെട്ട് കോട്ടയത്തെത്തി ക്രൈംബ്രാഞ്ച് എസ് പിയായി ചുമതലയേറ്റ് എട്ടാം ദിവസം ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥൻ; സ്‌റ്റേ കാലാവധി കഴിഞ്ഞിട്ടും ജോലിക്കെത്താത്തത് അച്ചടക്ക ലംഘനമെന്ന വിലയിരുത്തലിൽ സർക്കാർ; സക്കറിയാ ജോർജ് ഐപിഎസിനെതിരെ നടപടിക്ക് നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാതെ മേലധികാരികളെ ധിക്കരിച്ച വനിതാ സെൽ എസ്‌പി. സക്കറിയ ജോർജിനെതിരേ അന്വേഷണം. അന്വേഷണ സമിതിയോട് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. വിശദാന്വേഷണത്തിന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളായ കമ്മിറ്റിയെ നിയോഗിച്ചു. സ്ഥലംമാറ്റിയിട്ടും പുതിയ സ്ഥലത്ത് ജോലിക്കു ഹാജരായില്ലെന്ന കാരണത്തിലാണിത്.

കോട്ടയത്ത് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ എസ്‌പി.യായിരിക്കെ സക്കറിയ ജോർജിനെ ഇടുക്കി ക്രൈംബ്രാഞ്ച് എസ്‌പി.യായി സ്ഥലംമാറ്റിയിരുന്നു. പുതിയ സ്ഥലത്ത് ജോലിക്കു ഹാജരാകാത്ത അദ്ദേഹം എറണാകുളം സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽനിന്ന് സ്റ്റേ ഉത്തരവ് വാങ്ങി.

സ്റ്റേ കാലാവധി കഴിഞ്ഞിട്ടും ഇടുക്കിയിൽ ജോലിക്കു ചേരാത്തത് അച്ചടക്കരാഹിത്യമാണെന്നു കാട്ടി സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകി. ഇതിനുപിന്നാലെ സക്കറിയക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. സക്കറിയ സർക്കാരിന് വിശദീകരണം നൽകിയെങ്കിലും അത് തൃപ്തികരമല്ലെന്നു കണ്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഡി ജി പിക്ക് എതിരെ പരാതിയുമായാണ് എസ്‌പി സക്കറിയ ജോർജ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ട് എന്നു ബോധ്യപ്പെട്ടതിനെ ത്തുടർന്ന് ഇ.കെ ഭരത് ഭൂഷൺ, ആഷിഷ് കാലിയ എന്നിവർ അധ്യക്ഷരായ എറണാകുളം സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്തു. 2018ലായിരുന്നു ഇത്.

രണ്ടു തെറ്റുകളാണ് സ്ഥലംമാറ്റ ഉത്തരവിൽ ഉണ്ടായിരുന്നതെന്ന് സക്കറിയ ജോർജ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനെതിരെ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മാത്രമേ ഉള്ളൂ. എന്നാൽ, സക്കറിയ ജോർജിന്റെ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത് ഡിജിപിയാണ്. പൊലീസ് ആസ്ഥാനത്തുനിന്ന് സ്ഥലംമാറ്റപ്പെട്ട് കോട്ടയത്തെത്തി ക്രൈംബ്രാഞ്ച് എസ്‌പിയായി ചുമതലയേറ്റ് എട്ടാം ദിവസമാണ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്.

കോട്ടയത്തേക്കുള്ള സ്ഥലം മാറ്റം സ്റ്റേ ചെയ്തിരിക്കെയാണ് ഇടുക്കിയിലേക്ക് മാറ്റിയത്. കേരള പൊലീസ് അക്ടിന്റെ 97ാം വകുപ്പിന്റെ അതിഗുരുതരമായ ലംഘനമാണിതെന്നു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമപരമായ തെറ്റു മനസ്സിലാക്കിയിട്ടും, തെറ്റു തിരുത്തുന്നതിനു പകരം ആ തെറ്റിനെ ന്യായീകരിക്കാൻ ഡിജിപി പുതിയ ഉത്തരവ് ഇറക്കിയത് പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്നും പരാതിയിൽ പറഞ്ഞിരുന്നു.

ഈ പരാതിയോടെ തന്നെ ഡിജിപിയുടെ കണ്ണിലെ കരടായി സക്കറിയ ജോർജ് മാറിയിരുന്നു. 2013ലാണ് സക്കറിയ ജോർജ് എസ് പിയായത്. പിന്നീട് ഐപിഎസും കൺഫർ ചെയ്തു കിട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP