Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാക്കുതർക്കത്തിനിടെ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ഡൽഹിയിൽ നിന്നും ആഗ്ര, ലക്‌നൗ, ബിഹാർ വഴി അസമിൽ എത്തി; ടിവി ഷോയെ അനുകരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച 28കാരനെ പൊക്കി പൊലീസ്: യുവാവിനെ അറസ്റ്റ് ചെയ്തത് ഷില്ലോങിലേക്ക് കടക്കാൻ പദ്ധതിയിടുന്നതിനിടെ

വാക്കുതർക്കത്തിനിടെ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ഡൽഹിയിൽ നിന്നും ആഗ്ര, ലക്‌നൗ, ബിഹാർ വഴി അസമിൽ എത്തി; ടിവി ഷോയെ അനുകരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച 28കാരനെ പൊക്കി പൊലീസ്: യുവാവിനെ അറസ്റ്റ് ചെയ്തത് ഷില്ലോങിലേക്ക് കടക്കാൻ പദ്ധതിയിടുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കാമുകിയെ കൊലപ്പെടുത്തിയ ശേഷം ടിവി പരമ്പര മാതൃകയിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അസമിൽ അറസ്റ്റിലായി. സൗത്ത്വെസ്റ്റ് ഡൽഹിയിൽ വെച്ച് കാമുകിയ കൊലപപ്പെടുത്തിയ ശേഷം ആഗ്ര, ലക്‌നൗ, ബിഹാർ എന്നിവടങ്ങളിലൂടെ അസമിലെത്തിയ ഡൽഹി കുത്തബ് വിഹാർ സ്വദേശി സതീഷ് കുമാർ (28)ആണ് അസമിൽ വെച്ച് പൊലീസ് പിടിയിലായത്. മേഘാലയിലെ ഷില്ലോങ്ങിലേക്ക് കടക്കാൻ പദ്ധതിയിടുന്നതിനിടയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിവി ഷോയായ ക്രൈം പെട്രോൾ മാതൃകയിൽ രക്ഷപ്പെടാൻ ശ്രമിക്കവേയാണ് സതീഷ് കുമാർ പിടിയിലായത്.

ഗുരുഗ്രാമിൽ സതീഷിനൊപ്പം ജോലി ചെയ്തിരുന്ന ദിഷു കുമാരിയാണ് കൊല്ലപ്പെട്ടത്. ഭാര്യയും രണ്ടു വയസ്സുള്ള കുഞ്ഞുമുള്ള സതീഷ് 2017 മുതൽ ദിഷു കുമാരിയുമായി പ്രണയത്തിലായിരുന്നു. കുത്തബ് വിഹാറിൽ സതീഷ് വാടകയ്ക്ക് താമസിച്ചിരുന്നത മുറിയിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. പൂട്ടിയിട്ടിരുന്ന മുറിയിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി സെപ്റ്റംബർ അവസാനം ലഭിച്ച വിവരത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദിഷുവിന്റെ മൃതദേഹം കണ്ടെത്തിയത്.

മുറിയിലെ കട്ടിലിൽ മരിച്ചനിലയിലായിരുന്നു ദിഷു. മൃതദേഹം പാതി അഴുകിയ നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ദിഷുവിനെയും സതീഷിനെയും തിരിച്ചറിഞ്ഞത്. മുറിക്കുള്ളിൽ കയറി കുറച്ചു സമയത്തിനുശേഷം സതീഷ് മാത്രം ഇറങ്ങിവരുന്നതും ഒരു സ്‌കൂട്ടറിൽ കയറിപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതു സതീഷിന്റെ സുഹൃത്തിന്റെ സ്‌കൂട്ടറാണെന്ന് പൊലീസിന് വ്യക്തമായി. സതീഷ് അസമിലുള്ള സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരിച്ചിലിലാണ് അസമിലെ ദിബ്രുഗഡിലുള്ള ഹോട്ടലിൽനിന്ന് സതീഷിനെ പിടികൂടിയത്.

ദിഷുവിന് സതീഷിനെ കൂടാതെ മറ്റു പലരുമായും ബന്ധമുണ്ടായിരുന്നു. ദിഷുവിന്റെ മറ്റു ബന്ധങ്ങളെച്ചൊല്ലി സതീഷ് നിരന്തരം വഴക്കുകൂടിയിരുന്നു. ഈ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സെപ്റ്റംബർ 23ന് സതീഷും ദിഷുവും കുത്തബ് വിഹാറിലെ വാടകമുറിയിലെത്തി. ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുത്തർക്കമുണ്ടാകുകയും സതീഷ് ദിഷയുടെ കഴുത്ത് ഞെരിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ ദിഷു അൽപസമയത്തിനകം ബോധം വീണ്ടെടുക്കുകയും ബഹളംവയ്ക്കുകയും ചെയ്തു. തുടർന്ന് ദിഷയുടെ കഴുത്തുഞെരിച്ച് സതീഷ് കൊലപ്പെടുത്തുകയായിരുന്നെന്ന് ഡിസിപി പറഞ്ഞു.

മൃതദേഹം കിടക്കയ്ക്കുള്ളിൽ ഒളിപ്പിക്കാൻ സതീഷ് ശ്രമിച്ചെങ്കിലും ഇരുമ്പ് കമ്പിയിൽ തലതട്ടിയതിനാൽ സാധിച്ചില്ല. പിന്നീട് മൃതദേഹം കട്ടിലിൽതന്നെ കമ്പിളികൊണ്ട് മൂടിയശേഷം കടന്നുകളയുകയായിരുന്നു. ഇതിനുശേഷം ദ്വാരക സെക്ടർ 12ലെത്തി 31,000 രൂപയ്ക്ക് മൊബൈൽ ഫോൺ വിറ്റു. മറ്റൊരു സ്ഥലത്ത് ദിഷുവിന്റെ ഫോൺ ഉപേക്ഷിച്ചു. തുടർന്ന് സ്‌കൂട്ടറിൽ ആഗ്രയ്ക്ക് പോയി. പിറ്റേന്ന് ലക്‌നൗവിലേക്കും അവിടെനിന്ന് ഗോരഖ്പുരിലേക്കും പോയി. തുടർന്ന് ബിഹാർ വഴി ദിബ്രുഗഡിലെത്തിയ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP