Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ വിരുദ്ധ സമരങ്ങളുടെ കാര്യത്തിൽ പുനരാലോചനയുമായി യുഡിഎഫ്; പ്രത്യക്ഷ സമരം നിർത്താൻ എടുത്ത തീരുമാനം തിരുത്തി; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം തുടരാൻ തീരുമാനം; അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന സർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ട് 12-ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ സമരം നടത്തും

സർക്കാർ വിരുദ്ധ സമരങ്ങളുടെ കാര്യത്തിൽ പുനരാലോചനയുമായി യുഡിഎഫ്; പ്രത്യക്ഷ സമരം നിർത്താൻ എടുത്ത തീരുമാനം തിരുത്തി; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം തുടരാൻ തീരുമാനം; അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന സർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ട് 12-ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ സമരം നടത്തും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടതു സർക്കാറിനെതിരായ പ്രത്യക്ഷ സമരം നിർത്തിവെക്കാൻ കൈക്കൊണ്ട തീരുമാനം തിരുത്തി യുഡിഎഫ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം തുടരുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന സർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ടായിരിക്കും സമരമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വരുന്ന 12-ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിലാകും സമരം നടത്തുക.

യു ഡി എഫ് സമരം അവസാനിപ്പിച്ചതിനെതിരെ കെ.മുരളീധരൻ അടക്കമുള്ള നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. സമരത്തിൽ നിന്ന് പിന്മാറുന്ന കാര്യത്തിൽ കൂടിയാലോചന നടന്നില്ലെന്നും സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ സമരത്തിൽ നിന്ന് പിന്മാറുന്നത് തിരിച്ചടിയാകുമെന്നുമാണ് കെ മുരളീധരൻ അടക്കമുള്ളവർ പറഞ്ഞിരുന്നത്. പ്രതിപക്ഷം സർക്കാരുമായി ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞമാസം 28നാണ് പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറാൻ യു ഡി എഫ് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവിന്റെ ഈ തീരുമാനത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപിപ്പിക്കുന്നത് സമരക്കാരാണെന്ന രീതിയിൽ സർക്കാരും സി പി എമ്മും ശക്തമായ പ്രചാരണം തുടങ്ങിയതോടെയാണ് പ്രത്യക്ഷ സമരത്തിൽ നിന്ന് തൽക്കാലം പിൻവാങ്ങാൻ യു ഡി എഫ് തീരുമാനിച്ചത്.

എന്നാൽ ഇക്കാര്യത്തിൽ കൂടിയാലോചന നടന്നില്ലെന്നും സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ സമരത്തിൽ നിന്ന് പിൻവലിയുന്നത് തിരിച്ചടിയാകുമെന്നും കെ.മുരളീധരൻ അടക്കമുള്ള നേതാക്കൾ പരസ്യമായി പറയുകയുണ്ടായി.

മറുഭാഗത്ത് പ്രതിപക്ഷം സർക്കാരുമായി ഒത്തുകളിക്കുകയാണെന്ന ബിജെപി പ്രചാരണവും ആരംഭിച്ചു. ഈ സാഹചര്യങ്ങളിലാണ് വീണ്ടും സമരമുഖത്തേക്ക് നീങ്ങാനുള്ള യുഡിഎഫിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP