Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഉയർച്ചയിലേക്ക് കുതിക്കുന്ന അഭിനേതാവാണ് തപ്സി; റിയ ചക്രബർത്തിക്കെതിരെ നടന്ന മാധ്യമ വിചാരണയിൽ ശബ്ദമുയർത്തിയതും തപ്‌സിയാണ്; അനുരാഗ് കശ്യപിന്റെ മീടൂ വിവാദത്തിൽ തപ്സി എടുത്ത നടപടിയും ശ്രദ്ധേയമാണ്;സൈബർ ആക്രമണം നേരിട്ടിട്ടും തന്റെ അഭിപ്രായം തുറന്നു പറയാൻ മടിക്കാത്തതാണ് താരത്തിന്റെ ക്വാളിറ്റി; തപ്സി പന്നുവിനെ പുകഴ്‌ത്തി ഫിലിം ജേർണലിസ്റ്റ് അനുപമ ചോപ്ര  

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് നടി തപ്സി പന്നുവിനെ പുകഴ്‌ത്തി പ്രമുഖ ഫിലിം ജേർണലിസ്റ്റ് അനുപമ ചോപ്ര. ബോളിവുഡ് യുവനിരയിലെ മികച്ച നടിമാരിലൊരാളാണ് തപ്സിയെന്നും തന്റെ അഭിപ്രായം തുറന്നു പറയാൻ ഭയമില്ലാത്ത തപ്സിയുടെ രീതി തനിക്ക് വളരെ ഇഷ്ടമാണെന്നും അനുപമ ചോപ്ര പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ലേഖനത്തിലാണ് അനുപമയുടെ പരാമർശം.

'ബോളിവുഡിലെ വളരെ മികച്ച ഒരു നടിയാണ് തപ്സി. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഹിന്ദി സിനിമ മേഖലയിൽ തന്റേതായ ഒരിടം അവർ നേടി. 2016 ൽ പിങ്ക് എന്ന സിനിമയിൽ തുടങ്ങി കുറഞ്ഞ ബജറ്റിലൊരുങ്ങുന്ന ശക്തമായ സന്ദേശമുള്ള സിനിമകളുടെ ചാലക ശക്തിയായി അവർ മാറി,' അനുപമ ചോപ്ര പറഞ്ഞു.ഒപ്പം തപ്സിയുടെ ഥപ്പഡ്, നാം ഷബാന, മുൾക്, സാന്ദ് കീ ആഖ് എന്നീ സിനിമകളെയും അനുപമ ചോപ്ര പരാമർശിച്ചു.

'ഉയർച്ചയിലേക്ക് കുതിക്കുന്ന അഭിനേതാവാണ് തപ്സി. നിലവിലെ സാമൂഹ്യ സാഹചര്യങ്ങളിൽ എത്രത്തോളം കുറച്ച് അഭിപ്രായം തുറന്നു പറയുന്നോ അത്രയും നല്ലത് എന്ന സ്ഥിതിയാണ്. പക്ഷെ അവൾ ഒരിക്കലും അങ്ങനെയൊരു സ്ത്രീയല്ല,' അനുപമ ചോപ്ര കുറിച്ചു.
ഒപ്പം 2018 ൽ താനുമായുള്ള അഭിമുഖത്തിൽ ബോളിവുഡ് സ്വജനപക്ഷ പാതത്തിലെ തന്റെ വീഴ്ച തപ്സി ചൂണ്ടിക്കാട്ടിയതും അനുപമ തുറന്നു പറഞ്ഞു.

'2018 ലാണ് ഞങ്ങൾ രണ്ടു പേരും തമ്മിൽ പരിചയപ്പെടുന്നത്. മുൾക്ക് കണ്ടതിനു ശേഷം അവരുമായി ഞാനൊരു അഭിമുഖം നടത്തി. ഞങ്ങളുടെ സംഭാഷണം സ്വജനപക്ഷ പാതത്തിൽ എത്തിയപ്പോൾ തപ്സി പറഞ്ഞത് അവരെ അഭിമുഖം ചെയ്യാൻ ഞാനെടുത്തത് അഞ്ച് വർഷമാണെന്നാണ്. എന്നാൽ ചിലർക്ക് അവരുടെ ആദ്യ സിനിമയുടെ റിലീസിനു മുമ്പേ ഈ അവസരം ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. തപ്സി പറഞ്ഞത് ശരിയായിരുന്നു. ഥടക് എന്ന സിനിമയുടെ റിലീസിനു മുമ്പേ ജാൻവി കപൂറിനെയും ഇഷാൻ ഖട്ടറിനെയും ഞാൻ അഭിമുഖം ചെയ്തിരുന്നു,' അനുപമ ചോപ്ര എഴുതി.

ഒപ്പം റിയ ചക്രബർത്തിക്കെതിരെ നടന്ന മാധ്യമ വിചാരണയിൽ ശബ്ദമുയർത്തിയതും അനുരാഗ് കശ്യപിന്റെ മീടൂ വിവാദത്തിൽ തപ്സി എടുത്ത നിലപാടിനെയും അനുപമ അഭിനന്ദിച്ചു. നിരന്തമായി സൈബർ ആക്രമണം നേരിട്ടിട്ടും തന്റെ അഭിപ്രായം തുറന്നു പറയാൻ മടിക്കാത്ത തപ്സിയുടെ ധൈര്യത്തെയും അനുപമ പ്രശംസിച്ചു.

'ഹംഗർ ഗെയിംസിന്റെ രക്തദാഹിയായ വെർച്വൽ പതിപ്പായാണ് സോഷ്യൽ മീഡിയയെ ഇപ്പോൾ തോന്നുന്നത്. വലിയ താരങ്ങൾ നിശബ്ദതരായിരിക്കുന്നു. മാനേജർമാരാലും ഉപദേശകരിൽ നിന്നുമുള്ള നിർദ്ദേശമാണ് ഇതിനു കാരണം. പക്ഷെ തപ്സിയുടെ ട്വിറ്റർ ബയോ ഇങ്ങനെയാണ് എല്ലാം, റിയൽ...മാസവും, രക്തവും, നട്ടെല്ലും..,'ഈ നട്ടെല്ലാണ് ഒന്നിനോടും പ്രതികരിക്കാതെ മാറി ഇരിക്കാൻ തപ്സിക്കു ബുദ്ധിമുട്ടാവുന്നതെന്ന് താൻ കരുതുന്നെന്നും അനുപമ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP