Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കീറ്റോ ഡയറ്റ് പിന്തുടർന്ന നടി മിഷ്തി മുഖർജി അന്തരിച്ചു; അന്ത്യം വൃക്കയുടെ തകർ മൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: ഹിന്ദി, ബംഗാളി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി മിഷ്തി മുഖർജി അന്തരിച്ചു. വൃക്കയുടെ പ്രവർത്തനം തകരാറിലായതിനെത്തുടർന്ന് ബംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെവച്ച് രണ്ടാം തീയ്യതിയാണ് മരണം സംഭവിച്ചത്. അന്ത്യ കർമ്മങ്ങൾ ശനിയാഴ്ച നടന്നു.

കീറ്റോ ഡയറ്റ് ആണ് മിഷ്തി മുഖർജി പിന്തുടർന്നിരുന്നതെന്നും വൃക്കയുടെ തകരാറിലേക്ക് നയിച്ചത് ഇതാണെന്നും അവരുടെ കുടുംബം പ്രസ്താവനയിൽ പറഞ്ഞു. ഒരുപാട് വേദനയിലൂടെ മിഷ്തിക്ക് കടന്നുപോകേണ്ടിവന്നതായും കുടുംബം പറയുന്നു. 'സിനിമകളിലും സംഗീത വീഡിയോകളിലും മികച്ച പ്രകടനം നടത്തിയിരുന്ന മിഷ്തി മുഖർജി ഇനിയില്ല. മറക്കാനാവാത്ത, അത്യന്തം ദൗർഭാഗ്യകരമായ നഷ്ടം. അവളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ', കുടുംബം പുറത്തുവിട്ട വാർത്താക്കുറിപ്പിലെ വാക്കുകൾ. മാതാപിതാക്കളോടും സഹോദരനോടുമൊപ്പമാണ് മിഷ്തി കഴിഞ്ഞിരുന്നത്.

കാർബോഹൈഡ്രേറ്റ് കുറഞ്ഞ, ആവശ്യത്തിന് പ്രോട്ടീനും കൊഴുപ്പ് കൂടുതലുള്ളതുമായ ഭക്ഷണശീലമാണ് കീറ്റോ ഡയറ്റ്. കാർബോഹൈഡ്രേറ്റിന്റെ അപര്യാപ്തതയിൽ കൊഴുപ്പിനെ ഊർജ്ജാവശ്യത്തിനായി ഉപയോഗിക്കാൻ ദഹനവ്യവസ്ഥയെ പ്രേരിപ്പിക്കുക എന്നതാണ് ഈ ഡയറ്റ് പിന്തുടരുന്നതിന്റെ ലക്ഷ്യം. അമിതവണ്ണം കുറയ്ക്കാൻ കീറ്റോ ഡയറ്റ് പിന്തുടരുന്ന പലരുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP