Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ സ്‌കൂൾ കലോത്സവം അഭികാമ്യം: സപര്യ സാംസ്‌കാരിക സമിതി കേരളം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഓൺലൈൻ ക്‌ളാസുകളിലെ ആലസ്യത്തിൽ നിന്നും വിദ്യാർത്ഥികളെ രക്ഷിക്കാൻ സ്‌കൂൾ തല ഓൺലൈൻ കലോത്സവം നടത്താനുള്ള നടപടികളെക്കുറിച്ച് ആലോചിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന വാർഷിക ഓൺലൈൻ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ.ആർ.സി.കരിപ്പത്ത് അദ്ധ്യക്ഷത വഹിച്ചു. മഹാകവി എസ് രമേശൻ നായർ മാർഗനിർദ്ദേശം നൽകി. സുകുമാരൻ പെരിയച്ചൂർ, എ.മധുസൂദനൻ, മട്ടന്നൂർ, പ്രാപ്പൊയിൽ നാരായണൻ, കെ.എൻ.രാധാകൃഷ്ണൻ, ആനന്ദകൃഷ്ണൻ എടച്ചേരി, രാജേഷ് പുതിയകണ്ടം, അനിൽകുമാർ പട്ടേന എന്നിവർ സംസാരിച്ചു.

2020 - 2022 വർഷത്തെ സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
മുഖ്യരക്ഷാധികാരിമാർ.
കാനായി കുഞ്ഞിരാമൻ
മഹാകവി എസ് രമേശൻ നായർ
രക്ഷാധികാരി
സുകുമാരൻ പെരിയച്ചൂർ
പ്രസിഡന്റ്
ഡോ.ആർ.സി.കരിപ്പത്ത്
വൈസ് പ്രസിഡന്റ്മാർ
കെ.എൻ.രാധാകൃഷ്ണൻ
പ്രാപ്പൊയിൽ നാരായണൻ
ജനറൽ സെക്രട്ടറി
ആനന്ദകൃഷ്ണൻ എടച്ചേരി
സെക്രട്ടറിമാർ
എ മധുസൂദനൻ മട്ടന്നൂർ
അനിൽ കുമാർ പട്ടേന
ട്രഷറർ
രാജേഷ് പുതിയകണ്ടം
വനിതാ വിങ്
സിപി അനിതടീച്ചർ, കണ്ണൂർ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP