Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എൻ. പി അബുബക്കർ ഹാജിക്ക് യാത്രയയ്‌പ്പ് നൽകി

എൻ. പി അബുബക്കർ ഹാജിക്ക് യാത്രയയ്‌പ്പ് നൽകി

സ്വന്തം ലേഖകൻ

ജിദ്ദ: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന സമസ്ത ഇസ്ലാമിക് സെന്റർ വൈസ് ചെയർമാനും ബലദ് ഏരിയ ഉപദേശക സമിതി അംഗവുമായ എൻ. പി അബുബക്കർ ഹാജിക്ക് എസ്. ഐ. സി ബലദ് ഏരിയ കമ്മിറ്റി വക യാത്രയയ്‌പ്പ് നൽകി. ഹോളിഡേ ഹോട്ടലിൽ വെച്ച് നടന്ന പരിപാടി എസ്. ഐ. സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ദിൽഷാദ് കാടാമ്പുഴ ഉത്ഘാടനം ചെയ്തു.

മത - സാമൂഹിക - ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പ്രായം മറന്നു സജീവമായി പ്രവർത്തിക്കുന്ന അബുബക്കർ ഹാജി ഏവർക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. എസ്. ഐ. സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു.

സഗീറലി ഫൈസി, മൊയ്ദീൻ ഹലൂമി, ലുഖ്മാനുൽ ഹകീം, അസീസ് പൂക്കോടൻ തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു.

ബലദ് ഏരിയ കമ്മിറ്റി വക ഉപഹാരം സയ്യിദ് അൻവർ തങ്ങൾ അബുബക്കർ ഹാജിക്ക് സമ്മാനിച്ചു. അബുബക്കർ ഹാജി മറുപടി പ്രസംഗം നടത്തി.

ഹാഫിദ് ഫൈസി മരത്തിൻ കടവ് സ്വാഗതവും അസ്ലം മച്ചക്കുളം നന്ദിയും പറഞ്ഞു.

ജിദ്ദയിലെ മത - സാമൂഹിക - വിദ്യാഭ്യാസ - ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മൂന്നു പതിറ്റാണ്ടായി സജീവ സാന്നിധ്യമായ എൻ. പി അബുബക്കർ ഹാജി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP