Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ ജവാന്മാരെ നേരിടാൻ കെല്പില്ലാതെ പാക് സൈനികരെ ഒപ്പം ചേർത്ത് ചൈനീസ് സേന; വീഡിയോ പുറത്തുവിട്ടത് ചൈനീസ് പത്രപ്രവർത്തകനും; സംയുക്ത സേന ഗാൽവാൻ താഴ്‌വരയിൽ ആകാമെന്നും മുന്നറിയിപ്പ്; ചൈനീസ് സൈനികർക്കൊപ്പം പാക് സൈനികർ പാടുന്നത് മാതൃരാജ്യം എന്നെ മറക്കരുത് എന്ന പാട്ടും; ഷെൻ ഷിവെയ് പങ്കുവെച്ച വീഡിയോ കാണാം

ഇന്ത്യൻ ജവാന്മാരെ നേരിടാൻ കെല്പില്ലാതെ പാക് സൈനികരെ ഒപ്പം ചേർത്ത് ചൈനീസ് സേന; വീഡിയോ പുറത്തുവിട്ടത് ചൈനീസ് പത്രപ്രവർത്തകനും; സംയുക്ത സേന ഗാൽവാൻ താഴ്‌വരയിൽ ആകാമെന്നും മുന്നറിയിപ്പ്; ചൈനീസ് സൈനികർക്കൊപ്പം പാക് സൈനികർ പാടുന്നത് മാതൃരാജ്യം എന്നെ മറക്കരുത് എന്ന പാട്ടും; ഷെൻ ഷിവെയ് പങ്കുവെച്ച വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ട്വിറ്ററിൽ ഒരു ചൈനീസ് പത്രപ്രവർത്തകൻ പങ്കിട്ട ഒരു വീഡിയോയാണ് സൈബർ ലോകത്തും ഇന്ത്യൻ പ്രതിരോധ കേന്ദ്രങ്ങളിലും ചർച്ചയാകുന്നത്. പർവത യുദ്ധത്തിൽ ഇന്ത്യൻ സുരക്ഷാ സേനയെ നേരിടാൻ പാക്കിസ്ഥാൻ സൈന്യം ചൈനീസ് സേനയെ സഹായിക്കുന്നു എന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, താടിയുള്ള ഒരാൾ വലതുവശത്ത് നിന്ന് 0:05 ന് ഫ്രെയിമിലേക്ക് പ്രവേശിക്കുന്നു. അദ്ദേഹത്തിന്റെ മുഖ സവിശേഷത ചൈനീസ് അല്ല. മറ്റ് ചൈനീസ് പട്ടാളക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മനുഷ്യൻ താരതമ്യേന ഉയരവും ഇരുണ്ട നിറവുമുള്ള ആളാണ്. താടിയുള്ള മനുഷ്യന് ഒരു എസ്എസ്ജി കമാൻഡോ ആകാമെന്ന് ഒ‌സി‌എൻ‌ടി(ഓപ്പണ സെക്വർ ഇന്റലിജൻസ്) അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഈ പി‌എൽ‌എ സൈനികർ ഗാൽവാൻ താഴ്‌വരയിൽ ആകാൻ സാധ്യതയുണ്ടെന്നും വീഡിയോ പങ്കിട്ട സിജിടിഎൻ വാർത്താ നിർമ്മാതാവ് ഷെൻ ഷിവെയ് പറഞ്ഞു.

സൈനികർ കൂടിനിന്ന് പാട്ടുപാടുന്ന വീഡിയോ ആണ് ഷെൻ ഷിവെയ് പങ്കുവെച്ചത്. പർവതങ്ങൾ, നദികൾ, മാതൃരാജ്യത്തെ ആളുകൾ എന്നെ ഓർമ്മിക്കും എന്നിവയെ കുറിച്ചാണ് പാട്ട്. മാതൃരാജ്യം എന്നെ മറക്കരുത് എന്നാണ് പാട്ടിന്റെ പേര് എന്നും അദ്ദേഹം കുറിക്കുന്നു.

ലഡാക്കിലെ പ്രതികൂല കാലാവസ്ഥയെയും, ഇന്ത്യൻ സൈനികരുടെ ബലിഷ്ഠമായ കരങ്ങളെയും ഒരു പോലെ ഭയക്കുന്ന ചൈനീസ് ഭടന്മാർക്ക് സഹായമേകാനായിട്ടാണ് പാക്കിസ്ഥാൻ അവരുടെ സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന അനുമാനങ്ങൾ. ഗൽവാനിലെ ചൈനീസ് ചതിപ്രയോഗത്തിന് ശേഷം, പ്രകോപനം സൃഷ്ടിക്കുന്ന ചൈനീസ് ഭടന്മാരെ ഉരുക്ക് മുഷ്ടികൊണ്ട് നേരിടാനാണ് ഇന്ത്യയുടെ തീരുമാനം. അവശ്യഘട്ടങ്ങളിൽ ആയുധം പ്രയോഗിക്കുവാനുള്ള നിർദ്ദേശമടക്കം ഡൽഹിയിൽ നിന്നും അതിർത്തിയിലെ സൈനികർക്ക് ലഭിച്ചിട്ടുണ്ട്.ഇതിനിടയിൽ ലഡാക്കിൽ സേവനം അനുഷ്ഠിക്കാൻ ചൈനീസ് സൈനികർക്കിടയിൽ വൈഷമ്യമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

സൈനിക പരിശീലനത്തിന് ശേഷം ആദ്യമായി ലഡാക്കിലേക്ക് നിയോഗിക്കപ്പെട്ട സൈനികർ വികാരവായ്‌പ്പോടെ സൈനിക ഗാനം ആലപിക്കുന്ന വീഡിയോയും കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഭീകരവിരുദ്ധ വേട്ടകളിൽ സജീവമായി ഏർപ്പെടുന്ന ഇന്ത്യൻ സൈനികർക്ക് യുദ്ധസമാനമായ പരിശീലനമാണ് ജമ്മുകാശ്മീരിലടക്കം ലഭിക്കുന്നത്. ശൈത്യമേഖലകളിൽ നിരന്തരം ഡ്യൂട്ടിചെയ്യുന്ന ഇന്ത്യൻ ഭടന്മാർക്ക് അതിനാൽ ലഡാക്ക് വലിയ അളവിൽ ഭീഷണിയാവുന്നതുമില്ല. എന്നാൽ ചൈനീസ് ഭടന്മാരെ സംബന്ധിച്ചിടത്തോളം യുദ്ധമുന്നണിയിലെ പരിചയക്കുറവ് പുതുതലമുറയിലെ സൈനികർക്ക് ലഭിക്കാത്തതും ചൈനയ്ക്ക് വെല്ലുവിളിയാണ്.

ഇതിനെ മറികടക്കാനാവും പാക്കിസ്ഥാന്റെ പ്രത്യക്ഷസഹായം തേടാൻ ചൈനയെ പ്രേരിപ്പിക്കുന്നത് എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. പാക്കിസ്ഥാന്റെ കൈവശമുള്ള ഗിൽജിറ്റ്ബാൾട്ടിസ്ഥാൻ മേഖലയിലെ സ്‌കാർഡുവിൽ ഇന്ധനം നിറയ്ക്കുന്നതിനായി ചൈനീസ് വിമാനങ്ങൾ എത്തിയതിന്റെ തെളിവുകൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ശേഖരിച്ചിരുന്നു. കഴിഞ്ഞ വർഷം ചൈനയുടെ സഹായത്തോടെ സ്‌കാഡു എയർബേസ് പാക്കിസ്ഥാൻ നവീകരിച്ചിരുന്നു.

പർവത യുദ്ധത്തിൽ ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച സേനയാണെന്ന് പൊതുവെ അഭിപ്രായം ഉയരുന്നുണ്ട്. “നിലവിൽ, പീഠഭൂമിയും പർവത സേനയുമുള്ള ലോകത്തിലെ ഏറ്റവും വലുതും പരിചയസമ്പന്നവുമായ രാജ്യം യുഎസ്, റഷ്യ, അല്ലെങ്കിൽ ഏതെങ്കിലും യൂറോപ്യൻ ശക്തി അല്ല, മറിച്ച് അത് ഇന്ത്യയാണ്,” മോഡേൺ വെപ്പൺറി മാസികയുടെ സീനിയർ എഡിറ്റർ ഹുവാങ് ഗുവോജി എഴുതിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP