Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജുഡീഷ്യറി പോലും ഭരണവർഗ്ഗത്തിന്റെ അടിമകളാകുമ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിൽ: നവയുഗം

ജുഡീഷ്യറി പോലും ഭരണവർഗ്ഗത്തിന്റെ അടിമകളാകുമ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിൽ: നവയുഗം

സ്വന്തം ലേഖകൻ

അൽഹസ്സ: ഭരണവർഗ്ഗത്തിന്റെ താത്പര്യങ്ങൾക്കനുസരിച്ചു വിധികൾ പ്രഖ്യാപിക്കുന്ന ന്യായാധിപന്മാർ എന്ന അശ്ളീലകാഴ്ച, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നതായി നവയുഗം സാംസ്കാരികവേദി രക്ഷാധികാരി ഷാജി മതിലകം അഭിപ്രായപ്പെട്ടു. അൽഹസ്സ മേഖലയിൽ പുതിയതായി രൂപീകരിച്ച നവയുഗം കൊളബിയ യൂണിറ്റ് കമ്മിറ്റി രൂപീകരണയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ എല്ലാ ഘടകങ്ങളെയും തങ്ങളുടെ ചൊൽപ്പടിയിൽ നിർത്താനുള്ള സംഘപരിവാർ ശ്രമങ്ങൾ വിജയം കാണുകയാണ്. നീതിക്ക് വേണ്ടിയുള്ള ഇന്ത്യൻ പൗരന്റെ അവസാനത്തെ ആശ്രയമായ ജുഡീഷ്യറി പോലും അവനെ കൈവിടുന്ന കാഴ്ച ഏറെ വേദന ഉളവാക്കുന്നതാണ്. ജാതി,മത,രാഷ്ട്രീയ വ്യത്യാസങ്ങളൊക്കെ മാറ്റിവെച്ച് എല്ലാ പൗരന്മാരും ഇന്ത്യൻ ജനാധിപത്യത്തിന്റെയും, ഭരണഘടനയുടെയും സംരക്ഷണത്തിനായി ഒന്നിച്ചു പൊരുത്തണമെന്ന ആവശ്യമാണ് കാലഘട്ടം ഉയർത്തുന്നതെന്ന് അദ്ദേഹം ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ നവയുഗം കൊളബിയ യൂണിറ്റ് കമ്മിറ്റി രൂപീകരണയോഗത്തിൽ, അൽഹസ്സ മേഖല സെക്രട്ടറി സുശീൽ കുമാർ യൂണിറ്റ് നേതാവായ അന്‌സാരിക്ക് ആദ്യമെമ്പര്ഷിപ്പ് കൈമാറി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു. നവയുഗം കലണ്ടർ വിതരണം മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറി രതീഷ് രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. നവയുഗം വനിതാവേദി സെക്രട്ടറി മിനി ഷാജി, നവയുഗം നേതാക്കളായ അഖിൽ അരവിന്ദ്, നിസ്സാം പുതുശ്ശേരി, ജയകുമാർ, സുബ്രഹ്മണ്യൻ എന്നിവർ ആശംസാപ്രസംഗം നടത്തി.

പുതിയ യൂണിറ്റ് ഭാരവാഹികളായി ഷാജി (രക്ഷാധികാരി), സന്തോഷ് കുമാർ (പ്രസിഡന്റ്), അൻസാരി (സെക്രട്ടറി), നൗഷാദ് (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. ബിനുകുമാർ, സുരേഷ് കുമാർ, ശിവപ്രസാദ് എന്നിവരെ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും തെരഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP