Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മീഡിയവൺ മഹാപഞ്ചായത്ത് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

മീഡിയവൺ മഹാ പഞ്ചായത്ത് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അഞ്ച് മേഖലയിൽ നിന്ന് 10 പഞ്ചായത്തുകൾ പുരസ്‌കാരം നേടി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സാന്നിധ്യത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം.

കൃഷി, ക്ഷീരവികസനം മേഖലയിൽ മയ്യിൽ (കണ്ണൂർ), നൂൽപ്പുഴ (വയനാട് ) പഞ്ചായത്തുകൾ പുരസ്‌കാരം നേടി. ബേഡഡുക്ക (കാസർഗോഡ് ), പെരിഞ്ഞനം (തൃശൂർ ) പഞ്ചായത്തുകളാണ് ആരോഗ്യം പാലിയേറ്റ് മേഖലയിൽ പുരസ്‌കാരത്തിന് അർഹരായത്. വനിതകളുടെയും കുട്ടികളുടെയും ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിലൂടെയാണ് പോരൂരും (മലപ്പുറം), മാങ്ങാട്ടിടവും (കണ്ണൂർ) മികച്ച പഞ്ചായത്തുകളായത്. പേരാവൂർ (കണ്ണൂർ), മേപ്പാടി (വയനാട്) പഞ്ചായത്തുകൾ വിദ്യാഭ്യാസം സാംസ്‌കാരികം മേഖലയിൽ ഒന്നാമതെത്തി. കുടിവെള്ള, ജലസംരക്ഷണം എന്നീ മേഖലയിലെ മികവിനുള്ള പുരസ്‌കാരം നേടിയത് പൂക്കോട്ടുകാവ് (പാലക്കാട്) ,നെടുമ്പന (കൊല്ലം ) പഞ്ചായത്തുകളാണ്.

ഗാന്ധി സ്വപ്നം കണ്ട ഗ്രാമസ്വരാജിലേക്കാണ് കേരളത്തിലെ പഞ്ചായത്തുകളുടെ ജൈത്രയാത്രയെന്ന് ചടങ്ങിലെ വിശിഷ്ട സാന്നിധ്യമായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മീഡിയവൺ എം.ഡി ഡോ. യാസീൻ അഷ്‌റഫ്, എഡിറ്റർ രാജീവ് ദേവരാജ്, കൈരളി ജൂവലറി എം. ഡി നാദിർഷ എന്നിവർ പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. വിശിഷ്ടാതിഥികൾ പങ്കെടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണ ചെയ്യും.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തിൽ ജനകീയാസൂത്രണം നടപ്പിലാക്കിയിട്ട് കാൽ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന അവസരത്തിലാണ് മഹാപഞ്ചായത്ത് പുരസ്‌കാരങ്ങൾ മീഡിയവൺ പ്രഖ്യാപിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുഴുകി നിൽക്കുന്ന വേളയിലും മഹാപഞ്ചായത്തിനോട് സംസ്ഥാനത്തെ പഞ്ചായത്തുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലഭ്യമായ അപേക്ഷകളിൽ നിന്ന് ആദ്യ ഘട്ടത്തിൽ 107 പദ്ധതികളെയും ഫൈനൽ റൗണ്ടിൽ 51 പദ്ധതികളെയും ഷോർട് ലിസ്റ്റ് ചെയ്തിരുന്നു. മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അധ്യക്ഷനും പ്ലാനിങ് ബോർഡ് മുൻ അംഗങ്ങളായ ജി. വിജയരാഘവൻ, സി പി ജോൺ, സംസ്ഥാന ധനകമ്മീഷൻ ഉപദേശക മറിയാമ്മ സാനു ജോർജ്, വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് യു കലാനാഥൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. പൊതുജനങ്ങളുടെ വോട്ടിനു വെയ്‌റ്റേജ് നൽകിയിരുന്നു. പതിനായിരങ്ങൾ ഓൺലൈൻ വോട്ടിങ്ങിലൂടെ മഹാപഞ്ചായത്തിന്റെ ഭാഗമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP