Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർ.എൽ.വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ പ്രതിരോധത്തിലായി കെ.പി.എ.സി ലളിതയും കേരളാ സംഗീത നാടക അക്കാദമിയും; രാമകൃഷ്ണന് നൃത്താവതരണത്തിന് അനുമതി നൽകുന്ന കെ.പി.എ.സി ലളിതയുടെ ഫോൺ സംഭാഷണം പുറത്തായി; പൊളിഞ്ഞത് വാസ്തവ വിരുദ്ധമാണെന്ന് കെ.പി.എസി ലളിത നടത്തിയ പ്രസ്താവന; അക്കാദമിയിലെ ജാതിവിവേചനം തുറന്ന് കാട്ടി രാമകൃഷ്ണന്റെ ആത്മഹത്യാ കുറിപ്പും; നടപടി വേണമെന്ന് ആവശ്യപ്പെട്ട കുടുംബവും

മറുനാടൻ ഡെസ്‌ക്‌

തൃശൂർ :കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ കേരളാ ലളിതകലാ അക്കാദമിയുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ. സംഭവത്തിൽ ചെയർപേഴ്‌സണും മുതിർന്ന ചലച്ചിത്ര താരവുമായ കെ.പി.എ.സി ലളിത ഉയർത്തിയ വാ ദങ്ങളാണ് പൊളിയുന്നത്. രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിൽ കെപിഎസി ലളിതയ്ക്കും ലളിതകലാ അക്കാദമി സെക്രട്ടറിക്കും ഉത്തരവാദിത്തമുണ്ടെന്ന തെളിയിക്കുന്ന ശബ്ദരേഖകൾ പുറത്തായതോടെയാണ് അക്കാദമി പ്രതിരോധത്തിലായിരിക്കുന്നത്.

സംഗീത നാടക അക്കാദമിയുടെ സർഗ്ഗ ഭൂമിക എന്ന ഓൺലൈൻ കലാപരിപാടികൾക്കായി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും രാമകൃഷ്ണനു വേണ്ടി അക്കാദമി സെക്രട്ടറി രാധാകൃഷ്ണനോട് സംസാരിച്ചു എന്ന് പ്രചരിപ്പിച്ചത് ദുരുദ്ദേശപരവുമാണെന്നായിരുന്നു കെപിഎസി ലളിത പ്രതികരിച്ചത്. എന്നാൽ ഈ വാദങ്ങൾ പൊളിയുന്ന വാർത്തയാണ് പുറത്തുവന്നത്.

സെക്രട്ടറിയോട് സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമർപ്പിച്ചോളൂ എന്നും സംഭാഷണത്തിനിടെ പറയുന്നുണ്ട്..എന്നാൽ രാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റും തുടർന്നുള്ള ആത്മഹത്യാ ശ്രമവും മൂലം കെപിഎസി ലളിതയ്ക്ക് നേരെ ചോദ്യങ്ങൾ ഉയർന്നിരുന്നിരിക്കുന്നത്. ഇതോടെ ചുമതല വഹിക്കുന്ന നടി കെ.പി.എ.സി ലളിത പെട്ടിരിക്കുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച രാമകൃഷ്ണന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ലളിതകലാ അക്കാദമി അവസരം നിഷേധിച്ചതിൽ മനംനൊന്താണ് രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജാതി വിവേചനമില്ലാത്തൊരു കലാലോകമുണ്ടാവട്ടെ എന്ന് എഴുതി വച്ചാണ് രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകീട്ടോടെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിലാണ് കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ നൃത്തവിദ്യാലയത്തിൽ നിന്ന് കണ്ടെത്തിയത്. രാമകൃഷ്ണൻ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മോഹിനിയാട്ടം നർത്തകനായ ആർ.എൽ.വി. രാമകൃഷ്ണന് നൃത്താവതരണം നിഷേധിച്ച സംഭവത്തെ നിയമപരമായി നേരിടുമെന്ന് കുടുംബം അറിയിച്ചിട്ടുള്ളത്. നേരത്തെ കലാഭവൻ മണിക്കും ഇതേ അനുഭവമുണ്ടായിയെന്നും ഇപ്പോൾ രാമകൃഷ്ണന് നേരേയും ജാതിവിവേചനം ഉണ്ടാകുന്നുവെന്ന് കലാഭവൻ രഞ്ജിത് ആരോപിച്ചു. കലാഭവൻ മണിയുടേയും രാമകൃഷ്ണന്റെയും സഹോദരിയുടെ മകനാണ് കലാഭവൻ രഞ്ജിത്.

അക്കാദമി സെക്രട്ടറി കെ. രാധാകൃഷ്ണൻ നായരാണ് നൃത്താവതരണത്തിന് എതിരു നിൽക്കുന്നതെന്നും അല്ലാതെ ചെയർപേഴ്‌സൻ കെ.പി.എ.സി. ലളിത അല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നതായി രഞ്ജിത് പറഞ്ഞു. കെ.പി.എ.സി. ലളിത ആദ്യം രാമകൃഷ്ണനെ അനുകൂലിക്കുന്ന രീതിയിലാണ് സംസാരിച്ചിരുന്നത്.ഇന്നലെ വൈകിട്ട് കെ.പി.എ.സി. ലളിത സംസാരിച്ചിട്ടില്ലെന്ന് പത്രകുറിപ്പ് ഇറക്കിയത് സെക്രട്ടറി കാാരണമാണ്. രാമകൃഷ്ണൻ അതീവ ദുഃഖിതനായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു. കേരള സംഗീത നാടക അക്കാദമി പോലെയുള്ള സ്ഥാപനങ്ങളിൽ ഇത്തരം അനീതി ഉണ്ടാകാൻ പാടില്ലെന്നും രഞ്ജിത്ത് പ്രതികരിക്കുന്നത്.

ആത്മഹത്യാ ശ്രമത്തിന് മുമ്പ് രാമകൃഷ്ണൻ എഴുതിയ കുറിപ്പ് പുറത്തു വന്നു. പീഡനം സഹിക്കാൻ വയ്യെന്നും കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയും ചെയർപേഴ്‌സണുമാണ് ഈ അവസ്ഥക്ക് കാരണമെന്നുമാണ് കുറിപ്പിൽ എഴുതിയിരിക്കുകുന്നത്. ജാതി വിവേചനം ഇല്ലാത്ത കലാലോകം ഉണ്ടാകട്ടെ എന്നും രാമകൃഷ്ണൻ പറയുന്നു.

ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമകൃഷ്ണൻ അപകടനില തരണം ചെയ്ത്. എന്നിരുന്നാലും ഐ.സി.യു.വിനുള്ളിൽ അടുത്ത 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുകയാണ് അദ്ദേഹം.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP