Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹത്രാസിലേക്കുള്ള യാത്രയിൽ ഡ്രൈവ് ചെയ്തത് പ്രിയങ്കാ ഗാന്ധി; തൊട്ടടുത്ത് രാഹുലും; ഉത്തരേന്ത്യൻ രാഷ്ട്രീയം മാറ്റിമറിക്കാൻ ഈ യാത്ര ഉപകരിച്ചെന്ന വിലയിരുത്തലിൽ പ്രതിപക്ഷം; ദളിത് രാഷ്ട്രീയം വീണ്ടും സമര തീക്ഷണം; ബിജെപിക്കുള്ളിലെ പ്രകമ്പനങ്ങളിൽ നേതൃത്വവും ആശങ്കയിൽ; ഹത്രാസ് പൊലീസ് നടപടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് ഉമാഭാരതി; 'ഹത്രാസ് ബിജെപിയിലെ ആഭ്യന്തര വൈരുധ്യങ്ങൾ രൂക്ഷമാക്കുമെന്നും ബീഹാറിൽ എൻഡിഎ പരാജയം ഉറപ്പിക്കുന്നെന്നും വർഗീസ് ജോർജ് മറുനാടനോട്

ഹത്രാസിലേക്കുള്ള യാത്രയിൽ ഡ്രൈവ് ചെയ്തത് പ്രിയങ്കാ ഗാന്ധി; തൊട്ടടുത്ത് രാഹുലും; ഉത്തരേന്ത്യൻ രാഷ്ട്രീയം മാറ്റിമറിക്കാൻ ഈ യാത്ര ഉപകരിച്ചെന്ന വിലയിരുത്തലിൽ പ്രതിപക്ഷം; ദളിത് രാഷ്ട്രീയം വീണ്ടും സമര തീക്ഷണം; ബിജെപിക്കുള്ളിലെ പ്രകമ്പനങ്ങളിൽ നേതൃത്വവും ആശങ്കയിൽ; ഹത്രാസ് പൊലീസ് നടപടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് ഉമാഭാരതി; 'ഹത്രാസ് ബിജെപിയിലെ ആഭ്യന്തര വൈരുധ്യങ്ങൾ രൂക്ഷമാക്കുമെന്നും ബീഹാറിൽ എൻഡിഎ പരാജയം ഉറപ്പിക്കുന്നെന്നും വർഗീസ് ജോർജ് മറുനാടനോട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹത്രാസ് ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെൺകുട്ടി മരിച്ച സംഭവം യുപിയിലെയും ബീഹാറിലെയും ബിജെപിയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ തെറ്റിച്ചേക്കും. ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിക്ക് നേരെ നടന്ന പൊലീസ് പീഡനവും പ്രിയങ്കയുടെ കാർ ഓടിച്ചുള്ള ഹത്രാസ് യാത്രയുമൊക്കെ ഉത്തരേന്ത്യയിലെ ബിജെപി കണക്കുകൂട്ടലുകൾ തെറ്റിച്ചേക്കുമെന്നു ബിജെപി ദേശീയ നേതൃത്വം ഭയന്ന് തുടങ്ങിയിട്ടുണ്ട്.

ഹത്രാസ് കൊലപാതകം സിബിഐയ്ക്ക് വിട്ട യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനം ഈ ദിശയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് കുടുംബം ആവശ്യപ്പെട്ടിരുന്നതെങ്കിലും മുഖ്യമന്ത്രി കേസ് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു. ജുഡീഷ്യൽ അന്വേഷണത്തെക്കാളും നല്ലത് സിബിഐ അന്വേഷണം തന്നെയാണ് എന്ന ചിന്താഗതിയിൽ നിന്നാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

സത്രാസിലെ പീഡനവും മരണവും ബിജെപിക്കുള്ളിലും വൻ പ്രകമ്പനത്തിനു കാരണമായിട്ടുണ്ട്. കടുത്ത ഭിന്നതയാണ് ഈ കാര്യത്തിൽ ബിജെപിയിൽ നിലനിൽക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹം പൊലീസ് ബലമായി കത്തിച്ചത് പ്രതിപക്ഷ നേതാക്കളെ മാത്രമല്ല ബിജെപിയുടെ തലമുതിർന്ന നേതാക്കളായ ഉമാഭാരതിയെ പോലുള്ളവരെ ഈ സംഭവം ശുണ്ഠി പിടിപ്പിച്ചിട്ടുണ്ട്. മൃതദേഹം മറവു ചെയ്ത ബിജെപി രീതി ശരിയായ നിലയിലായിരുന്നില്ല എന്നാണ് ഉമാഭാരതി പറഞ്ഞത്. ഉമാഭാരതി പോലുള്ള നേതാക്കളെ മാത്രമല്ല ബിജെപി കേന്ദ്ര ലീഡർഷിപ്പിനെ സംഭവം ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബീഹാറിൽ മഹാസഖ്യം നിലവിൽ വന്നു കഴിഞ്ഞത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും വിലപേശലുകൾക്കുമൊടുവിലാണ് സഖ്യം രൂപപ്പെട്ടത്. ഇത് നിലവിൽ ബിജെപിക്ക് വൻ ഭീഷണിയാണ് ബീഹാറിൽ സൃഷ്ടിക്കുക. ബിജെപിക്ക് മാത്രമല്ല ബീഹാർ ഭരിക്കുന്ന നിതീഷ് കുമാറിനും സഖ്യം വൻ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. സഖ്യം രൂപപ്പെട്ടപ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചത് തന്നെ മഹാസഖ്യത്തിന്റെ വൻ വിജയമാണ്. ലാലുപ്രസാദ് യാദവിന്റെ മകനും ആർജെഡി നേതാവുമായ തേജസ്വി യാദവാണ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സമ്മതനായ മുഖ്യമന്ത്രി സ്ഥാനാർത്ഥി സഖ്യത്തിൽ വന്നു കഴിഞ്ഞിരിക്കുന്നു. ഒക്ടോബർ 28 മുതൽ നവംബർ എട്ടുവരെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിനെയാണ് ഹത്രാസ് ബാധിക്കുന്നത്. ബീഹാറിൽ നാമനിർദ്ദേശ പത്രികകളുടെ സമർപ്പണവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ദളിത് പെൺകുട്ടിയാണ് ഹത്രാസിൽ കൊലചെയ്യപ്പെട്ടത് എന്നാണ് തിരഞ്ഞെടുപ്പിനെ മാറ്റി മറിക്കുന്ന ഘടകമായത്. ബീഹാറിന് തൊട്ടടുത്ത യുപിയിലാണ് ദളിത് പീഡനം നടന്നിരിക്കുന്നത്. ഇതുവരെ എൻഡിഎ സഖ്യത്തിനു മേൽക്കൈയുണ്ടായിരുന്ന ബീഹാറിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നിൽ നടന്ന സംഭവം തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ. ദളിത് രാഷ്ട്രീയത്തെയും ഹത്രാസ് പിടിച്ചുലച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുകളിൽ എൻഡിഎയോട് ആഭിമുഖ്യം കാട്ടുന്ന രീതിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ദളിത് രാഷ്ട്രീയം അനുവർത്തിച്ച്ത്. അതുകൊണ്ട് തന്നെയാണ് ഹത്രാസ് ബിജെപിക്ക് മുകളിൽ ആശങ്കയുടെ കാർമേഘമാകുന്നത്. ഹത്രാസ് സംഭവത്തോടെ ദളിത് രാഷ്ട്രീയം വഴി മാറി ചിന്തിക്കുകയാണ്. ഈ വഴിമാറൽ പരമ്പരാഗത ദളിത് രാഷ്ട്രീയത്തിലേക്കും സമാജ്വാദി രാഷ്ട്രീയത്തിലേക്കുമല്ല.

ചന്ദ്രശേഖർ ആസാദ് പോലെ സമരതീക്ഷണതയുള്ള പാർലമെനറി വ്യാമോഹത്തിൽപ്പെടാത്ത യുവ നേതാക്കളിലേക്കാണ്. ദളിത് നേതാക്കളാണ് ഹത്രാസ് സമരത്തിന്റെ മുൻ നിരയിലുള്ളത്. ഇതാണ് ബിജെപിയുടെ ആശങ്ക അധികരിപ്പിക്കുന്നത്. ''ഹത്രാസ് ബിജെപിയിലെ ആഭ്യന്തര വൈരുധ്യങ്ങൾ രൂക്ഷമാക്കും'-എൽജെഡി ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു. ദളിത് രാഷ്ട്രീയം ഒരിക്കലും പഴയതുപോലെയാകില്ല. അത് സമരശേഷിയുള്ള നേതൃത്വത്തിന്റെ കീഴിലേക്ക് മാറുകയാണ്. ബീഹാർ തിരഞ്ഞെടുപ്പിൽ ഹത്രാസ് ബിജെപിക്ക് വൻ തിരിച്ചടി സൃഷ്ടിക്കും. പ്രതിപക്ഷ കൂട്ടായ്മയും ശക്തമാകും-വർഗീസ് ജോർജ് പറയുന്നു.

ആറുമാസത്തിനുള്ളിൽ കോൺഗ്രസ് അധ്യക്ഷനെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് വരുകയാണ്. ഹത്രാസിൽ രാഹുൽ കിടയറ്റ നേതൃത്വമാണ് പ്രദർശിപ്പിച്ചത്. വിമർശനങ്ങളെ നിഷ്പ്രഭമാക്കി രാഹുൽ മുന്നിലേക്ക് കുതിക്കുന്ന കാഴ്ചയാണ് ഈ പ്രതിഷേധത്തിൽ കണ്ടത്. ഹത്രാസ് പെന്കുട്ടിയുയ്‌ടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദർശിച്ചത് കോൺഗ്രസിന് വലിയ രാഷ്ട്രീയ മൈലേജ് നൽകുകയും ചെയ്ത്തിട്ടുണ്ട്. നേതാവെന്ന നിലയിലാണ്ഈ പ്രക്ഷോഭത്തിൽ രാഹുൽ ഉയർന്നത്. യുപിയിലും കോൺഗ്രസ്-സമാജ്വാദി സഖ്യം വരുമെന്നാണ് കരുതുന്നത്. ബീഹാർ പോലെ യുപിയും പ്രതിപക്ഷത്തെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും എന്ന് തന്നെയാണ് പ്രതിപക്ഷ നേതാക്കൾ കരുതുന്നത്.

അതേസമയം, പെൺകുട്ടി പീഡനത്തിന് ഇരയായതിന് തെളിവില്ലെന്ന യുപി പൊലീസിന്റെ നിലപാട് വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുമുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ പുരുഷ ബീജം കണ്ടെത്തിയില്ലെന്ന ഫോറൻസിക് പരിശോധന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പൊലീസ് പ്രതികരണം. ഇതിനെതിരെയും പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. പീഡനത്തിന് ഇരയായ പെൺകുട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡൽഹിയിലെ സഫ്ദർ ജങ് ആശുപത്രിയിൽ മരിച്ചത്.

രണ്ടാഴ്ചയോളം യുപിയിലെയും ഡൽഹിയിലെയും ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ ശേഷമാണ് മരണം നാല് ഉന്നത ജാതിക്കാരായ യുവാക്കൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് മരണതുല്യമാക്കി പാടത്ത് ഉപേക്ഷിക്കുകയായിരുന്നു വീടിന് അടുത്തുള്ള പാടത്ത് പുല്ല് പറിക്കാൻ പോയപ്പോഴാണ് പീഡനം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP