Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എംപിമാർ മുതൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വരെ എല്ലാ ജനപ്രതിനിധികളും ലെവി നൽകണം; ഭാരവാഹികളും ലെവി നൽകേണ്ടി വരും; ഈ തുക പൂർണമായും മണ്ഡലം കമ്മിറ്റികൾക്ക് നൽകും; കോൺഗ്രസിൽ ലെവി പിരിവ് തുടങ്ങുന്നത് തൃശൂരിൽ നിന്ന്

എംപിമാർ മുതൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വരെ എല്ലാ ജനപ്രതിനിധികളും ലെവി നൽകണം; ഭാരവാഹികളും ലെവി നൽകേണ്ടി വരും; ഈ തുക പൂർണമായും മണ്ഡലം കമ്മിറ്റികൾക്ക് നൽകും; കോൺഗ്രസിൽ ലെവി പിരിവ് തുടങ്ങുന്നത് തൃശൂരിൽ നിന്ന്

സ്വന്തം ലേഖകൻ

തൃശൂർ: കോൺഗ്രസിൽ പാർട്ടി നേതാക്കളിൽനിന്നു ലെവി പിരിക്കാൻ തൃശൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ആദ്യമായാണു സംസ്ഥാനത്ത് കോൺഗ്രസിൽ ലെവി പിരിവ്.

എംപിമാർ മുതൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വരെ എല്ലാ ജനപ്രതിനിധികളും ലെവി നൽകണം. ഭാരവാഹികളും ലെവി നൽകേണ്ടിവരും. ഇങ്ങനെ കിട്ടുന്ന തുക പൂർണമായും മണ്ഡലം കമ്മിറ്റികൾക്കാണു നൽകുക. ഈ കമ്മിറ്റികൾ ലെവി വിഹിതം വാർഡ്, ബൂത്ത് കമ്മിറ്റികൾക്കു കൈമാറണം. എല്ലാ മണ്ഡലം ബ്ലോക്ക് കമ്മിറ്റികളും അടിയന്തരമായി ബാങ്ക് അക്കൗണ്ട് തുറക്കണം. കൂടുതൽ പ്രവർത്തനം താഴെ തട്ടിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ലെവി പിരിവ്.

സംഭാവനകൾക്ക് രസീതും നൽകണം. ഡിസിസിയിൽ നിന്ന് എല്ലാ കമ്മിറ്റികളിലെക്കും വിഹിതം നൽകാനും ആലോചിക്കുന്നു. അക്കൗണ്ട് തുറക്കാനായി എല്ലാ മണ്ഡലം, ബ്ലോക്ക് കമ്മിറ്റികൾക്കും 1000 രൂപ വീതം അനുവദിക്കും. അക്കൗണ്ടുകൾ വർഷത്തിലൊരിക്കൽ ഓഡിറ്റ് ചെയ്തു റിപ്പോർട്ട് നൽകണം. പരിപാടികൾ നടക്കുമ്പോൾ പല തട്ടിലായി നടക്കുന്ന പിരിവു നിയന്ത്രിക്കാനും തീരുമാനിച്ചു.

അനുഭാവികളിൽ നിന്നു താഴെത്തട്ടിൽ സംഭാവന സ്വീകരിച്ചു കമ്മിറ്റികൾ ഫണ്ട് സമാഹരിക്കണം. ഇതിന്റെ വിഹിതം ഡിസിസിക്കു നൽകേണ്ടതില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP