Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്ത് ഹണി ട്രാപ്പ്; സ്വർണ വ്യാപാരിയെ വിളിച്ചു വരുത്തി സ്ത്രീക്കൊപ്പം നിർത്തി നഗ്ന ഫോട്ടോയെടുത്ത് രണ്ട് ലക്ഷം തട്ടി; രണ്ട് പേർ അറസ്റ്റിൽ

കോട്ടയത്ത് ഹണി ട്രാപ്പ്; സ്വർണ വ്യാപാരിയെ വിളിച്ചു വരുത്തി സ്ത്രീക്കൊപ്പം നിർത്തി നഗ്ന ഫോട്ടോയെടുത്ത് രണ്ട് ലക്ഷം തട്ടി; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് ഹണി ട്രാപ്പ് മോഡൽ പണം തട്ടൽ. സ്വർണവ്യാപാരിയെ അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി സ്ത്രീക്കൊപ്പം നിർത്തി നഗ്‌നഫോട്ടോയെടുത്ത് രണ്ടുലക്ഷം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. കോട്ടയം മുടിയൂർക്കര നന്ദനം വീട്ടിൽ പ്രവീൺ കുമാർ (34), മലപ്പുറം എടപ്പന വില്ലേജിൽ തോരക്കാട്ടിൽ വീട്ടിൽ മുഹമ്മദ് ഹാനീഷ് (24) എന്നിവരാണ് അറസ്റ്റിലായത്.

കോട്ടയം പാക്കിൽ സ്വദേശിയായ വ്യാപാരിയാണ് സംഘത്തിന്റെ തട്ടിപ്പിനിരയായത്. പട്ടാപ്പകൽ കോട്ടയം നഗരമധ്യത്തില അപ്പാർട്ടുമെന്റിലായിരുന്നു സ്ത്രീയുൾപ്പെട്ട സംഘം ഹണിട്രാപ്പൊരുക്കിയത്. പഴയ സ്വർണം വിൽക്കാനെന്ന വ്യാജേന വ്യാപാരിയെ അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചു വരുത്തിയ ശേഷം കെണിയിൽപ്പെടുത്തുക ആയിരുന്നു. കോട്ടയം ഡിവൈ.എസ്‌പി. ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പഴയ സ്വർണംവാങ്ങി വിൽക്കുന്ന വ്യാപാരിയുടെ മൊബൈൽ ഫോണിൽ സ്വർണം വിൽക്കാൻ സഹായം ചോദിച്ച് കഴിഞ്ഞ ദിവസം സ്ത്രീ വിളിച്ചു. രണ്ട് ദിവസത്തിനുശേഷം കോട്ടയത്ത് വരുന്നുണ്ടെന്നും കോട്ടയം കളക്ടറേറ്റിന് സമീപമുള്ള അപ്പാർട്ട്‌മെന്റിൽ തമ്മിൽ കാണാമെന്നും ധാരണയിലെത്തി. സ്ത്രീ പറഞ്ഞതനുസരിച്ച് വെള്ളിയാഴ്ച അപ്പാർട്ട്‌മെന്റിലെത്തിയ വ്യാപാരിയെ ഷർട്ട് അഴിച്ചുമാറ്റി വിവസ്ത്രയായ സ്ത്രീയോടൊപ്പമിരുത്തി ബലമായി ഫോട്ടോയെടുത്തശേഷം മർദിച്ചവശനാക്കി.

ശേഷം ഇരുവരും ചേർന്നിരിക്കുന്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി ആറുലക്ഷം രൂപ ആവശ്യപ്പെട്ടു. നഗരത്തിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളെ സ്ത്രീയുൾപ്പെട്ട സംഘം മുറിയിലേക്ക് വിളിച്ചുവരുത്തി. ഇയാളുടെ മധ്യസ്ഥതയിൽ രണ്ടുലക്ഷംരൂപ തന്നാൽ മോചിപ്പിക്കാമെന്ന് ധാരണയിലെത്തി. ഇതോടെ വിട്ടയക്കപ്പെട്ട വ്യാപാരി വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം പണയംവെച്ച് ക്രിമിനൽ കേസ് പ്രതിക്ക് രണ്ടുലക്ഷം രൂപ കൈമാറി. വ്യാപാരി കോട്ടയം ഡിവൈ.എസ്‌പി.ക്ക് നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ക്രിമിനൽ സംഘങ്ങൾക്ക് എല്ലാ തരത്തിലുള്ള ഒത്താശയും ചെയ്യുന്ന പ്രതികൾ കോട്ടയം ജില്ലയിലെ വിവിധ ചീട്ടുകളിസംഘത്തിലെ സ്ഥിരം പങ്കാളികളാണ്. എൻജിനീയറിങ് കോളേജിൽ പഠിച്ചിരുന്ന ഹാനീഷിനു ചീട്ടിൽ കള്ളക്കളി കളിക്കാനുള്ള വൈഭവം മനസ്സിലാക്കി ക്രിമിനൽ സംഘങ്ങൾ കൂടെകൂട്ടുകയായിരുന്നു. ഒളിവിൽ കഴിയുന്ന കുറ്റവാളികൾക്ക് സഹായം ചെയ്തുകൊടുത്താണ് പ്രതികൾ ആർഭാട ജീവിതം നയിച്ചിരുന്നത്.

കേസിൽ രക്ഷപ്പെട്ട കോട്ടയം നഗരത്തിലെ കൊടുംകുറ്റവാളിയുടെ സംഘത്തിലെ സ്ത്രീകളുൾപ്പെടെ അഞ്ചുപേർക്കായി പൊലീസ് അന്വേഷണം നടത്തിവരുകയാണ്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ, ഡിവൈ.എസ്‌പി. ഓഫീസിലെ സബ് ഇൻസ്‌പെക്ടർമാരായ കെ.ആർ.അരുൺകുമാർ, പി.ബി.ഉദയ കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP