Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിന് കാമുകിയുണ്ടെന്ന് വിശ്വസിപ്പിക്കാൻ ആദ്യ ശ്രമം; പ്രൈവറ്റ് ക്ലീനിക്കിലെ യുവതിയെ കൊണ്ട് വിളിപ്പിച്ചിട്ടും ഫലിച്ചില്ല; പിന്നെ ഭാര്യയ്ക്കും ഭർത്താവിനും കള്ളകഥകളുമായി ഊമക്കത്തുകൾ; അതും ദാമ്പത്യം തകർക്കാതിരുന്നതോടെ ഭർത്താവിന്റെ ഫോട്ടോയ്‌ക്കൊപ്പം മോർഫ് ചെയ്ത സ്ത്രീയുടെ ചിത്രം സൃഷ്ടിച്ചു; അതും പൊളിഞ്ഞപ്പോൾ യുവതിയുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോ! ബന്ധുവിനെ സ്വന്തമാക്കാൻ ദന്തഡോക്ടർ കളിച്ചത് സൈക്കോ തന്ത്രങ്ങൾ; സുബുവിനേയും സീരിയൽ നടനേയും കുടുക്കിയത് മൊബൈൽ ഡാറ്റ

ഭർത്താവിന് കാമുകിയുണ്ടെന്ന് വിശ്വസിപ്പിക്കാൻ ആദ്യ ശ്രമം; പ്രൈവറ്റ് ക്ലീനിക്കിലെ യുവതിയെ കൊണ്ട് വിളിപ്പിച്ചിട്ടും ഫലിച്ചില്ല; പിന്നെ ഭാര്യയ്ക്കും ഭർത്താവിനും കള്ളകഥകളുമായി ഊമക്കത്തുകൾ; അതും ദാമ്പത്യം തകർക്കാതിരുന്നതോടെ ഭർത്താവിന്റെ ഫോട്ടോയ്‌ക്കൊപ്പം മോർഫ് ചെയ്ത സ്ത്രീയുടെ ചിത്രം സൃഷ്ടിച്ചു; അതും പൊളിഞ്ഞപ്പോൾ യുവതിയുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോ! ബന്ധുവിനെ സ്വന്തമാക്കാൻ ദന്തഡോക്ടർ കളിച്ചത് സൈക്കോ തന്ത്രങ്ങൾ; സുബുവിനേയും സീരിയൽ നടനേയും കുടുക്കിയത് മൊബൈൽ ഡാറ്റ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത് ഭാര്യയേയും ഭർത്താവിനേയും തമ്മിൽ തെറ്റിക്കാൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടർ സുബു ശ്രമിച്ചത് സ്വന്തം സഹോദരിയെ പോലെ കരുതേണ്ട യുവതിയെ കെണിയൊരുക്കി അടിമയാക്കി ദുരുപയോഗം ചെയ്യാൻ. ഡോക്ടർ വിചിത്രമായ വ്യക്തിത്വത്തിനുടമയെന്നാണ് പൊലീസ് പറയുന്നത്.

അടുത്ത ബന്ധുവായ യുവതിയുടെ ചിത്രമാണ് സുബു സീരിയൽ നടൻ ജാസ്മീർഖാൻ വഴി പ്രചരിപ്പിച്ചത്. ജാസ്മീർഖാന് ഗുണ്ടാ ബന്ധങ്ങളും ഉണ്ട്. യുവതിയുടെ ദാമ്പത്യ ബന്ധം തകർക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം. യുവതിയെ ഭർത്താവ് ഡിവോഴ്‌സ് ചെയ്യുമെന്നും അപ്പോൾ രക്ഷകൻ ചമഞ്ഞ് യുവതിയെ തന്റെ ഇംഗികങ്ങൾക്ക് ഉപയോ?ഗിക്കാം എന്നുമായിരുന്നു ഇയാളുടെ പദ്ധതി. ഇയാൾ സൈക്കോയാണെന്ന നിഗമനത്തിലാണ് പൊലീസ്.

വർക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവർ അറസ്റ്റിലായത്. വ്യാജ ചിത്രങ്ങൾ നിർമ്മിച്ച് സുബു നൽകിയത് ജാസ്മീർ ഖാന്റെ കയ്യിലായിരുന്നു. ഇയാളാണ് വ്യാജ സിം കാർഡിലൂടെ ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. വ്യാജ സിം കാർഡ് എടുത്ത് നൽകിയതാകട്ടെ ശ്രീജിത്തും. ജസീർ ഖാനെയാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കാൻ ദന്ത ഡോക്ടർ നിയോഗിച്ചത്. യുവതിയുടെ ഭർത്താവിന്റെയും മറ്റു ബന്ധുക്കളുടെയും മൊബൈൽ നമ്പറുകളും നൽകി. മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതോടെ യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാമെന്നായിരുന്നു ഡോക്ടറുടെ പ്രതീക്ഷ. ചിത്രങ്ങൾ പ്രചരിപ്പിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അതിനർണ്ണായകമായത്.

നേരത്തെ മൊബൈൽ സിം ഏജൻസിയും ഫോട്ടോസ്റ്റാറ്റ് കടയും നടത്തിയിരുന്ന ശ്രീജിത്താണ് ജസീർ ഖാന് മറ്റൊരാളുടെ പേരിൽ സിം കാർഡ് എടുത്ത് നൽകിയത്. ഈ സിം കാർഡ് ഉപയോഗിച്ചിരുന്ന ഫോണിൽനിന്നാണ് ജസീർ ഖാൻ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് യുവതിയുടെ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചുനൽകിയത്. സിം കാർഡിനൊപ്പം നൽകിയ തിരിച്ചറിയൽ രേഖ മറ്റൊരു വ്യക്തിയുടേതായതിനാൽ എളുപ്പം പിടിക്കപ്പെടില്ലെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. മൊബൈൽ കമ്പനിയിൽനിന്ന് വിശദമായ വിവരങ്ങൾ തേടിയ പൊലീസ് സംഘം ശ്രീജിത്തിനെ കണ്ടെത്തുകയായിരുന്നു. സിം കാർഡ് നൽകിയ ശ്രീജിത്ത് പിടിയിലായതോടെ പൊലീസിനും കാര്യങ്ങൾ എളുപ്പമായി. ഒട്ടം വൈകാതെ മറ്റു രണ്ട് പേരെയും പൊലീസ് സംഘം പിടികൂടി.

ഇതോടെ പൊളിഞ്ഞത് വലിയൊരു ഗൂഢാലോചനയാണ്. കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കാനായി യുവതിക്കും ഭർത്താവിനും സുബുവും സുഹൃത്തുക്കളും ചേർന്ന് ഊമക്കത്തുകൾ അയച്ചു. ഭർത്താവിനു മറ്റൊരു ബന്ധമുണ്ടെന്നു ഭാര്യയോടും, ഭാര്യയ്ക്ക് കാമുകനുണ്ടെന്നു ഭർത്താവിനോടും ഊമക്കത്തുകളിലൂടെ അറിയിച്ചെങ്കിലും കുടുംബബന്ധത്തിൽ പ്രശ്നങ്ങളുണ്ടായില്ല. തുടർന്നാണ് യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സുബു ബന്ധുക്കൾക്ക് അയച്ചുകൊടുത്തത്.

ഭർത്താവാണ് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നു വിശ്വസിച്ച യുവതി പൊലീസിൽ പരാതി നൽകി. പരാതി കൊടുക്കാനും കേസിന്റെ കാര്യങ്ങൾ അന്വേഷിക്കാനും കൂടെയുണ്ടായിരുന്നത് സുബുവായിരുന്നു. ദീർഘനാളത്തെ ആസൂത്രണത്തിനൊടുവിലാണ് സുബു യുവതിക്കും ഭർത്താവിനും ഊമക്കത്തുകളയച്ചു തുടങ്ങിയത്. ഇതിനു പുറമേ വ്യാജ സിം കാർഡുകൾ സംഘടിപ്പിച്ച് ഫോണിലേക്ക് സന്ദേശങ്ങളുമയച്ചു.

ജസ്മീർഖാന്റെ സുഹൃത്തായ ശ്രീജിത്തിനു നെടുമങ്ങാട് മൊബൈൽ കടയുണ്ട്. ഇയാൾക്ക് മദ്യവും 500രൂപയും നൽകി മറ്റൊരാളുടെ ആധാർ സംഘടിപ്പിച്ചു. വട്ടപ്പാറ സ്വദേശിയായ യുവാവ് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ നൽകിയ കാർഡിന്റെ പകർപ്പാണ് ശ്രീജിത്ത് നൽകിയത്. ഇതിൽ ശ്രീജിത്തിന്റെയും ജസ്മീർഖാന്റെയും ഫോട്ടോ ഒട്ടിച്ചുചേർത്തു രണ്ട് സിം കാർഡുകൾ എടുത്തു. ഇതിലൂടെ യുവതിയെയും ബന്ധുക്കളെയും വാട്സാപ്പിലൂടെ ബന്ധപ്പെട്ടു.

യുവതിയുടെ ഭർത്താവിനു കാമുകിയുണ്ടെന്നായിരുന്നു ആദ്യം പ്രചാരണം. വിശ്വസിപ്പിക്കാനായി സുബുവിന്റെ പ്രൈവറ്റ് ക്ലിനിക്കിൽ ജോലി ചെയ്യുന്ന യുവതിയെകൊണ്ട് ഫോണിലൂടെ സംസാരിപ്പിച്ചു. പിന്നീട് യുവതിയുടെ ഭർത്താവിനെയും ബന്ധുക്കളെയും ഊമക്കത്തിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ടു. യുവതിക്ക് കാമുകനുണ്ടെന്നായിരുന്നു പ്രചാരണം. യുവതിയും ഭർത്താവും ബന്ധുക്കളും പ്രചാരണങ്ങൾ വിശ്വസിക്കാത്തതിനാൽ പദ്ധതി നടപ്പിലായില്ല. പിന്നീട് 4 ഫോൺ കണക്ഷനുകൾകൂടി പ്രതികൾ എടുത്തു.

യുവതിയും ഭർത്താവും നിൽക്കുന്ന ഫോട്ടോയിൽ മറ്റൊരു യുവതിയുടെ തല ചേർത്തു മാറ്റങ്ങൾ വരുത്തി. ഭർത്താവിന്റെ കാമുകിയാണെന്നു കാട്ടി ഫോട്ടോ യുവതിക്ക് അയച്ചെങ്കിലും അവർ വിശ്വസിച്ചില്ല. യുവതിയുടെ ഭർത്താവിന്റെ നാട്ടിലെ പോസ്റ്റ് ഓഫിസിൽനിന്ന് ഇരുപതിലധികം തവണ ഭർത്താവിന്റെ കാമുകിയെന്ന പേരിൽ ഊമകത്തുകൾ അയച്ചു.

സുബു ഊമക്കത്തുകൾ ഭർത്താവിനും അയയ്ക്കുന്നുണ്ടായിരുന്നു. ഭാര്യയ്ക്ക് കാമുകനുണ്ടെന്നായിരുന്നു കത്തുകളിലെ പരാമർശം. ഇതുകൊണ്ടൊന്നും കുടുംബ ബന്ധം തകരാതിരുന്നതിനെത്തുടർന്നാണ് യുവതിയുടെ തല നഗ്നഫോട്ടോയിൽ മോർഫ് ചെയ്ത് ബന്ധുക്കൾക്ക് അയച്ചു കൊടുത്തത്. ഭർത്താവാണ് നഗ്നചിത്രം പ്രചരിപ്പിച്ചതെന്നു വിശ്വസിച്ച യുവതി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്കു പോയി. സുബുവാണ് യുവതിയെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുബുവും കൂട്ടാളികളും കുടുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP