Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെ. അജിത അടക്കമുള്ള നക്‌സൽ നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലെ പ്രധാനി; നക്സൽ വർഗീസിനെ പിടികൂടാൻ നിയോഗിക്കപ്പെട്ട മൂന്ന് പൊലീസ് സംഘങ്ങളിൽ ഒന്നിന്റെ നേതൃത്വം വഹിച്ച പൊലീസുകാരൻ: അന്തരിച്ച റിട്ട.എസ്‌പി പി ശ്രീനിവാസന് ആദരാഞ്ജലികൾ

കെ. അജിത അടക്കമുള്ള നക്‌സൽ നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലെ പ്രധാനി; നക്സൽ വർഗീസിനെ പിടികൂടാൻ നിയോഗിക്കപ്പെട്ട മൂന്ന് പൊലീസ് സംഘങ്ങളിൽ ഒന്നിന്റെ നേതൃത്വം വഹിച്ച പൊലീസുകാരൻ: അന്തരിച്ച റിട്ട.എസ്‌പി പി ശ്രീനിവാസന് ആദരാഞ്ജലികൾ

സ്വന്തം ലേഖകൻ

പത്തനംതിട്ട: കെ. അജിത അടക്കമുള്ള നക്‌സൽ നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലെ പ്രധാനിയായിരുന്ന റിട്ട. എസ്‌പി വള്ളിക്കോട് കുന്നത്തുശേരിൽ പി. ശ്രീനിവാസൻ (78) അന്തരിച്ചു. സംസ്‌ക്കാരം പിന്നീട് നടക്കും. ആദ്യകാല നക്‌സൽ സായുധ സമരങ്ങൾക്ക് നേതൃത്വം നൽകിയ അജിത, ഫിലിപ് എം. പ്രസാദ്, രാമൻ നായർ എന്നിവരടക്കം ഒമ്പത് പേരെ അറസ്റ്റ് ചെയ്തതാണ് പി. ശ്രീനിവാസൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ പേരെടുത്തത്.

നക്സൽ വർഗീസിനെ പിടികൂടാൻ നിയോഗിക്കപ്പെട്ട മൂന്ന് പൊലീസ് സംഘങ്ങളിൽ ഒന്നിന്റെ നേതൃത്വം ശ്രീനിവാസനായിരുന്നു. 1968 ൽ കണ്ണൂർ പേരാവൂർ സ്റ്റേഷനിൽ എസ്ഐയായി ആദ്യ നിയമനം. തലശ്ശേരി പുൽപള്ളി സ്റ്റേഷൻ ആക്രമണത്തിന്റെ പേരിൽ സേന വെല്ലുവിളി നേരിട്ട കാലത്താണ് അജിതയെ അടക്കം ഒമ്പത് പേരെ ശ്രീനിവാസന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കൂത്തുപറമ്പ് സിഐ ആയിരുന്ന കാലത്ത് നടന്ന കലാപങ്ങൾ, പുനലൂർ ഡിവൈഎസ്‌പി ആയിരുന്ന കാലത്തു നടന്ന പെരുമൺ ദുരന്തം, പള്ളിക്കത്തോട്, ശക്തികുളങ്ങര വെടിവയ്പ് തുടങ്ങിയവയുടെ അന്വേഷണങ്ങളിൽ ശ്രീനിവാസന്റെ പേര് നിറഞ്ഞു നിന്നു. 1997ൽ ഐപിഎസ് ലഭിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായാണ് വിരമിച്ചത്. ഭാര്യ: സുധ. മക്കൾ: സരിത, കവിത, സ്മിത. മരുമക്കൾ: സുധീർ, അനിൽകുമാർ, സനൽകുമാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP