Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനൂപിന്റെ ഹോട്ടലിന് ബിനീഷ് അരക്കോടി മുടക്കിയെന്ന് സംശയം; കേരളത്തിലെ രണ്ട് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കും വരുമാനത്തിൽ കവിഞ്ഞ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്ന മൊഴിയും പരിശോധനയിൽ; ഇതിൽ ഒരാൾക്ക് കോടിയേരിയുമായുള്ളത് ആത്മബന്ധം; ബീ ക്യാപിറ്റൽസ് ഫോറെക്‌സ് ട്രേഡിങ് കമ്പനിയിലും ചോദ്യം ഉയരും; സ്വർണക്കടത്തിന് ലഹരി മാഫിയ സാമ്പത്തിക നിക്ഷേപം നടത്തിയെന്നും സൂചന; ബിനീഷിനും സിപിഎമ്മിനും പിണറായി സർക്കാരിനും ഈ ചോദ്യം ചെയ്യൽ നിർണ്ണായകം

അനൂപിന്റെ ഹോട്ടലിന് ബിനീഷ് അരക്കോടി മുടക്കിയെന്ന് സംശയം; കേരളത്തിലെ രണ്ട് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കും വരുമാനത്തിൽ കവിഞ്ഞ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്ന മൊഴിയും പരിശോധനയിൽ; ഇതിൽ ഒരാൾക്ക് കോടിയേരിയുമായുള്ളത് ആത്മബന്ധം; ബീ ക്യാപിറ്റൽസ് ഫോറെക്‌സ് ട്രേഡിങ് കമ്പനിയിലും ചോദ്യം ഉയരും; സ്വർണക്കടത്തിന് ലഹരി മാഫിയ സാമ്പത്തിക നിക്ഷേപം നടത്തിയെന്നും സൂചന; ബിനീഷിനും സിപിഎമ്മിനും പിണറായി സർക്കാരിനും ഈ ചോദ്യം ചെയ്യൽ നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ബെനാമി പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യം ചെയ്യലിനായി 6നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബെംഗളൂരു യൂണിറ്റിന്റെ സമൻസ് നൽകിയത് നിർണ്ണായക തെളിവുകൾ കിട്ടിയ ശേഷമെന്ന് സൂചന. ലഹരിക്കേസിൽ അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകളാണ് ബിനീഷിന് വിനയാകുന്നത്. നേരത്തെ ഇഡിയുടെ കൊച്ചി യൂണിറ്റും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. അതിന്റെ തുടർച്ചയായ ചോദ്യം ചെയ്യൽ കേരളത്തിൽ ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. ഇതിനിടെയാണ് ബംഗളൂരുവിലേക്ക് ബിനീഷിനെ വിളിച്ചു വരുത്തുന്നത്.

ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരു ബീ ക്യാപിറ്റൽസ് ഫോറെക്‌സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക സ്രോതസിലും ഇഡി വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകിയെന്നാണ് അനൂപിന്റെ മൊഴി. ഇതു ബിനീഷും സ്ഥിരീകരിച്ചിരുന്നു. 6 ലക്ഷം രൂപയാണു നൽകിയതെന്നു പറയുന്നുണ്ടെങ്കിലും, കുറഞ്ഞത് 50 ലക്ഷം രൂപയുടെ ഇടപാടാണെന്ന് ഇഡി സംശയിക്കുന്നു. ഇതാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് വിനയാകുന്നത്. ഇഡിയുടെ നടപടികൾ കേരള രാഷ്ട്രീയത്തിലും ചലനമുണ്ടാക്കും. ബിനീഷിനെതിരെ കേരളാ യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്ന് സ്വർണ്ണ കടത്തിലെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിച്ചത്.

ബിനീഷ് പണം മുടക്കിയ ഹോട്ടലിന്റെ മറവിലാണ് അനൂപും ഒപ്പം അറസ്റ്റിലായ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. ഇഡി ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെയാണു ബിനീഷിനു സമൻസ്. കർണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ ബിനീഷ് അടക്കം 3 പേർക്കു വൻതോതിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടർന്നാണു ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തെ 2 മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫ് അംഗങ്ങൾക്കും വരുമാനത്തിൽ കവിഞ്ഞ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണ് അനൂപിന്റെ മൊഴി. ഇതിൽ ഒരാൾക്ക് ബിനീഷുമായി അടുത്ത ബന്ധമുണ്ട്. ഇതും വിനയായി മാറും.

സ്വർണക്കടത്തിന് ലഹരി മാഫിയ സാമ്പത്തിക നിക്ഷേപം നടത്തിയതായി സംശയമുണ്ടെന്ന് എൻ.സി.ബി റിപ്പോർട്ട് നൽകിയതോടെയാണ് ഇ.ഡി. കൊച്ചി യൂണിറ്റ് ബിനീഷ് കോടിയേരിയെ ചോദ്യംചെയ്തത്. ലഭിച്ച വിവരങ്ങൾ കൊച്ചി യൂണിറ്റ് ബംഗളൂരു ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ക്‌ളീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് അന്ന് കൊച്ചി യൂണിറ്റ് വ്യക്തമാക്കിയിരുന്നു.സ്വന്തം കമ്പനികളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിനീഷിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ബിനീഷിന്റെ സ്വത്തുവിവരങ്ങൾ കൈമാറാൻ സംസ്ഥാനത്തെ രജിസ്ട്രാർമാർക്കും ബിനീഷിനും ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. കമ്മനഹള്ളിയിൽ ഹോട്ടൽ തുറക്കാൻ സാമ്പത്തികമായി സഹായിച്ചത് ബിനീഷാണെന്ന അനൂപിന്റെ മൊഴി എൻ.സി.ബി ബംഗളൂരുവിലെ കോടതിയിലും ഹാജരാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 11ന് ബംഗളൂരു ശാന്തിനഗറിലെ ഓഫിസിലെത്താനാണ് നിർദ്ദേശം. അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും ബംഗളൂരു സ്വദേശിനി അനിഘയും ഉൾപ്പെട്ട മയക്കുമരുന്ന് കേസിലും കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) രജിസ്റ്റർ ചെയ്ത കേസിലും ഹവാല ഇടപാട് സംബന്ധിച്ച് ഇ.ഡി സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു. 2015ൽ ബംഗളൂരു കമ്മനഹള്ളിയിൽ 'ഹയാത്ത്' എന്ന പേരിൽ ഹോട്ടൽ ആരംഭിച്ചതിന് തനിക്ക് ബിനീഷിന്റെ സാമ്പത്തിക സഹായം ലഭിച്ചതായാണ് അനൂപ് മുഹമ്മദ് എൻ.സി.ബിക്ക് നൽകിയ മൊഴി. 2018ൽ ഈ ഹോട്ടൽ വിറ്റു.

2020 ഫെബ്രുവരിയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹെന്നൂർ കല്യാൺനഗറിൽ 'റോയൽ സ്യൂട്ട്‌സ്' എന്ന പേരിൽ ഹോട്ടലും അപ്പാർട്‌മെന്റും ആരംഭിച്ചതായും മൊഴിയിൽ പറയുന്നു. സുഹൃത്ത് എന്ന നിലയിൽ അനൂപിന് പണം കടം നൽകുക മാത്രമാണ് താൻ ചെയ്തതെന്നാണ് ബിനീഷിന്റെ വിശദീകരണം.. ലഹരി ഇടപാടിൽ ബിനീഷ് കോടിയേരി പണം ഇറക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ബിനീഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത് സർക്കാരിനും സിപിഎമ്മിനും അതിനിർണ്ണായകമാണ്. ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനൊപ്പമാണ് പിണറായി സർക്കാരിനെ പോലും വെട്ടിലാക്കുന്ന തരത്തിലെ നടപടികളിലേക്ക് ഇഡി കടക്കുന്നത്.

ലഹരിമരുന്നു കേസിൽ എൻസിബി അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം വെളിപ്പെടുത്തിയിരുന്നു. ബിനീഷ് തനിക്ക് പണം നൽകിയതായും പറഞ്ഞിരുന്നു. അനൂപിന് പണം കടം നൽകിയിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷിന്റെ ഇടപാടുകൾ ഏതു തരത്തിലുള്ളതാണ് എന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ ചോദിച്ചറിയാൻ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്യമായ ഉത്തരങ്ങളില്ലെങ്കിൽ ബിനീഷിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. മയക്കുമരുന്ന് കടത്തിൽ ബിനീഷിന്റെ പങ്കിന് തെളിവ് കിട്ടിയിട്ടില്ല. എന്നാൽ സ്വത്ത് സമ്പാദനത്തിൽ ചില സൂചനകൾ കിട്ടുകയും ചെയ്തു. അതുകൊണ്ടാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്യുന്നത്.

ബിനീഷിന്റെ പേരിൽ നാലു ജില്ലകളിൽ വെളിപ്പെടുത്താത്ത സ്വത്തുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നത് മരവിപ്പിക്കാൻ റജിസ്‌ട്രേഷൻ വകുപ്പിന് ഇഡി നിർദ്ദേശം നൽകിയിരുന്നു. സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ ബിനീഷിന് ഇഡി വീണ്ടും അവസരവും നൽകിയിരുന്നു. വെളിപ്പെടുത്തിയതിൽ അധികം സ്വത്ത് ബിനീഷിന് ഉണ്ടെന്ന നിഗമനമനത്തിലായിരുന്നു ഇഡിയുടെ ഈ നീക്കം.

വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായി ബിനീഷിനെ കോവിഡ് ടെസ്റ്റിന് വിധേയനാക്കാനും നിർദേശിച്ചിരുന്നു. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. എൻസിബിയും ബിനീഷിനെ വിളിപ്പിക്കുമെന്നാണ് അറിയുന്നത്. അതേസമയം ബിനീഷിനെതിരെയുള്ള ഏത് അന്വേഷണത്തിനും താനോ പാർട്ടിയോ ഇടപെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP