Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടൻ ജിനു ജോസഫിന് ആൺ കുഞ്ഞ് പിറന്നു; അച്ഛനായതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് താരം: ജിനുവിന് ആശംസകളുമായി സിനിമാ താരങ്ങൾ

നടൻ ജിനു ജോസഫിന് ആൺ കുഞ്ഞ് പിറന്നു; അച്ഛനായതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് താരം: ജിനുവിന് ആശംസകളുമായി സിനിമാ താരങ്ങൾ

സ്വന്തം ലേഖകൻ

ടൻ ജിനു ജോസഫിന് ആൺ കുഞ്ഞ് പിറന്നു. കടിഞ്ഞൂൽ കൺമണിയുടെ ചിത്രം ജിനു ജോസഫ് തന്നെ സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കുമായി പങ്കുവച്ചു. സിനിമാലോകത്തെ നിരവധി സുഹൃത്തുക്കൾ ജിനുവിനും ഭാര്യയ്ക്കും ആശംസയുമായെത്തി. മാർക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് നടൻ പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ലിയാ സാമുവൽ എന്നാണ് ജിനു ജോസഫിന്റ ഭാര്യയുടെ പേര്.

മിഥുൻ മാനുവൽ ചിത്രം അഞ്ചാം പാതിരയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരമാണ് ജിനു ജോസഫ്. സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ മലയാളത്തിൽ സജീവമായ ജിനു ജോസഫ് അമൽ നീരദ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അമൽ നീരദ് സംവിധാനം ചെയ്ത മിക്ക സിനിമകളിലും ജിനു ജോസഫും അഭിനയിച്ചിരുന്നു.

ബിഗ്‌ബി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. തുടർന്ന് അമൽ നീരദിന്റെ തന്നെ അൻവർ, സാഗർ എലിയാസ് ജാക്കി, ബാച്ചിലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം, കോമ്രേഡ് ഇൻ അമേരിക്ക, വരത്തൻ തുടങ്ങിയ സിനിമകളിലും നടൻ അഭിനയിച്ചിരുന്നു. ഇയ്യോബിന്റെ പുസ്‌കത്തിലെ ഇവാൻ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

      View this post on Instagram

Proud Parents : Leah n Jinu

A post shared by Jinu Joseph (@jinjose1) on Oct 1, 2020 at 8:26am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP