Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷായുടേയും അയ്യരുടേയും അർധ സെഞ്ചുറി കരുത്തായി; കൊൽക്കത്തയ്ക്ക് വിജയലക്ഷം 229 റൺസ്; 26 പന്തുകളിൽ അർധ സെഞ്ചുറി നേടി അയ്യർ

മറുനാടൻ ഡെസ്‌ക്‌

ഷാർജ: ഡൽഹി ക്യാപിറ്റൽസിനെതിരെ കോൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 229 റൺസ് വിജയലക്ഷ്യം. പൃഥ്വി ഷായുടെയും ശ്രേയസ് അയ്യരുടെയും അർധ സെഞ്ചുറികളാണ് ഡൽഹിക്ക് കരുത്തായത്. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് ഡൽഹി അടിച്ചു കൂട്ടിയത്.

ആദ്യ ഓവറുകളിൽ തന്നെ ഡൽഹി കോൽക്കത്തയെ പ്രഹരം ഏൽപ്പിച്ചിരുന്നു. ടീം സ്‌കോർ 56ൽ എത്തിയപ്പോഴാണ് ഡൽഹിക്ക് ഓപ്പണർ ശിഖർ ധവാനെ(26) നഷ്ടമായത്. പിന്നീട് ക്രീസിലെത്തിയ നായകൻ അയ്യർ പൃഥ്വി ഷായെയും കൂട്ടുപിടിച്ച് ഡൽഹിയെ ഉയരങ്ങളിലെത്തിക്കുകയായിരുന്നു. 41 പന്തുകളിൽ നിന്നും 66 റൺസ് നേടിയാണ് ഷാ മടങ്ങിയത്. ഇരുവരും ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

പൃഥ്വി ഷാ പുറത്തായിട്ടും ശ്രേയസ് അയ്യർ തകർപ്പൻ ഷോട്ടുകളുമായി മുന്നോട്ടു കുതിച്ചു. ഋഷഭ് പന്തും അയ്യരും ചേർന്ന് അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. അതിനിടയിൽ അയ്യർ 26 പന്തുകളിൽ നിന്നും അർധ സെഞ്ചുറി നേടി.

ഋഷഭ് പന്തും ആക്രമിച്ച് കളിച്ചതോടെ ഡൽഹി സ്‌കോർ 200 കടന്നു. ഇരുവരും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നാലെ 17 പന്തുകളിൽ നിന്നും 38 റൺസെടുത്ത ഋഷഭ് പന്ത് പുറത്തായി. 38 പന്തിൽ 88 റൺസ് നേടി അയ്യർ പുറത്താകാതെ നിന്നു.

കോൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസ്സൽ രണ്ടുവിക്കറ്റുകൾ നേടിയപ്പോൾ വരുൺ ചക്രവർത്തി, കംലേഷ് നാഗർകോട്ടി എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്‌ത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP