Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ടെയ്‌നർ ലോറിയിൽ കൂത്തുപറമ്പിൽ എത്തിച്ചാൽ ചെറുവാഹനങ്ങളിൽ പലതായി പകരും; നിറയെ പച്ചക്കറിയും സ്റ്റേഷനറിയും ആകുമ്പോൾ ആരും ഒന്നും സംശയിക്കില്ല; വണ്ടൂരിൽ തുള്ളിയെന്ന പേരിൽ വിറ്റിരുന്ന സാധനത്തിന് പിന്നാലെ പോയപ്പോൾ എക്‌സൈസ് ഇന്റലിജൻസിന് കിട്ടിയത് മൊത്തവിതരണക്കാരിലെ പ്രമുഖരെ; 77 പാക്കറ്റുകളിലായി ഉണ്ടായിരുന്നത് 171 കിലോ കഞ്ചാവ്

കണ്ടെയ്‌നർ ലോറിയിൽ കൂത്തുപറമ്പിൽ എത്തിച്ചാൽ ചെറുവാഹനങ്ങളിൽ പലതായി പകരും; നിറയെ പച്ചക്കറിയും സ്റ്റേഷനറിയും ആകുമ്പോൾ ആരും ഒന്നും സംശയിക്കില്ല; വണ്ടൂരിൽ തുള്ളിയെന്ന പേരിൽ വിറ്റിരുന്ന സാധനത്തിന് പിന്നാലെ പോയപ്പോൾ എക്‌സൈസ് ഇന്റലിജൻസിന് കിട്ടിയത് മൊത്തവിതരണക്കാരിലെ  പ്രമുഖരെ; 77 പാക്കറ്റുകളിലായി ഉണ്ടായിരുന്നത് 171 കിലോ കഞ്ചാവ്

ജാസിം മൊയ്തീൻ

മലപ്പുറം: വണ്ടൂരിൽ ഇന്ന് രാവിലെ 171 കിലോ കഞ്ചാവുമായി പിടിയിലായ മൂന്നംഗ സംഘം സംസ്ഥാനത്ത് കഞ്ചാവിന്റെ മൊത്തവിതരണക്കാരിലെ പ്രധാനികൾ. ചെർപ്പുളശ്ശേരി സ്വദേശി ജാബിർ, ആലുവ സ്വദേശികളായ മിഥുൻ, സുജിത് എന്നിവരാണ് ഇന്ന് രാവിലെ ഏഴ് മണിക്ക് വണ്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് പിടിയിലായത്. സെപ്റ്റംബർ 30ന് ആന്ധ്രയിലെ കടപ്പയിൽ നിന്ന് പുറപ്പെട്ട വാഹനത്തിൽ നിന്നാണ് ഇന്ന് കഞ്ചാവ് പിടികൂടിയത്.

വിശാഖപട്ടണത്തു നിന്ന് കൊച്ചിയിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കൂടി ചില്ലറ വിൽപനക്കാർക്ക് കൈമാറാൻ വേണ്ടിയാണ് വണ്ടൂരിലെത്തിയത്. സ്റ്റേഷനറി ഉത്പന്നങ്ങളുടെ മറവിലും കന്നുകാലികളെ കടത്തുന്ന വാഹനത്തിലുമായാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. മുത്തങ്ങ അതിർത്തി വഴി എത്തിയ വാഹനത്തിലേക്ക് കണ്ണൂർ കൂത്തുപറമ്പിൽ നിന്നുള്ള മറ്റൊരു വാഹനത്തിലുണ്ടായിരുന്ന കഞ്ചാവ് മാറ്റുകയായിരുന്നു.

എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വണ്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് വാഹനം തടഞ്ഞുനിർത്തിയാണ് പിടികൂടിയത്. ഇവർ നേരത്തെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശാഖപട്ടണത്തു നിന്ന് കഞ്ചാവ് എത്തിച്ചു നൽകിയിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. പച്ചക്കറി വാഹനങ്ങളും സ്റ്റേഷനറി ഉത്പന്നങ്ങളും മറയാക്കിയാണ് നേരത്തെയും കഞ്ചാവ് കടത്തിയത്. എക്സൈസും ആന്റി നാർക്കോട്ടിക് സെല്ലും സംയുക്തമായാണ് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് സംസ്ഥാനത്തേക്ക് കഞ്ചാവെത്തിക്കുന്ന മറ്റ് സംഘങ്ങളെ കുറിച്ചും വിവരം ലഭിച്ചതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി അനിൽകുമാർ അറിയിച്ചു.

ഇപ്പോൾ പിടിയിലായ സംഘം നേരത്തെയും ഇത്തരത്തിൽ സംസ്ഥാനത്തേക്ക് കഞ്ചാവെത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മലയോര മേഖലകളിൽ ചില്ലറ വിൽപനക്കാർക്ക് സ്ഥിരമായി കഞ്ചാവെത്തിക്കുന്നതും ഇവരാണ്. വണ്ടൂരിൽ തുള്ളിയെന്ന പേരിൽ വഴിയോരത്തെ ചിലകടകളിൽ കഞ്ചാവ് ലഭിച്ചിരുന്നു. ഇത്തരം സംഘങ്ങൾക്കും ഇവരായിരുന്നു കഞ്ചാവ് എത്തിച്ചിരുന്നത്. കഞ്ചാവ് നിറച്ച സിഗരറ്റുകളായിരുന്നു തുള്ളിയെന്ന പേരിൽ ലഭിച്ചിരുന്നത്. നൂറ് രൂപയായിരുന്നു കഞ്ചാവ് നിറച്ച ഒരു സിഗരറ്റിന്റെ വില.

കാളികാവ്, കരുവാരക്കുണ്ട്, നിലമ്പൂർ എന്നീ മേഖലകളിലും ഇപ്പോൾ പിടിയിലായ സംഘമായിരുന്നു കഞ്ചാവ് വിതരണം നടത്തിയിരുന്നത്. ലോക്ഡൗൺ കാലത്തും ഇവർ സംസ്ഥാനത്തിന് പുറത്ത് നിന്ന് നിരവധി തവണ വലിയ ലോഡുകളായി കഞ്ചാവ് എത്തിച്ചിട്ടുണ്ട്. വലിയ കണ്ടെയ്നർ ലോറികളിൽ കണ്ണൂരിലെത്തിക്കുന്ന കഞ്ചാവ് ചെറിയ വാഹനങ്ങളിലാക്കി വിവിധ ജില്ലകളിലേക്ക് എത്തിക്കുന്നതാണ് പതിവ്. കണ്ണൂർ കൂത്തുപറമ്പിലാണ് വലിയ കണ്ടെയ്നർ ലോറികൾ എത്തുന്നത്. അവിടെ നിന്നാണ് ചെറിയ വാഹനങ്ങളിലേക്ക് മാറ്റുന്നത്. പിടിക്കപ്പെടാതിരിക്കാൻ പച്ചക്കറികളും സ്റ്റേഷനറി ഉത്പന്നങ്ങളും മറയാക്കിയിരുന്നു. ഇന്ന് പിടിയിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുന്നതിന്റെ ഭാഗമായി കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP