Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാർഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഹാജി ഹുസ്സൈൻ അൻസാരി അന്തരിച്ചു; മരണം കോവിഡ് മുക്തനായതിന് പിന്നാലെ

ജാർഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഹാജി ഹുസ്സൈൻ അൻസാരി അന്തരിച്ചു; മരണം കോവിഡ് മുക്തനായതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: കോവിഡ് രോ​ഗമുക്തി നേടിയ ജാർഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഹാജി ഹുസ്സൈൻ അൻസാരി (73) അന്തരിച്ചു. റാഞ്ചിയിലെ മേദാന്ത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്റ്റംബർ 23-നാണ് ഹുസ്സൈൻ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഹൃദയ സംബന്ധമായതും മറ്റുമുള്ള രോഗങ്ങളുണ്ടായിരുന്ന ആളാണ് ഹുസ്സൈൻ അൻസാരി.ജാർഖണ്ഡ് മുക്തി മോർച്ച നേതാവായ ഹുസ്സൈൻ അൻസാരി നാലു തവണയായി മധുപുർ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. മന്ത്രിയുടെ മരണത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും മറ്റു നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP