Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊട്ടിയൂർ ദേവസ്വം മുൻ ചെയർമാൻ തിട്ടയിൽ ബാലൻ നായർ അന്തരിച്ചു; 13 വർഷത്തോളം കൊട്ടിയൂർ ദേവസ്വം ചെയർമാനായി സേവനം അനുഷ്ടിച്ചു; അന്ത്യം ശനിയാഴ്ച രാവിലെയോടെ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കൊട്ടിയൂർ ദേവസ്വം മുൻ ചെയർമാൻ തിട്ടയിൽ ബാലൻ നായർ (80) അന്തരിച്ചു. കൊട്ടിയൂർ ഊരാള കുടുംബമായ തിട്ടയിൽ തറവാട് കാരണവരും കൊട്ടിയൂർ ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗവുമാണ്. തുടർച്ചയായി 13 വർഷത്തോളം കൊട്ടിയൂർ ദേവസ്വം ചെയർമാനായിരുന്നു.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം. ഭാര്യ: ഗിരിജ ചോടത്ത്. മക്കൾ: ബിന്ദു, രാജേഷ് ബിജു, ബിനീഷ് കുമാർ. മരുമക്കൾ: സുരേന്ദ്രൻ, സിന്ധു, വിസ്മയ. സംസ്‌കാരം ഞായറാഴ്?ച രാവിലെ 11ന്? മണത്തണ സമുദായ ശ്മശാനത്തിൽ.

ബാലൻ നായരുടെ നിര്യാണത്തിൽ മുന്നാക്ക ക്ഷേമ കോർപറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം എംപി. ഉദയഭാനു, കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം ജനറൽ സെക്രട്ടറി വി സി. ശശീന്ദ്രൻ നമ്പ്യാർ, ശിവദാസൻ കരിപ്പാൽ എന്നിവർ അനുശോചിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP