Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്യൂഷൻ ടീച്ചറിൽ നിന്ന് കോവിഡ് ബാധയേറ്റത് 14 വിദ്യാർത്ഥികൾക്ക്; രോഗം സ്ഥിരീകരിച്ചത് 12 വയസിന് താഴെയുള്ള കുട്ടികൾക്ക്; മാതാപിതാക്കളിലേക്കും രോഗം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ട്യൂഷൻ ടീച്ചറിൽ നിന്ന് 14 കുട്ടികൾക്ക് കോവിഡ് ബാധ. ആന്ധ്രപ്രദേശിൽ ഗുണ്ടൂർ ജില്ലയിലാണ് സംഭവം.

കോവിഡ് സ്ഥിരീകരിച്ച കുട്ടികൾ 12 വയസിനു താഴെയുള്ളവരാണ്. രോഗബാധിതരായ അദ്ധ്യാപക ദമ്പതിമാരിൽ നിന്നാണ് ട്യൂഷന് എത്തിയ കുട്ടികൾക്ക് കോവിഡ് പകർന്നത്. കുട്ടികൾക്കു പിന്നാലെ ചില മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
സെപ്റ്റംബർ 25 ന് കോവിഡ് ബാധയെ തുടർന്ന് ഒരാൾ ഗുണ്ടൂർ സർക്കാർ ആശുപത്രിയിൽവെച്ച് മരണപ്പെട്ടു.

അതുവരെ മരണപ്പെട്ട ആളുടെ ആ പ്രദേശം ഒരൊറ്റ കോവിഡ് കേസ് പോലുമില്ലാത്ത ഗ്രീൻ സോൺ ആയിരുന്നു. തുടർന്ന് 250 ഓളം പേരെ പരിശോധന നടത്തിയതിൽ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 14 പേർ കുട്ടികളായിരുന്നു.

14 കുട്ടികളും എട്ടിനും 12 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. മാത്രമല്ല ഈ കുട്ടികൾ എല്ലാവരും ഒരിടത്ത് ട്യൂഷന് പോയിരുന്നവരാണെന്നും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് ട്യൂഷൻ നടത്തിയതിന് ടീച്ചർക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നൽകി.ട്യൂഷൻ നടത്തിയിരുന്ന ടീച്ചർ നരസരോപെറ്റിലുള്ള ജൂനിയർ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ്. അദേഹത്തിന്റെ അദ്ധ്യാപികയായ ഭാര്യയുടെ പ്രസവത്തിനു തൊട്ടുമുമ്പാണ് രോഗബാധ സ്ഥിരീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP