Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ ഗാന്ധിയുടെ ഹത്രസ് സന്ദർശനം വെറും രാഷ്ട്രീയമാണ്; ഇരക്ക് നീതി കിട്ടാൻ വേണ്ടിയുള്ളതല്ല; കോൺഗ്രസിന്റെ തന്ത്രങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിയാം; രാഹുൽഗാന്ധിക്കെതികെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ഹത്രസ് സന്ദർശനത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉത്തർ പ്രദേശിലെ ഹത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെൺകുട്ടിയുടെ വീട് വീണ്ടും സന്ദർശിക്കാനായി രാഹുലെത്താനിരിക്കെയാണ് സ്മൃതിയുടെ പരാമർശം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാഹുൽ ഹത്രസിലെത്തുന്നത്. രാഹുൽ ഗാന്ധിയുടെ ഹത്രസ് സന്ദർശനം വെറും രാഷ്ട്രീയമാണ്, നീതിക്ക് വേണ്ടിയുള്ളതല്ലെന്നാണ് സ്മൃതി ഇറാനിയുടെ പരാമർശം.

''കോൺഗ്രസിന്റെ തന്ത്രങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിയാം. അതുകൊണ്ടുതന്നെയാണ് 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയം ജനങ്ങൾ ഉറപ്പാക്കിയതും. അവരുടെ ഹാഥ്‌റസ് സന്ദർശനം വെറും രാഷ്ട്രീയം മാത്രമാണെന്നും ഇരക്ക് നീതി കിട്ടാൻ വേണ്ടിയുള്ളതല്ലെന്നും ജനങ്ങൾ മനസിലാക്കും''മെന്നും സമൃതി ഇറാനി കൂട്ടിച്ചേർത്തു.

സ്മൃതിയുടെ പരാമർശത്തിൽ പ്രകോപിതരായ കോൺഗ്രസ് നേതാക്കൾ വാരണാസിയിൽ വെച്ച് അവരുടെ കാറ് തടയുകയും , ഗോ ബാക്ക് വിളിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട് സന്ദർശിക്കാനായി പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും യു.പി പൊലീസ് തടഞ്ഞിരുന്നു. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ് ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP