Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യു.എ.ഇ സന്ദർശിച്ച സംഘത്തിൽ എറണാകുളത്തെ പിആർ കമ്പനി മാനേജരെ ഉൾപ്പെടുത്തി; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രോട്ടോകോൾ ലംഘനം നടത്തിയതായി പ്രധാനമന്ത്രിക്ക് പരാതി; ആക്ഷേപത്തിന് കൃത്യമായ മറുപടി പറയാതെ വി. മുരളീധരന്റെ ഒഴിഞ്ഞ് മാറ്റവും; സ്മിത മേനോന്റെ പേരിൽ വി മുരളീധരൻ പ്രതിരോധത്തിലേക്ക്; സ്വർണക്കടത്ത് കേസിലും യു.എ.ഇ കോൺസിലേറ്റ് വിവാദത്തിലും സിപിഎമ്മിനെതിരെ തൊടുത്ത അമ്പുകൾ ബിജെപിയെ തിരിഞ്ഞു കൊത്തുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രോട്ടോകോൾ ലംഘനം നടത്തിയതായി പ്രധാനമന്ത്രിക്ക് പരാതി. യു.എ.ഇ സന്ദർശിച്ച സംഘത്തിൽ എറണാകുളത്തെ പിആർ കമ്പനി മാനേജരെ ഉൾപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. എന്നാൽ ആക്ഷേപത്തിന് കൃത്യമായ മറുപടി പറയാതെ വി. മുരളീധരൻ ഒഴിഞ്ഞ് മാറി. പരാതി വിശദമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

2019 നവംബറിൽ യുഎഇയിൽ നടന്ന ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ വി മുരളീധരടനക്കമുള്ള സംഘം പങ്കെടുത്തിരുന്നു. ഇതിൽ സ്മിത മോനോൻ എന്ന സ്ത്രീയും ഉൾപ്പെടുന്നു. എറണാകുളത്തെ പിആർ സ്ഥാപനത്തിൽ മാനേജരായ ഇവർ ഔദ്യോഗിക നയതന്ത്ര സംഘത്തിന്റെ ഭാഗമല്ലെന്ന് എംബസി നൽകിയ വിവരവകാശ രേഖയിൽ നിന്നും വ്യക്തമാണ്.

അതിനാൽ ഇവർ ഇങ്ങനെ സമ്മേളനത്തിൽ പങ്കെടുത്തുവെന്ന് അന്വേഷിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂർ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. മുരളീധരന്റെ സഹായത്തോടെയാണ് ഇവർ സമ്മേളനത്തിന്റെ ഭാഗമായതെന്നും പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു . എന്നാൽ ആരോപണത്തിന് വ്യക്തമായ വിശദീകരണം നൽകാൻ മുരളീധരൻ തയ്യാറായില്ല.

ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. മഹിളാ മോർച്ചാ നേതാവാണ് മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സ്മിത മേനോൻ. ഇവർ ഔദ്യോഗിക സംഘത്തിനൊപ്പം ഏങ്ങനെ കടന്ന് കൂടിയെന്ന ചോദ്യം ബിജെപിയിലും സജീവ ചർച്ചയായി മാറി കഴിഞ്ഞു.

സ്വർണക്കടത്ത് കേസിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ തള്ളി കേന്ദ്ര സർക്കാർ മുൻപ് രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു.

സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. നയതന്ത്ര ബാഗിലല്ല സ്വർണം കടത്താൻ ശ്രമിച്ചതെന്ന് സ്വർണക്കടത്ത് കേസ് പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു.നയതന്ത്ര ബാഗ് വഴിയാണ് സ്വർണക്കടത്ത് നടന്നതെന്ന് കേസ് അന്വേഷിക്കുന്ന കസ്റ്റംസും എൻഐഎയും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ധനകാര്യ മന്ത്രാലയവും സ്വർണക്കടത്ത് നയതന്ത്ര ബാഗ് വഴിയാണെന്ന് അറിയിച്ചിരിക്കുന്നത്. ഇതോടെ മുരളീധരനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു.


രളീധരനെ ചോദ്യം ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സ്വർണക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് മന്ത്രി പറഞ്ഞത് കേസ് അട്ടിമറിക്കാനാണെന്ന് സിപിഎം ആരോപിച്ചു. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിനു തുടർച്ച ഉണ്ടായെങ്കിൽ മുരളീധരനിലേക്ക് എത്തുമായിരുന്നു. വി.മുരളീധരൻ കേന്ദ്രമന്ത്രിയായശേഷം നയതന്ത്രറൂട്ടിൽ കള്ളക്കടത്ത് കൂടിയെന്നും സിപിഎം ആരോപിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP