Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

Curiosity'20 നു വേണ്ടി രജിസ്‌ട്രേഷൻ ആരംഭിച്ചു; എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 30

Curiosity'20 നു വേണ്ടി രജിസ്‌ട്രേഷൻ ആരംഭിച്ചു; എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 30

സ്വന്തം ലേഖകൻ

നിങ്ങൾ കാളവണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ടോ? ഓലക്കുട ചൂടിയിട്ടുണ്ടോ? പനയോലയിൽ നാരായം കൊണ്ടാണോ നിങ്ങൾ എഴുതി പഠിച്ചത്?

അല്ലെങ്കിൽ എന്തായിരുന്നു അതിന് കാരണം? അതെ, ഒരു കാലത്ത് മനുഷ്യൻ ഇതൊക്കെ ചെയ്തു വന്നിരുന്നു. എന്നാൽ ഇതൊന്നും ഇന്നു നമ്മൾ ഉപയോഗിക്കുന്നില്ല. പഞ്ഞ കർക്കിടകവും വിട്ടുമാറാത്ത പകർച്ചവ്യാധികളും ബാലാരിഷ്ടതകൾ നിറഞ്ഞ ബാല്യവും ഒന്നും ഇപ്പോൾ നമ്മളെ അലട്ടുന്നില്ല. കോവിഡ് പോലെ ഒരു മഹാമാരി വന്നിട്ടും അത് സ്പാനിഷ് ഫ്‌ളൂ പോലെ ഒരു വൻ ആൾനാശം ഉണ്ടാക്കിയില്ല. അതിനെയും നമ്മൾ അതിജീവിച്ചു വരുന്നു. എന്താണ് ഇതിന് കാരണം?

ശാസ്ത്ര സാങ്കേതിക രംഗത്ത് മനുഷ്യൻ കൈവരിച്ച പുരോഗതിയാണ് നമ്മുടെ ഈ മെച്ചപ്പെട്ട ഈ ജീവിത അവസ്ഥയ്ക്ക് നിദാനം. ശാസ്ത്രത്തിനു വേണ്ടി പ്രവർത്തിച്ച അനേകം മനുഷ്യ സ്‌നേഹികളുടെ പ്രയത്‌നത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഇനിയും നമുക്കു മുന്നേറാൻ സാധിക്കും. ശാസ്ത്രബോധമുള്ള ഒരു തലമുറ വളർന്നു വരേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്.

ശാസ്ത്രബോധം വളർത്തുന്നതിൽ പ്രതിജ്ഞാബദ്ധമായ ഒരു സംഘടന ആണ് എസൻസ് അയർലണ്ട്. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് വേണ്ടി ഈ സംഘടന 'ക്യൂരിയോസിറ്റി' എന്ന പേരിൽ ഒരു ഏകദിന ശിൽപശാല എല്ലാം വർഷങ്ങളിലും നടത്തിവരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഈ വർഷം online വഴിയായിരിക്കും ക്യൂരിയോസിറ്റി'20 നടത്തപ്പെടുക. അയർലൻഡിലെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാൻ ഇത് കൂടുതൽ സൗകര്യപ്രദം ആയിരിക്കും. ഇതിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് October 15 നു മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

http://essense.ie/curiosity/

രജിസ്‌ട്രേഷൻ ഫീസ് 10 യൂറോ ആയിരിക്കും. നാല് വ്യത്യസ്ത മത്സരങ്ങൾ ആയിരിക്കും ഉണ്ടാവുക. ഇഷ്ടമുള്ള ഇനങ്ങളിൽ മത്സരിക്കാം. എല്ലാത്തിനും കൂടി ഒറ്റ രജിസ്‌ട്രേഷൻ മതിയാവും. പ്രൈമറി, സെക്കൻഡറി സ്‌കൂൾ വിഭാഗങ്ങളിലായി സയൻസ്‌ക്വിസ്, സയൻസ് പ്രൊജക്റ്റ്, പോസ്റ്റർ ഡിസൈനിങ്, സയൻസ് ആർട്ടിക്കിൾ എന്നിവയായിരിക്കും ഈ ശില്പശാലയിലെ ഇനങ്ങൾ മത്സരത്തിൽ വിജയികൾ ആകുന്നവർക്കു ആകർഷകമായ സമ്മാനങ്ങളും സെർട്ടിഫിക്കറ്റുകളും നൽകുന്നതായിരിക്കും.

1. സയൻസ് ക്വിസ്
ഓൺലൈൻ ആയിരിക്കും ക്വിസ് മത്സരം. പങ്കെടുക്കുന്ന കുട്ടികൾ October 30 നു 5 pm നു esSENSE Ireland വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക. 20 മിനിട്ട് സമയം മാത്രം ചോദ്യങ്ങൾ കമ്പ്യൂട്ടറിൽ ലഭ്യമാകും.

2. സയൻസ് പ്രോജക്ട്

പ്രൈമറി/സെക്കൻഡറി വിഭാഗങ്ങൾക്കായി തന്നിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ കുട്ടികൾ പ്രോജക്ട് 5 മിനിറ്റിൽ കൂടാത്ത സമയത്തിനുള്ളിൽ അവതരിപ്പിക്കുക. അത് വീഡിയോ ഷൂട്ട് ചെയ്ത് അയച്ചുതരിക. വിഷയങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

പ്രൈമറി

1. Life style diseases and its remedies
2. One of the invention that changed human living

സെക്കണ്ടറി

1. The Big Bang Theory
2. Sustainable Development

3. പോസ്റ്റർ ഡിസൈനിങ്

തന്നിരിക്കുന്ന വിഷയത്തിൽ നിന്നും ഇഷ്ടമുള്ള ഒരു വിഷയം തെരഞ്ഞെടുത്ത് A2 സൈസ് പേപ്പറിൽ വരയ്ക്കുക. ഈ പോസ്റ്ററിന്റെയും കൂടാതെ മത്സരാർത്ഥി ഈ പോസ്റ്റർ പിടിച്ചു നിൽക്കുന്ന ഫോട്ടോയും അയച്ചു തരിക.

വിഷയം.

പ്രൈമറി

1. Colours
2. Origin of Living Things

സെക്കണ്ടറി

1. Artificial intelligence
2. Solar Radiations

4 സയൻസ് ആർട്ടിക്കിൾ

തന്നിരിക്കുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒരു വിഷയം തിരഞ്ഞെടുത്ത് അതിനെ കുറിച്ചു 1500 വാക്കുകളിൽ(3 pages) ഒരു പ്രബന്ധം തയാറാക്കുക . ഇത് Plagiarism പരിശോധനകൾക്ക് വിധേയമായി ആയിരിക്കും വിലയിരുത്തപ്പെടുക.

വിഷയം

പ്രൈമറി
1.Life after Covid
2.Space Tourism

സെക്കണ്ടറി
1. Importance of Scientific Temper in our society.
2. Scope of electric vehicles

ശാസ്ത്രസാങ്കേതിക മേഖലകളിലെ പ്രഗൽഭർ ആയിരിക്കും ഈ ഓൺലൈൻ ശില്പശാലയുടെ വിധികർത്താക്കൾ. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താൻ എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഓർമപ്പെടുത്തുന്നു.

For registration and more detail : http://essense.ie/curiosity/

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി October 15

എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി. October 30 എൻട്രികൾ അയക്കേണ്ട ഇമെയിൽ : [email protected]. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0876521572, 0896110172, 087 2263917

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP