Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സി കെ മേനോൻ ഒന്നാം ചരമവാർഷികം ആചരിച്ചു; ഫാദർ ഡേവിസ് ചിറമേലിന് പ്രഥമ സി കെ മേനോൻ സ്മാരക പുരസ്‌കാരം

സി കെ മേനോൻ ഒന്നാം ചരമവാർഷികം ആചരിച്ചു; ഫാദർ ഡേവിസ് ചിറമേലിന് പ്രഥമ സി കെ മേനോൻ സ്മാരക പുരസ്‌കാരം

സ്വന്തം ലേഖകൻ

ദോഹ: ഓ ഐ സി സി ഗ്ലോബൽ പ്രസിഡന്റും ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരിയും ആയിരുന്ന പത്മശ്രീ സി കെ മേനോന്റെ ഓർമ ദിനമായ ഒക്ടോബർ ഒന്നിന് ഇൻകാസ് ഖത്തർ വിപുലമായ രീതിയിൽ ഒന്നാം ചരമ വാർഷികം ആചരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. സൂം പ്ലാറ്റ്‌ഫോമിൽ നടന്ന അനുസ്മരണ യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജാതി മത വർഗ വർണ ഭേദമെന്യേ സാധാരണക്കാർക്ക് സഹായകരമാവുന്ന ഇടപെടലുകൾ നടത്തിയിട്ടുള്ള സി കെ മേനോൻ മലയാളികൾ ഉള്ളിടത്തോളം കാലം ഓര്മിക്കപ്പെടുമെന്നു രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി പ്രസ്ഥാനമായ കെ എസ് യൂ വിലൂടെ സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സി കെ മേനോൻ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി ഏറ്റവും ആത്മാർത്ഥമായി തന്നെ പ്രവർത്തിച്ചു. ഓ ഐ സി സി ഗ്ലോബൽ പ്രസിഡന്റ് എന്ന നിലയിൽ എല്ലാ രാജ്യങ്ങളിലെയും ഓ ഐ സി സി ഘടകങ്ങളുടെ പ്രവർത്തനങ്ങൾ അവിടങ്ങളിൽ ഒക്കെ നേരിട്ടെത്തി ശ്രദ്ധിക്കുമായിരുന്ന അദ്ദേഹം ഏറ്റവും മികച്ച പ്രവർത്തനം തന്നെയായിരുന്നു കാഴ്ച വെച്ചത്. അതോടൊപ്പം ഇതര സംഘടനകളുടെയും പ്രതിസന്ധി ഘട്ടങ്ങളിൽ കയ്യയച്ച് സഹായിക്കുന്ന വിശാലമാനസ്‌കത കൂടി നിലനിർത്തിയുരുന്നു സി കെ മേനോൻ എന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

സി കെ മേനോന്റെ സ്മരണ നിലനിർത്താൻ ഇൻകാസ് ഖത്തർ സാമൂഹ്യ സേവനത്തിലും ജീവകാരുണ്യ മേഖലയിലും മികച്ച പ്രവർത്തനം കാഴ്‌ച്ച വെക്കുന്നവർക്ക് ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന്റെ ജേതാവിനെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു. കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെയും ആക്‌സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസിന്റെയും സ്ഥാപകനായ ഫാദർ ഡേവിസ് ചിറമേൽ ആണ് പുരസ്‌കാര ജേതാവ്. കോവിഡ് ഭീതി മാറി പതിവ് ജീവിത ക്രമത്തിലേക്ക് ലോകം തിരിച്ചു വരുമ്പോൾ നാട്ടിൽ വിപുലമായ ചടങ്ങിൽ പുരസ്‌കാരം ജേതാവിന് സമ്മാനിക്കും. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാനുള്ള ഒരു വലിയ മനസ്സിന് ഉടമയായ സി കെ മേനോന്റെ കരുതലും ആർദ്രതയും നേരിട്ട് അനുഭവിക്കാൻ തനിക്ക് ഒട്ടേറെ അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും അത് പോലുള്ള ഒരു മഹദ് വ്യക്തിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്റെ ഏറ്റവും ആദ്യത്തെ ജേതാവാകാൻ ചിറമേൽ അച്ചൻ എന്തുകൊണ്ടും യോഗ്യനാണെന്നും അവാർഡ് പ്രഖ്യാപിക്കേ ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. തുടർന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ പി സി സി മുൻ പ്രസിഡന്റ് എം എം ഹസൻ തനിക്ക് മേനോൻ എന്ന ഹൃദയവിശാലതയുള്ള വ്യക്തിയുമായുള്ള ഹൃദയ ബന്ധത്തെക്കുറിച്ചാണ് സംസാരിച്ചത്. നന്മയുടെയും കാരുണ്യത്തിന്റെയും ഒരു പൂമരമായിരുന്ന മേനോന്റെ വിയോഗം ഇന്നും തന്നെ നൊമ്പരപ്പെടുത്തുന്നുവെന്നു എം എം ഹസൻ പറഞ്ഞു. സിപിഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവും മുൻ മന്ത്രിയുമായ കെ ഈ ഇസ്മായിൽ, ഐ സി ബി എഫ് പ്രസിഡന്റ് പി എൻ ബാബുരാജ്, ഐ ബി പി സി പ്രസിഡന്റ് അസീം അബ്ബാസ്, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് അഡൈ്വസറി ബോർഡ് ചെയർമാൻ ഡോ മോഹൻ തോമസ്, കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീർ, ക്വിഫ് പ്രസിഡന്റ് മുഹമ്മദ് ഈസ, ദുബായ് ഓ ഐ സി സി പ്രസിഡന്റ് മഹാദേവൻ, ജനറൽ സെക്രട്ടറി പുന്നക്കൽ അഹ്മദ്, ഷാർജ ഓ ഐ സി സി പ്രസിഡന്റ് ഐ വൈ എ റഹീം, ഒമാൻ ഓ ഐ സി സി പ്രസിഡന്റ് സിദ്ദീഖ് ഹസ്സൻ, ഐ എം എഫ് പ്രസിഡന്റ് അഷ്‌റഫ് തൂണേരി, ജെ കെ മേനോൻ , ദോഹയിലേയും മറ്റ് GCC യിലേയും സാംസ്‌കാരിക സാമൂഹിക- രാഷ്ട്രീയ മേഖലയിലെ നേതാക്കളും വ്യക്തിത്വങ്ങളും പ്രസംഗിച്ചു.

ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹഫീസ് മുഹമ്മദ് സ്വാഗതവും മനോജ് കൂടൽ നന്ദിയും പ്രകാശിപ്പിച്ചു. ആഷിക്ക് അഹ്മദ്, അൻവർ സാദത്ത് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP