Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

500 ഫ്‌ളാറ്റുകൾ സമർപ്പിക്കാൻ അസറ്റ് ഹോം 'സമർപ്പൺ'; കേരളത്തിൽ ആദ്യമായി വെർച്വ്യൽ സാങ്കേതിക വിദ്യയിൽ ഉദ്ഘാടം ചെയ്യുന്നത് പൃഥ്വിരാജും , ആശാ ശരത്തും; ഓഗ്മെന്റൽ റിയാലിറ്റിയിലൂടെ ഉദ്ഘാടനം ഒരുക്കുന്നത് ചാനൽ ഫ്‌ളോറിലൂടെ; താക്കോൽ ദാന ചടങ്ങ് നാളെ വൈകിട്ട് അഞ്ച് മുതൽ ലൈവായി കാണാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് കാലത്ത് 500 ഭവനങ്ങളുടെ ഉദ്ഘാടനവും താക്കോൽ ദാന ചടങ്ങും ഓഗ്മെന്റൽ റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ നടപ്പിലാക്കാൻ അസറ്റ് ഹോംസ്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ വമ്പിച്ച വെർച്വൽ ഉദ്ഘാടനം സംഘടിപ്പിക്കപ്പെടുന്നത്. ഓഗ്മെന്റൽ റിയാലിറ്റി, ടെലിട്രാൻസ്‌പോർട്ടിങ് സാങ്കേതിക വിദ്യ എന്നിവ ഉപയോഗപ്പെടുത്തിയാണ് ഉദ്ഘാടനം. സ്വകാര്യ ന്യൂസ് ചാനലുമായി സഹകരിച്ചുകൊണ്ടാണ് 500 ഭവനങ്ങളുടെ താക്കോൽ ദാനം വെർച്വൽ സാങ്കേതിക വിദ്യയിൽ നടത്തപ്പെടുന്നത്. കോവിഡ് സാഹചര്യത്തിൽ നിർമ്മാണമടക്കമുള്ള മേഖലകൾ നിശ്ചലമായിട്ടും അഞ്ഞൂറിലധികം ഭവനങ്ങൾ പണികഴിപ്പിച്ച് ഉപഭോക്താക്കൾക്കായി നൽകുക വഴി ചരിത്രനേട്ടമാണ് അസ്റ്റ് ഹോംസ് സ്വന്തമാക്കിയിരിക്കുന്നത്.

അസറ്റ് ഹോംസ് ബ്രാൻഡ് അംബാസിഡർമാരായ നടൻ പൃഥ്വിരാജ് സുകുമാരനും ആശാ ശരത്തും ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെയാണ് ഉദ്ഘാടനം നടക്കുന്നത്. നാളെ വൈകിട്ട് അഞ്ചോടെ ചാനൽ ഫ്‌ളോറിലൂടെ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുക്കിയാണ് ഉദ്ഘാടനം അരങ്ങേറുന്നത്. 500 ഭവനങ്ങളാണ് അസറ്റ് ഹോംസ് ഒരുക്കുന്നത്. 500 ഭവനങ്ങളും ഓന്നേകാൽ ലക്ഷം കൊമേഷ്യൽ സ്‌പേസും ഉൾപ്പടെയാണ് ഒരുക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലായിട്ടാണ് ഈ ഫ്‌ളാച്ച് സമുച്ചയങ്ങൾ. അസറ്റ് ഓർക്കെസ്ട്ര തിരുവനന്തപുരത്തും, ഗ്രാൻഡിയോസ് സ്റ്റെർലിങ് കൊല്ലത്തുമാണ് സ്ഥിതി ചെയ്യുന്നത്. ഇവ രണ്ടും ഫൽറ്റ് സമുച്ചയങ്ങളാണ്. ഗീതാഞ്ചലി എന്ന വില്ല പ്രൊജക്ട് തൃശൂരാണ്.

ഈ വർഷം 500 വീടുകൾ നിർമ്മിച്ച് നൽകുക എന്നതാണ് അസറ്റിന്റെ 'സമർപ്പൺ'. ഇതിന്റെ രണ്ടാം ഘട്ടമാണ് നിലവിൽ ഉദ്ഘാടനം ചെയ്യുന്നത്. അസറ്റ് ഓർക്കെസ്ട്ര, ഗ്രാൻഡിയോസ് സ്റ്റെർലിങ്, ഗീതാഞ്ചലി എന്നിവയാണ് അസറ്റിന്റെ പുതിയ ഹൗസിങ് പ്രൊജക്ടുകൾ. ഡിസംബറിൽ മൂന്ന് പ്രോജക്റ്റുകൾ കൂടി ഹാൻഡ് ഓവർ ചെയ്യും.

ഇവയുടെ താക്കോൽ സമർപ്പണമാണ് നടക്കുക.ഞായറാഴ്ച വൈകീട്ട് 5 മണിക്ക് അസറ്റിന്റെ ഔദ്യോഗിക പേജിലൂടെയും, മറുനാടൻ മലയാളി വെബ്‌പോർട്ടലിലൂടെയും ലൈവ് ഉദ്ഘാടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP