Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ പ്രവാസികൾക്ക് കെ.എം.സി.സിയുടെ 'കരുതൽ സ്നേഹം'

ബഹ്റൈൻ പ്രവാസികൾക്ക് കെ.എം.സി.സിയുടെ 'കരുതൽ സ്നേഹം'

സ്വന്തം ലേഖകൻ

മനാമ: കോവിഡ് മഹാമാരി കാരണം നാട്ടിൽ ദുരിതത്തിലായ ബഹ്റൈൻ പ്രവാസികൾക്ക് കരുതൽ സ്നേഹവുമായി കെ.എം.സി.സി ബഹ്റൈൻ. ഈ വർഷം ജനുവരി ഒന്നിനും ജൂലൈ 31 നും ഇടയിൽ ബഹ്റൈനിൽ നിന്ന് നാട്ടിലെത്തി തിരിച്ചുപോകാൻ കഴിയാതെ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കായാണ് കെ.എം.സി.സി കരുതൽ സ്നേഹമൊരുക്കുന്നത്. ഇതിന്റെ ഭാഗമായി കെ.എം.സി.സി ബഹ്റൈൻ അൽ അമാന പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിച്ചവർക്ക് 'കരുതൽ സ്നേഹം' പദ്ധതിയിലൂടെ ആശ്വാസ സഹായധനം വിതരണം ചെയ്യുമെന്ന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ പറഞ്ഞു. കൂടാതെ അടുത്തിടെ നാട്ടിൽ മരണപ്പെട്ട ബഹ്റൈൻ പ്രവാസികളായ രണ്ടുപേരുടെ കുടുംബങ്ങൾക്ക് ഒമ്പത് ലക്ഷം രൂപ സാഹായധനം ഉടൻ കൈമാറുമെന്നും സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ജി.സി.സി രാജ്യങ്ങങ്ങളിൽ നിരവധി പ്രവാസി കാരുണ്യ കൂട്ടായ്മകളുണ്ടെങ്കിലും കെ.എം.സി.സി ബഹ്റൈനാണ് ആദ്യമായി ഇത്തരത്തിൽ നാട്ടിലുള്ള പ്രവാസികൾക്കുവേണ്ടി ആശ്വാസ സഹായധനം നൽകുന്നത്. കെ.എം.സി.സി ബഹ്റൈന്റെ ജില്ലാ, ഏരിയ കമ്മിറ്റികൾ മുഖേനയാണ് തുക വിതരണം ചെയ്യുക. അൽ അമാന സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ വിവിധ ആനുകൂല്യങ്ങളാണ് കെ.എം.സി.സി അംഗങ്ങൾക്കായി നൽകി വരുന്നത്. പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ കുടുംബത്തിനു കുടുംബ സുരക്ഷാ ഫണ്ട് വഴി അഞ്ചു ലക്ഷം രൂപയും പ്രതിമാസ പെൻഷൻ പദ്ധതിയിലൂടെ നാലായിരം രൂപ വരെയും ചികിത്സാ സഹായ ഫണ്ടിലൂടെ 25,000 രൂപ വരെയും അൽ അമാനയിലൂടെ നൽകിവരുന്നുണ്ട്.

നേരത്തെ പ്രവാസി മലയാളികൾക്ക് നോർക്ക പ്രഖ്യാപിച്ചിരുന്ന അയ്യായിരം രൂപയുടെ ധനസാഹയത്തിന് നിരവധി പേർ അപേക്ഷിച്ചിരുന്നെങ്കിലും ചുരുക്കം ചിലർക്ക് മാത്രമാണ് തുക ലഭിച്ചത്. ഇതിനിടയിലാണ് ഏവർക്കും മാതൃകയായി കെ.എം.സി.സി ബഹ്റൈൻ നാട്ടിലുള്ളവർക്കും ആശ്വാസമേകാൻ കരുതൽ സ്നേഹമൊരുക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ നിരവധി പേർക്ക് നാട്ടിൽ നിന്ന് ബഹ്റൈനിലേക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. ഇവരുടെ പ്രയാസങ്ങൾ മനസിലാക്കിയാണ് കെ.എം.സി.സി ബഹ്റൈൻ ആശ്വാസ ധനസഹായം നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

നിർധനരായ പ്രവാസികളുടെ കണ്ണുനീർ ഏറെ കണ്ടതിന്റെ ഫലമായാണ് കെ.എം.സി.സി ബഹ്റൈൻ അൽ അമാന പദ്ധതി വർഷങ്ങൾക്ക് മുമ്പ് ആവിഷ്‌കരിച്ചത്. നാടിനും കുടുംബത്തിനും വേണ്ടി മരുഭൂമിയിൽ കഷ്ടപ്പെടുന്ന പ്രവസികൾ പൊടുന്നനെ പ്രതിസന്ധിയിലപ്പെടുമ്പോൾ അവർക്ക് സാമാശ്വാസമേകാനും അവരുടെ കുടുംബത്തിന് കാരുണ്യത്തിന്റെ സഹായഹസ്തമേകാനും അൽ അമാനയിലൂടെ സാധിച്ചിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ മടിച്ചു നിൽക്കുമ്പോഴാണ് കെ.എം.സി.സി ബഹ്റൈൻ ഇത്തരത്തിലൊരു കാരുണ്യ പദ്ധതി വിജയകരമായി നടപ്പാക്കി മുന്നോട്ടുപോകുന്നത്. കെ.എം.സി.സി ബഹ്റൈനിന്റെ സഹായസമാശ്വാസ പ്രവർത്തനങ്ങൾക്ക് പുറമെ നടപ്പാക്കുന്ന അൽഅമാനയിൽ അംഗത്വമെടുക്കുന്നതിലൂടെ പ്രവസികളുടെ ഭാവിയും സുരക്ഷിതമാകുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കെ.എം.സി.സി ബഹ്റൈൻ അൽ അമാന പദ്ധതിയുടെ പ്രചാരണ ക്യാംപയിൻ ഒക്ടോബർ പത്തു വരെ നീട്ടിയതായും സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP