Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിന് പ്രിസൈഡിങ് ഓഫീസർമാരായിരുന്ന 13 അദ്ധ്യാപകർക്ക് കോവിഡ് പോസിറ്റീവായെന്ന് എസ്എൻഡിപി യോഗം സംരക്ഷണ സമിതി കൺവീനർ അഡ്വ. ചന്ദ്രസേനൻ; തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന അപേക്ഷ തള്ളിയത് ചീഫ് സെക്രട്ടറിയും ഹൈക്കോടതിയും; ഏഴിനും എട്ടിനും 1800 പേർ വീതമുള്ള രണ്ട് യോഗങ്ങൾ കൂടി വിളിച്ച് വെള്ളാപ്പള്ളി; സർക്കാർ അനുവദിക്കുമെന്നും സൂചന; വെള്ളാപ്പള്ളിക്കെതിരേയും കോവിഡ് വിവാദം

എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിന് പ്രിസൈഡിങ് ഓഫീസർമാരായിരുന്ന 13 അദ്ധ്യാപകർക്ക് കോവിഡ് പോസിറ്റീവായെന്ന് എസ്എൻഡിപി യോഗം സംരക്ഷണ സമിതി കൺവീനർ അഡ്വ. ചന്ദ്രസേനൻ; തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന അപേക്ഷ തള്ളിയത് ചീഫ് സെക്രട്ടറിയും ഹൈക്കോടതിയും; ഏഴിനും എട്ടിനും 1800 പേർ വീതമുള്ള രണ്ട് യോഗങ്ങൾ കൂടി വിളിച്ച് വെള്ളാപ്പള്ളി; സർക്കാർ അനുവദിക്കുമെന്നും സൂചന; വെള്ളാപ്പള്ളിക്കെതിരേയും കോവിഡ് വിവാദം

ശ്രീലാൽ വാസുദേവൻ

കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വീണ്ടുമൊരിക്കൽ കൂടി എസ്എൻ ട്രസ്റ്റ് ഭരണം കൈപ്പിടിയിൽ ഒതുക്കാൻ വേണ്ടി നടത്തിയ തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് കാരണമായെന്ന ആരോപണവുമായി എസ്എൻഡിപി യോഗം സംരക്ഷണ സമിതി കൺവീനർ അഡ്വ. ചന്ദ്രസേനൻ രംഗത്ത്. അദ്ദേഹം ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഈ വിവരം ഉള്ളത്.

പതിനായിരത്തിലേറെ ആൾക്കാർ വോട്ടു ചെയ്യുന്ന തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി , ഹൈക്കോടതി, ഐസിഎംആർ എന്നിവിടങ്ങളിലെല്ലാം ചന്ദ്രസേനനും കൂട്ടരും പരാതിയും ഹർജിയു,ം നൽകിയിരുന്നു. ഇത്ര ബൃഹത്തായ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടവരിൽ അധികവും 65 വയസിന് മേൽ പ്രായമുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ എല്ലാം. എന്നാൽ, ആരും തെരഞ്ഞെടുപ്പ് തടയാനോ മാറ്റി വയ്ക്കാനോ ഉതകുന്ന ഉത്തരവുകൾ പുറപ്പെടുവിച്ചില്ല.

എന്നാൽ, ഇപ്പോഴിതാ ആ തെരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസർമാരായി പ്രവർത്തിച്ച 13 കോളജ് അദ്ധ്യാപകർ കോവിഡ് പോസിറ്റീവായി ചികിൽസയിൽ കഴിഞ്ഞുവെന്ന ഞെട്ടിക്കുന്ന വിവരമാണ് ചന്ദ്രസേനൻ പങ്കു വയ്ക്കുന്നത്. മാത്രവുമല്ല, അധികാരം ഉറപ്പിക്കുന്നതിന് വേണ്ടി വരുന്ന ഏഴിനും എട്ടിനും ചേർത്തല എസ്എൻ കോളജിൽ വച്ച് രണ്ടു പൊതുയോഗം വിളിച്ചു ചേർത്തിരിക്കുകയാണ് വെള്ളാപ്പള്ളി. 1800 പേർ വീതമാണ് ഇതിൽ പങ്കെടുക്കുന്നത്. നിലവിൽ 144 പ്രഖ്യാപിച്ചിരിക്കുന്ന സർക്കാർ ഈ പൊതുയോഗം നടത്താൻ അനുമതി നൽകാനുള്ള നീക്കം നടക്കുന്നുവെന്നും ചന്ദ്രസേനൻ പറയുന്നു.

ചന്ദ്രസേനന്റെ കുറിപ്പ് ഇങ്ങനെ:

വെള്ളാപ്പള്ളി നടേശൻ മരണത്തിന്റെ വ്യാപാരി.

കോവിഡ് 19 മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തെ മഹാദുരന്തത്തിലേക്ക് നയിച്ച് വെള്ളാപ്പള്ളി നടേശൻ. മാർച്ച് 23നു ശേഷം കേരളത്തിൽ ഒരു സംഘടനയിലും, ഒരു സ്ഥാപനത്തിലും പൊതുയോഗമോ, തെരഞ്ഞെടുപ്പോ നടന്നിട്ടില്ല. എന്നാൽ എക്കാലത്തും യഥാവോട്ടർമാർക്ക് വോട്ടു ചെയ്യുവാൻ അവസരം നൽകാതെയും, വോട്ടു ചെയ്യുന്ന പെട്ടിയും, വോട്ടെണ്ണുന്ന പെട്ടിയും വെവ്വേറെയാക്കിയും, കൊറിയൻ മാതൃകതെരഞ്ഞടുപ്പ് നടത്തി സമുദായം തനിക്കൊപ്പമെന്ന് പ്രചരണം നടത്തി, സർക്കാരുകളെയും, രാഷ്ട്രീയ പാർട്ടികളെയും വരുതിയിലാക്കി, എസ്എൻഡിപി ആൻഡ് എസ്എൻ ട്രസ്റ്റ് അധികാരം നിലനിർത്തി, ഈ സ്ഥാപനങ്ങളിൽ നിന്ന് ശത കോടികൾ നിയമന, അഡ്‌മിഷൻ, മൈക്രോഫിനാൻസ് എന്നിവ വഴി തട്ടിയെടുത്ത്, അവയിൽ ഒരു പങ്ക് മാധ്യമങ്ങളിൽ തന്റെ ഇല്ലാകഥകൾ പ്രചരിപ്പിച്ചും സമൂഹത്തെയും സമുദായത്തെയും വഞ്ചിച്ചു വരുന്ന വെള്ളാപ്പള്ളി നടേശൻ ഇന്ന്, തന്റെ അനുയായി വ്യന്ദങ്ങൾക്കും, തന്റെ മാനേജ്മെന്റിൽ ജീവനക്കാരായ അദ്ധ്യാപകർക്കും, അനദ്ധ്യാപകർക്കും, കോവിഡ് രോഗം പകർത്തി മരണത്തിന്റെ വ്യാപാരിയായിരിക്കുന്നു.

18/9/2020ൽ കൊല്ലം എസ്എൻ കോളജിൽ വച്ച് വെള്ളാപ്പള്ളി നടേശന്റെ മകനും,്രൈപവറ്റ് സെക്രട്ടറിയും, കൂടി നടത്തിയ തട്ടിപ്പ് തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർമാരായി വന്ന കൊല്ലം എസ്എൻ വിമൻസ് കോളജിലെ 13 അദ്ധ്യാപകർക്ക് കോവിഡ് പോസിറ്റീവായി. അതിൽ എട്ടു പേർ ഇംഗ്ലീഷ് ഡിപ്പാട്ടുമെന്റിൽ ഉള്ളവരാണ്. അവരിൽ 8 പേർ മുണ്ടയ്ക്കലിൽ ഒരു വീട് വാടകയ്ക്കടുത്ത് ഒരു മുറിയിൽ രണ്ടു പേർ വീതം താമസിച്ചു. മരണത്തിന്റെ വ്യാപാരിയുടെ നിർദ്ദേശാനുസരണം രഹസ്യമായി താമസിച്ച് ചികിത്സിക്കുകയും ഇന്നലെ അവർ കോവിഡ് നെഗറ്റീവ് ആകുകയും, ഇപ്പോൾ അവർ ഹൗസ് ക്വാറന്റ് യിനിൽ കഴിയുകയുമാണ്.

മൂന്ന് അദ്ധ്യാപകർ ബന്ധുവീടുകളിലും രണ്ടു പേർ കൊടവട്ടൂരിലും ഇപ്പോഴും കോവിഡ് പോസിറ്റീവയി കഴിയുന്നു. ഇതു വരെ ലഭിച്ച വിവരമനുസരിച്ച് കൊല്ലം എസ്എൻ കോളജിൽ ഒരദ്ധ്യാപകന് കോവിഡ് പോസിറ്റീവായി. മറ്റ് നിരവധി അദ്ധ്യാപകർ കോവിഡ് പരിശോധന നടത്താതിരിക്കുകയാണ്. 18/9/20 20 ലെതെരഞ്ഞെടുപ്പിൽ നടേശനും മകനും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് കൂലിനൽകി എത്തിച്ചവരും, മറ്റുമായി എഴുനൂറിലധികം പേരിൽ മിക്കവർക്കും കോവിഡ് വരുവാൻ സാദ്ധ്യതയുണ്ട്.ഇത് കേരളത്തിൽ മുഴുവൻ കോവിഡ് പകരുവാനും, കൂടുതൽ ദുരന്തത്തിനും കാരണമാകുമെന്നതിൽ സംശയമില്ല.

26/9/2020ൽ ചേർത്തലയിൽ നടന്ന തെരഞ്ഞെടുപ്പിൽ നടേശൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, വോട്ടർമാരല്ലാത്ത 700 ൽ പരം ആളുകളെ എത്തിക്കുകയും, അവരിൽ അവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വന്നതു മൂലമുണ്ടായ ദുരന്തം വരും ദിവസങ്ങളിൽ പ്രതിഫലിക്കുന്നതാണ്. ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ചത് മാരാരിക്കുളം, മുഹമ്മ, കണിച്ചുകുളങ്ങര മേഖലയിലാണ്.

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം പഞ്ചായത്ത്/വില്ലേജിൽഉൾപ്പെട്ട ചേർത്തല എസ്എൻ കോളജിൽ വച്ച് 7/10/2020 ലും, 8/10/2020 ലു 1800 പേരെ വച്ച് രണ്ട് പൊതുയോഗങ്ങൾ നടത്തുവാൻവെള്ളാപ്പള്ളി നടേശൻ നോട്ടീസ് നൽകിയിരിക്കുകയാണ്. ഈ രണ്ടു ദിവസങ്ങളിലും രാവിലെ 10 മണിക്ക് ട്രസ്റ്റ് ബോർഡ് അംഗങ്ങളുടെ പൊതുയോഗം കൂടിയതിനു ശേഷമാണ് തെരഞ്ഞെടുപ്പ് നടപടി ആരംഭിക്കുന്നത്.

ഇന്നു മുതൽ 5 പേരിൽ കൂടുതൽ കൂട്ടം ചേരുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കിക്കഴിഞ്ഞു. എന്നാൽ നടേശൻ 1800 പേരെ വച്ച് പൊതുയോഗം നടത്തുന്നതിനും തീരുമാനിച്ചു കഴിഞ്ഞു.സർക്കാർ ഉത്തരവ്, സർക്കാർ, മത, രാഷ്ടീയ, സാമൂഹ്യ, സംഘടനകൾക്ക് ബാധകമാണ്.എന്നാൽ മരണത്തിന്റെ വ്യാപാരിയായ വെള്ളാപ്പള്ളി നടേശന് ബാധകമാണോ എന്ന് നമുക്ക് കാത്തിരുന്നു കാണാം. സർക്കാർ വെള്ളാപ്പള്ളി നടേശനു വേണ്ടി സർക്കാരിറക്കിയ ഉത്തരവിൽ വെള്ളം ചേർത്താൽ ഞങ്ങൾക്ക് 7/10/2020 ലും,8/10/2020 ലും ചേർത്തല എസ്എൻ കോളജിലേക്ക് സംഘടിതമായി എത്തേണ്ട സ്ഥിതി സംജാതമാകും.

മരണത്തിന്റെ വ്യാപാരി വെള്ളാപ്പള്ളി നടേശനുകൂടി സർക്കാർ ഉത്തരവ് ബാധകമാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP