Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്യാസ്ത്രീകൾ സഭയുടെ ലൈംഗിക ഉപകരണങ്ങൾ മാത്രം; കന്യകാത്വം നഷ്ടപ്പെട്ട അവരെ കന്യകകൾ എന്നൊന്നും വിളിക്കരുത്'; കന്യാസ്ത്രീകളെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതികളെ തുടർന്ന് യൂട്ഊബർ സാമുവൽ കൂടലിനെതിരെ കേസ്; സിസ്റ്റർ ലൂസിക്ക് ഐക്യദാർഢ്യമർപ്പിച്ച് നടത്തിയ വീഡിയോ വിവാദത്തിൽ; കേസിൽപെടുന്നത് ക്രിസ്ത്യാനികൾ യേശുവിനൊപ്പം മോദിയുടെ പടം കൂടി വെക്കണം എന്നൊക്കെയുള്ള വിവാദ പരാമർശങ്ങൾ നടത്തിയ വിമർശകൻ

കന്യാസ്ത്രീകൾ സഭയുടെ ലൈംഗിക ഉപകരണങ്ങൾ മാത്രം; കന്യകാത്വം നഷ്ടപ്പെട്ട അവരെ കന്യകകൾ എന്നൊന്നും വിളിക്കരുത്'; കന്യാസ്ത്രീകളെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതികളെ തുടർന്ന് യൂട്ഊബർ സാമുവൽ കൂടലിനെതിരെ കേസ്; സിസ്റ്റർ ലൂസിക്ക് ഐക്യദാർഢ്യമർപ്പിച്ച് നടത്തിയ വീഡിയോ വിവാദത്തിൽ; കേസിൽപെടുന്നത് ക്രിസ്ത്യാനികൾ യേശുവിനൊപ്പം മോദിയുടെ പടം കൂടി വെക്കണം എന്നൊക്കെയുള്ള വിവാദ പരാമർശങ്ങൾ നടത്തിയ വിമർശകൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ക്രിസ്ത്യൻ പൗരോഹിത്യത്തിന്റെ കണ്ണിൽ എക്കാലവും കരടാണ് സാമുവൽ കൂടൽ എന്ന വിമർശകൻ. ഇപ്പോൾ ഫ്രാങ്കോമുളയ്ക്കൻ കേസിന്റെ സമയത്ത് നടത്തിയ ചില വീഡിയോകളുടെ ചുവടുപിടിച്ച് അദ്ദേഹത്തെ നിശബ്ദനാക്കാൻ ചിലർ നീക്കം നടക്കുക്കയാണെന്ന് ആക്ഷേപം ഉയരുകയാണ്. യൂട്യൂബിലൂടെ കന്യാസ്ത്രീകളെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതികളെ തുടർന്ന് സാമുവൽ കൂടലിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. 139 പരാതികളാണ് വനിത കമ്മീഷന് ഇയാൾക്കെതിരെ ലഭിച്ചത്. പത്തനംതിട്ട കലത്തൂർ സ്വദേശിയായ സാമുവൽ കൂടൽ യൂട്യൂബിലെ തന്റെ ചാനലിലൂടെയും ഫേസ്‌ബുക്കിലൂടെയും കന്യാസ്ത്രീകളെയും വൈദികരെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് ഉയരുന്ന പരാതികൾ.

നേരത്തെ ഒരു പരാതി നൽകിയെങ്കിലും വനിതാ കമ്മീഷൻ ഗൗരവമായി എടുക്കാത്തതിനെ തുടർന്ന് വിവിധ ജില്ലകളിൽ നിന്നായി വ്യാപക പരാതി ഉയരുകയായിരുന്നു. പരാതികൾ ഒക്ടോബർ 5ന് ചേരുന്ന വനിത കമ്മീഷൻ യോഗത്തിൽ പരിശോധിക്കും. നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുകയും അശ്ലീല പരാമർശം നടത്തുകയും ചെയ്ത വിജയ് പി നായരുടെ കേസുമായി സമാനമായ സംഭവമാണിതെന്നും, വിജയ് പി നായർക്കെതിരെ എടുത്ത നടപടി സാമുവലിനെതിരെയും എടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

കേസ് സൈബർ നിയമത്തിന്റെ പരിധിയിൽ വരുമോയെന്നറിയാൻ വനിത കമ്മിഷൻ നിയമോപദേശം തേടിയിരിക്കുകയാണ്. എന്നാൽ വിജയ് പി നായരെപ്പോലെയല്ല കൃത്യമായ ഒരു ആശയത്തിന്റെ അടിസ്ഥാനത്തിലാണ് സാമൂവൽ കൂടൽ വിമർശിക്കുന്നതെന്നും സഭയിലെ അഴിമതിയും അധാർമ്മികതയും അനീതിയും തുറന്ന് കാണിക്കായാണ് അദ്ദേഹം ചെയ്യുന്നതെന്നും നിരവധിപേർ അഭിപ്രായപ്പെടുന്നുണ്ട്. കത്തോലിക്കാ സഭയുടെ ദുഷ്പ്രവണതകൾക്കെതിരെ കേരളത്തിൽ നിന്നുയരുന്ന പടവാളാണ് സാമുവേൽ കൂടൽ എന്നും പലരും എഴുതുന്നുണ്ട്. നേരത്തെയും സഭയയെ വിമർശിച്ചതിന്റെ പേരിൽ വധഭീഷണിയടക്കം പലതവണ നേരിട്ട വ്യക്തിയാണ് സാമുവൽ കൂടൽ.

ഗീത വായിക്കുന്ന വിശ്വാസി

സമാന്തരമായി സഞ്ചരിച്ചുകൊണ്ടു സഭാ നേതൃത്വത്തിന്റെ രീതികൾക്കെതിരെ ശക്തമായ വിമർശനമാണ് അദ്ദേഹം അഴിച്ചുവിടുന്നത്. ക്രൈസ്തവ സ്വത്തുക്കൾ പൗരോഹിത്യം കൈപ്പിടിയിൽ ഒതുക്കുന്നതിന്നെതിരെയാണ് സാമുവേൽ കൂടലിന്റെ പോരാട്ടങ്ങൾ. ഇതിനിടയിൽ ക്രിസ്തുവിന്റെ ചിത്രങ്ങൾക്കൊപ്പം ക്രിസ്ത്യൻ വിശ്വാസികൾ മോദിയുടെ ചിത്രം കൂടി ഒപ്പം വയ്ക്കണമെന്നുള്ള വിവാദ പ്രസ്താവനകളും അദ്ദേഹം നടത്തിയിരുന്നു. ഹിന്ദുമതം ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതം ആണെന്നും ഗീയ ഗീതവായിച്ചപ്പോഴാണ് ബൈബിളിന്റെ പൂർണ്ണമായ അർഥം തിനക്ക് പിടികിട്ടിയത് എന്നുമുള്ള സാമുവൽ കൂടലിന്റെ പ്രസ്താവനകളും നേരത്തെ വൻ വിവാദം ഉണ്ടാക്കിയിരുന്നു. ഏറ്റവും ഒടുവിലായി ചർച്ച് ആക്റ്റ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ശക്തമായി രംഗത്ത് എത്തിയിരുന്നു.

സിസ്റ്റർ ലൂസിക്ക് ഐക്യദാർഡ്യം അർപ്പിച്ചുകൊണ്ടാണ് കന്യാസ്ത്രീകൾ സഭയുടെ ലൈംഗിക ഉപകരങ്ങൾ മാത്രമാണെന്ന വിവാദ വീഡിയോ സാമൂവൽ കൂടൽ ചെയ്തത്. 'പുരുഷാധിപത്യമല്ല, ലൈംഗിക ആധിപത്യമല്ല സഭയിൽ നിലനിൽക്കുന്നത്. കൃഷ്ണന്മാർ കളിച്ചു നടക്കുകയാണവർ. വിവാഹമേ കഴിക്കുന്നില്ല സന്യാസമാണ് എന്നാണ് പറയുന്നത്. പക്ഷെ അവരുടെ ആഭാസ ജീവിതത്തെക്കുറിച്ച്. ആമേൻ പോലുള്ള പുസ്തകങ്ങളിലൂടെ പാവം പിടിച്ച കന്യാസ്ത്രീകൾ തന്നെ എഴുതിയല്ലോ. കന്യകാത്വം നഷ്ടപ്പെട്ട അവരെ കന്യകകൾ എന്നൊന്നും വിളിക്കരുത്. അവരെ കന്യാസ്ത്രീ എന്നൊന്നും വിളിക്കരുത്. അവരുടെ നിലവിളി കേൾക്കാൻ ആരെങ്കിലുമുണ്ടോ? അവർ ഒരു പരാതി കൊടുത്താൽ ഏറ്റുവാങ്ങാൻ ഒരു സർക്കരുണ്ടോ? അവിടെ പുരുഷാധിപത്യമല്ല, പുരുഷന്റെ ചേഷ്ടകളാണ് ആധിപത്യമായി മാറുന്നത്. ഇവരുടെ പുരുഷാധിപത്യമല്ല ഇവർ സമൂഹത്തിൽ പരത്തുന്ന ആത്മീയ അന്ധതയാണ് വിഷയമാക്കേണ്ടത്.'- ഇങ്ങനെയാണ് അദ്ദേഹം ചോി്കകുന്നത്.

ശബരിമലയിലേത് കപട നവോത്ഥാനം

ശബരിമലയുടെ പേരിൽ നടക്കുന്നത് നവോത്ഥാനം അല്ലെന്നും ചൂണ്ടിക്കാട്ടി കൂടൽ രംഗത്ത് എത്തിയിരുന്നു.'ബന്ധമില്ലാത്ത രണ്ടു കാര്യങ്ങൾ ബന്ധപ്പെടുത്താനുള്ള പാഴ്ശ്രമമാണ് നവോത്ഥാനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത്. നവോത്ഥാനവും ശബരിമലയും തമ്മിൽ യാതൊരു ബന്ധവും ഇല്ല. ശ്രീനാരായണഗുരുവിനെയും കുമാരനാശാനെയും പോലുള്ളവർ നവോത്ഥാനത്തിനായി ഒരു പാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. നവോത്ഥാനം കാലാകാലമായി നടക്കുന്നുണ്ട്. രണ്ടും തമ്മിൽ കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ല. ശബരിമല എന്ന് പറഞ്ഞാൽ മനുഷ്യനെ ദൈവമാക്കുന്ന മതത്തിന്റെ തത്വമസി അത് നീ തന്നെയാകുന്നു എന്നുള്ള കണ്ടെത്തൽ ആണത്. നാല്പത്തൊന്നു ദിവസത്തെ വൃതം കൊണ്ട് സാധാരണ മനുഷ്യനെ അയ്യപ്പ മതമാക്കി പതിനെട്ടു പടിയും ചവിട്ടി അവിടെ എത്തിക്കുന്ന സനാതന മതത്തിന്റെ ഒരു മാർഗദർശിത്വമാണ് ശബരിമല.

ജീവിക്കുന്ന നാടക വേദിയാണ് ശബരിമല. സ്വന്തം വീടിലെ സ്ത്രീകളെ പോലും അയ്യപ്പ തുല്യരായി കാണുന്ന വലിയൊരു വേദാന്ത ശീലമാണത്. അതില്ലാതാക്കാൻ ഒരു കോടതിയ്‌ക്കോ സർക്കാരിനോ ഒന്നും കഴിയില്ല. നൂറ്റാണ്ടുകൾ ആയി പിന്തുടരുന്ന ആചാരത്തെ ദുരാചാരമായി കരുതാൻ ഇന്നലെ കുരുത്ത തകരയ്ക്ക് കഴിയില്ല.മനുഷ്യനിൽ ശങ്കയും ദൈവത്തിൽ ഭയവും വേണം ഭരണാധിപന്മാർക്ക്. ബൈബിളിൽ അങ്ങിനെ പറയുന്നുണ്ട്. അങ്ങിനെയല്ലാത്ത ഭരണാധിപന്മാർ വന്നാൽ ലോകം മുടിയും, രാജ്യം മുടിയും. ഇവർ സനാതനധർമ്മം കുട്ടിച്ചോറാക്കും. ധർമ്മ മൂല്യങ്ങൾ പോയാൽ മനുഷ്യനും മൃഗവും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. മതിൽ എന്ന് പറഞ്ഞാൽ വേർതിരിവ് ആണ്. ആണും പെണ്ണും തമ്മിൽ സമന്മാരല്ല. ഞാനും ഭാര്യയും സമന്മാരല്ല. ചരിത്രം പരിശോധിച്ച് നോക്കൂ. ആണും പെണ്ണും തമ്മിൽ ഒരിടത്തും സമമില്ല. ഇങ്ങിനെ സമമല്ല എന്ന കാര്യം പെണ്ണും അറിഞ്ഞിരിക്കണം.'- ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP