Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോർത്തംബ്രിയ യൂണിവേഴ്സിറ്റിയിൽ മാത്രം പരിശോധനയിൽ തെളിഞ്ഞത് 770 പോസിറ്റീവ് കേസുകൾ; ന്യു കാസിൽ യു കെയുടെ പുതിയ കൊറോണ എപ്പിസെന്റർ; കാമ്പസുകളിൽ കോവിഡ് കത്തിപ്പടരുന്നു; ക്രിസ്ത്മസ്സിനു മാത്രം പ്രത്യേക ഇളവുകൾ ഉണ്ടായേക്കും; ബ്രിട്ടണിൽ എങ്ങും കൊറോണ ഭീതി

നോർത്തംബ്രിയ യൂണിവേഴ്സിറ്റിയിൽ മാത്രം പരിശോധനയിൽ തെളിഞ്ഞത് 770 പോസിറ്റീവ് കേസുകൾ; ന്യു കാസിൽ യു കെയുടെ പുതിയ കൊറോണ എപ്പിസെന്റർ; കാമ്പസുകളിൽ കോവിഡ് കത്തിപ്പടരുന്നു; ക്രിസ്ത്മസ്സിനു മാത്രം പ്രത്യേക ഇളവുകൾ ഉണ്ടായേക്കും; ബ്രിട്ടണിൽ എങ്ങും കൊറോണ ഭീതി

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ കൊറോണയുടെ രണ്ടാം വരവ് കനക്കുകയാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ ഇരുണ്ടനാളുകളെ ഓർമ്മിപ്പിക്കും വിധം രോഗവ്യാപന നിരക്ക് നിയന്ത്രണാധീതമാവുകയാണ്. നോർത്തംബ്രിയ യൂണിവേഴ്സിറ്റിയിൽ നടത്തിയ പരിശോധനയിൽ 770 വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ ന്യുകാസിൽ, ബ്രിട്ടന്റെ പുതിയ കൊറോണ എപ്പിസെന്ററായി മാറിയിരിക്കുകയാണ്. യൂണിവേഴ്സിറ്റി കാമ്പസ് വീണ്ടും തുറന്നതാണ് പൊതുജനാരോഗ്യത്തിനു തന്നെ ഭീതിയായ വിധത്തിൽ രോഗവ്യാപനം ഉണ്ടാകാൻ കാരണമെന്ന് യൂണിവേഴ്സിറ്റി യൂണിയൻ കുറ്റപ്പെടുത്തുന്നു.

രോഗബാധ സ്ഥിരീകരിച്ച 770 വിദ്യാർത്ഥികളേയും സെൽഫ് ഐസൊലേഷന് വിധേയമാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ മുഖാഭിമുഖ ക്ലാസ്സുകൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ്സുകൾ നടത്തുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി. ലോക്ക്ഡൗണിന് ശേഷം വിദ്യാർത്ഥികൾ തിരിച്ചെത്തിയതിന് ഒരാഴ്‌ച്ചക്കുള്ളിലാണ് ഇത്തരത്തിൽ വ്യാപകമായ തോതിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു ഹോളിൽ മാത്രമാണോ അതോ വിവിധ ഹോളുകളിലും സ്വകാര്യ ഫ്ളാറ്റുകളിലും രോഗവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ ന്യുകാസിലിലെ രോഗവ്യാപന നിരക്ക് 60 ശതമാനത്തോളമാണ് ഉയർന്നത്. നിലവിൽ ഓരോ 1 ലക്ഷം പേരിലും 250 പേർക്ക് കോവിഡ് എന്ന സ്ഥിതിയാണുള്ളത്.

തടയാമായിരുന്ന ഈ പ്രതിസന്ധി യൂണിവേഴ്സിറ്റി അധികൃതർ ക്ഷണിച്ചു വരുത്തിയതാണെന്ന നിലപാടിലാണ് യൂണിവേഴ്സിറ്റി അധികൃതർ.മേഖലയിലെ നിലവിലുള്ള രോഗവ്യാപന സാഹചര്യവും, ടെസ്റ്റ് ആൻഡ് ട്രേസിന്റെ അപര്യാപതതയും ഒക്കെ ചൂണ്ടിക്കാണിച്ച്, യൂണിവേഴ്സിറ്റി വീണ്ടും തുറക്കുവാനുള്ള തീരുമാനം എടുത്തത് വളരെ തിരിക്കുപിടിച്ചായിപ്പോയി എന്ന് തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നതായി വിവിധ യൂണിയനുകൾ പറഞ്ഞു. യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ആരോഗ്യം നോക്കുക എന്ന പ്രാഥമികമായ സാമൂഹ്യ ബാദ്ധ്യത യൂണിവേഴ്സിറ്റിക്കുണ്ടെന്നും നേരത്തെ വിവിധ യൂണിയനുകൾ പ്രസ്താവിച്ചിരുന്നു.

നിലവിലെ പ്രതിസന്ധി യൂണിവേഴ്സിറ്റിയും സർക്കാരും മുൻകൈ എടുത്ത് പരിഹരിക്കണമെന്നും യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ബ്രിട്ടനിലാകമാനമായി ചുരുങ്ങിയത് 50 യൂണിവേഴ്സിറ്റികളിലെങ്കിലും കോവിഡ് വ്യാപനം വൻതോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ് ഇത് രണ്ടാം വരവിന്റെ ഭീകരതയേയാണ് സൂചിപ്പിക്കുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ ഇതുവരെ 124 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ 221 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോക്ക്ഡൗണിനു ശേഷം സെപ്റ്റംബർ 21 ന് മാത്രമാണ് ഇവയെല്ലാം തുറന്നു പ്രവർത്തനമാരംഭിച്ചത്.

യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിൽ 200 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ 177 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിലെ 56 യൂണിവേഴ്സിറ്റികളിലെങ്കിലും ചുരുങ്ങിയത് ഒരു കോവിഡ് ബാധയെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ ചുരുങ്ങിയ 1800 പേർക്കെങ്കിലും വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം നോസ്ലിയിലും ലിവർപൂളിലും കോവിഡ് വ്യാപനത്തിൽ 50% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ നാല് ആഴ്‌ച്ചകളായി ഇംഗ്ലണ്ടിലെ രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ബോൾട്ടണിൽ രോഗവ്യാപനത്തിൽ 10 ശതമാനത്തിന്റെകുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം ശക്തി വർദ്ധിക്കുന്ന പശ്ചാത്തലത്തിലും, ക്രിസ്ത്മസ്സ് ആഘോഷങ്ങൾക്കായി റൂൾ ഓഫ് സിക്സിൽ ഇളവുകൾ കൊണ്ടുവന്നേക്കും എന്ന സൂചനയാണ് ഇന്നലെ ബോറിസ് ജോൺസൺ നൽകിയത്. അഞ്ചംഗങ്ങളുള്ള കുടുംബത്തിന് രണ്ട് ഗ്രാന്റ് പാരന്റ്സിനെ കൂടി ഉത്സവനാളിലെ ഉച്ചഭക്ഷണത്തിന് കൂടെക്കൂട്ടാനുള്ള അനുമതി നൽകിയിട്ടുണ്ട്. ക്രിസ്ത്മസ്സ് എല്ലാവർക്കും സാധാരണരീതിയിൽ ആഘോഷിക്കുന്നതുപോലെ ആഘോഷിക്കുവാൻ സാഹചര്യമൊരുക്കുമെന്നാണ് ഇന്നലെ ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. നേരത്തേ, ക്രിസ്ത്മസ്സ് ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ബോറിസ് ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

അതേസമയം, പരമ്പരാഗതമായ രീതിയിൽ ഹാലോവീൻ ആഘോഷങ്ങൾ നടക്കുമോ എന്ന ചോദ്യത്തിന് പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള, ഇംഗ്ലണ്ടിലെ സ്ഥലങ്ങളിൽ ജനങ്ങൾ കൂട്ടം കൂടരുത് എന്ന മറുപടിയാണ് ഒരു സർക്കാർ വക്താവ് നൽകിയത്. അതുപോലെ കുട്ടികൾ മധുരപലഹാരങ്ങൾക്കായി, കൂട്ടംകൂടി വീടുകൾ തോറും കയറിയിറങ്ങുന്നതു കണ്ടാൽ അവരുടെ മാതാപിതാക്കൾക്ക് 200 പൗണ്ട് വരെ പിഴയിടുമെന്ന് മറ്റൊരു ചോദ്യത്തിനും മറുപടി ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP