Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാരിറ്റിലെ തരികിടയൊക്കെ തനിക്കറിയാമെന്നും എനിക്ക് ..... ലക്ഷം രൂപ വേണമെന്നും ഒരു എംഡിയോട് ഏതോ ഒരു എംഎൽഎ ആവശ്യപ്പെട്ടു! ഒടുക്കം കൊക്കിന് വച്ചത് കുളക്കോഴിക്ക് കൊണ്ട് സ്വന്തം നേതാവ് ആപ്പിലായി... ടെയ്‌ലർ മണിയെ കുടുക്കുന്ന വിശദമായ വാർത്തകൾ പിന്നാലെയെന്ന് സൈബർ സഖാക്കൾ; 24 ചാനലിൽ റഹിം തുടങ്ങിവെച്ച പുതിയ തിരക്കഥ; അടുത്ത ദിവസങ്ങളിൽ ഇതിന്റെ റിലീസ് പ്രതീക്ഷിക്കാമെന്ന് അനിൽ അക്കരയും; ലൈഫ് മിഷനിൽ സത്യം പുറത്തെത്തിച്ച എംഎൽഎയെ തളർത്താൻ വീണ്ടും 'സൈബർ ക്യാപ്‌സ്യൂൾ'

ചാരിറ്റിലെ തരികിടയൊക്കെ തനിക്കറിയാമെന്നും എനിക്ക് ..... ലക്ഷം രൂപ വേണമെന്നും ഒരു എംഡിയോട് ഏതോ ഒരു എംഎൽഎ ആവശ്യപ്പെട്ടു! ഒടുക്കം കൊക്കിന് വച്ചത് കുളക്കോഴിക്ക് കൊണ്ട് സ്വന്തം നേതാവ് ആപ്പിലായി... ടെയ്‌ലർ മണിയെ കുടുക്കുന്ന വിശദമായ വാർത്തകൾ പിന്നാലെയെന്ന് സൈബർ സഖാക്കൾ; 24 ചാനലിൽ റഹിം തുടങ്ങിവെച്ച പുതിയ തിരക്കഥ; അടുത്ത ദിവസങ്ങളിൽ ഇതിന്റെ റിലീസ് പ്രതീക്ഷിക്കാമെന്ന് അനിൽ അക്കരയും; ലൈഫ് മിഷനിൽ സത്യം പുറത്തെത്തിച്ച എംഎൽഎയെ തളർത്താൻ വീണ്ടും 'സൈബർ ക്യാപ്‌സ്യൂൾ'

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അനിൽ അക്കരയാണ് സിപിഎമ്മിന്റേ കേരളത്തിലെ ഒന്നാം നമ്പർ രാഷ്ട്രീയ ശത്രു. വടക്കാഞ്ചേരി ലൈഫ് മിഷനിൽ സർക്കാരിനേയും സിപിഎമ്മിനേയും വെട്ടിലാക്കിയത് അനിൽ അക്കരയുടെ സമർത്ഥമായ നീക്കമാണ്. സമൂഹ മാധ്യമങ്ങളിൽ സിപിഎം അനുകൂലികൾ വ്യാപകമായി പ്രചരിപ്പിച്ച 'വീടില്ലാത്ത പെൺകുട്ടി' നീതുവിനെ കുറിച്ചുള്ള കേസിൽ വടക്കാഞ്ചേരി പൊലീസ് ഇനിയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വ്യാജ വാർത്തയ്‌ക്കെതിരെ പ്രതികരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇതൊന്നും അറിയുന്നുമില്ല. ഇപ്പോഴിതാ സൈബർ സഖാക്കളുടെ പുതിയ നീക്കം. വടക്കാഞ്ചേരിയിൽ അഴിമതി പണം കിട്ടാത്തതിന്റെ ചൊരുക്കാണ് അനിൽ അക്കരെ എംഎൽഎയ്ക്കുള്ളതെന്നാണ് പ്രചരണം.

സ്വപ്‌നാ സുരേഷിൽ നിന്നും പ്രതിപക്ഷ നേതാവ് ഐഫോൺ വാങ്ങിയെന്ന പ്രചരണവുമായി നേരത്തെ എത്തിയ കൂട്ടരാണ് പുതിയ പ്രചരണത്തിന് പിന്നിൽ. ഇതിനേയും മുൻകൂട്ടി കണ്ട് പോളിച്ചെടുക്കുകയാണ് അനിൽ അക്കര. എംഡിയും എംൽഎയും തമ്മിലെ ഫോൺ സംഭാഷണമെന്ന തരത്തിൽ പുതിയ പ്രചരണവുമായി എത്തുകയാണ് സൈബർ സഖാക്കൾ. ചാരിറ്റിലെ തരികിടയൊക്കെ തനിക്കറിയാമെന്നും അതുകൊണ്ട് എനിക്ക് ..... ലക്ഷം രൂപ വേണമെന്നും ഒരു എംഡിയോട് ഏതോ ഒരു എംഎൽഎ ആവശ്യപ്പെട്ടുവെന്നാണ് പ്രചരണം.

ഫോൺ സംഭാഷണം അതേ പടി എന്ന തരത്തിലാണ് പ്രചരണം. പണം തരില്ലെന്ന് പറഞ്ഞപ്പോൾ എങ്കിൽ നിങ്ങൾ അവിടെ ആ പ്രോജക്ട് ചെയ്യുന്നത് ഞാൻ കാണിച്ചു തരാമെന്ന് എംഎൽഎ പറഞ്ഞു വത്ര. അനന്തരം എംഎൽഎ കളത്തിൽ ഇറങ്ങി കളിച്ചു. പാവപ്പെട്ട വീടില്ലാത്ത 140 കുടുംബങ്ങൾക്ക് കിട്ടുമായിരുന്ന വീടുകൾ ഇല്ലാതാക്കി... ഒടുക്കം കൊക്കിന് വച്ചത് കുളക്കോഴിക്ക് കൊണ്ട് സ്വന്തം നേതാവ് ആപ്പിലായി... ടെയ്‌ലർ മണിയെ കുടുക്കുന്ന വിശദമായ വാർത്തകൾ പിന്നാലെ വരുമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റ് പറയുന്നു. ഇതിലെ സൂചനകൾ വിരൽ ചൂണ്ടുന്നത് അനിൽ അക്കര എംഎൽഎയ്‌ക്കെതിരായ വ്യാജ പ്രചരണത്തിലാണ്.

ഈ സാഹചര്യത്തിലാണ് ഈ പ്രചരണം സ്‌ക്രീൻ ഷോട്ട് സഹിതം ഫെയ്‌സ് ബുക്കിലിട്ട് അനില് അക്കര വെല്ലുവിളി നടത്തുന്നത്. യൂണിടാക് എംഡി സന്തോഷ് ഈപ്പനോട് പണം ചോദിച്ചുവെന്നത് വലിയ താമശയാണെന്ന് അനിൽ അക്കരെ പറയുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഓഗസ്റ്റ് 12നാണ് സന്തോഷ ്ഈപ്പൻ വിളിച്ചത്. നിങ്ങൾ എന്തിനാണ് എന്നെ വിളിച്ചത്. എന്റെ മണ്ഡലത്തിൽ പദ്ധതി ആരംഭിച്ചപ്പോൾ എന്നോട് ആലോചിച്ചില്ലെന്നും സ്വപ്‌നയ്ക്ക് മൊബൈൽ ഫോൺ വാങ്ങിയ കട അറിയാമെന്നും മറ്റും പറഞ്ഞു ഫോൺ വച്ചു. പിന്നെ വിളിച്ചപ്പോൾ എടുത്തില്ല. ഇക്കാര്യത്തിൽ തനിക്കൊരു ആശങ്കയുമില്ലെന്നും സൈബർ സഖാക്കളുടെ ഈ കള്ളക്കളിയും പൊളിക്കുമെന്നും അനിൽ അക്കരെ മറുനാടനോട് പറഞ്ഞു.

അനിൽ അക്കരെ ഫേസ്‌ബുക്കിലിട്ട കുറിപ്പിന്റെ പൂർണ്ണ രൂപം

പുതിയ ഐ ഫോൺ??
പുതിയ നീതു??
പുതിയ സ്വപ്ന??
ഇന്നലെ 24ചാനലിൽ
റഹിം തുടങ്ങിവെച്ച
പുതിയ തിരക്കഥ.
അടുത്ത ദിവസങ്ങളിൽ ഇതിന്റെ റിലീസ് പ്രതീക്ഷിക്കാം.
ഇവർ ആരെയാണ്
പേടിപ്പിക്കുന്നത്?
നിങ്ങൾ എന്ത്
നുണക്കഥകൾ
പ്രചരിപ്പിച്ചാലും
ഞാൻ ഈ കേസിലെ
അവസാനക്കള്ളനെയും
നിയമപരമായി ശിക്ഷിക്കുന്നതുവരെ നിയമപ്പോരാട്ടം തുടരും.

നീതു ജോൺസണിനെ ഉയർത്തിയുള്ള നീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് അനിൽ അക്കരയ്‌ക്കെതിരെ പുതിയ ആരോപണം. നീതു ജോൺസൺ വിഷയത്തിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് നേരിട്ട് പരാതി നൽകാനാണ് അനിൽ അക്കരെയുടെ തീരുമാനം. ഒന്നുകിൽ നീതുവിനെ കണ്ടെത്തണമെന്നും അല്ലെങ്കിൽ കത്തുണ്ടാക്കിയവനെ കണ്ടെത്തണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ലൈഫ് മിഷൻ അഴിമതിക്കെതിരെ അനിൽ അക്കര രംഗത്തു വന്നതിനു പിന്നാലെയാണ് 'പാവപ്പെട്ടവർക്കു വീട് കിട്ടാനുള്ള അവസരം എംഎൽഎ നഷ്ടമാക്കി' എന്ന ആരോപണവുമായി നീതു ജോൺസൺ എന്ന പെൺകുട്ടിയെ എതിരാളികൾ രംഗത്തിറക്കിയത്. വടക്കാഞ്ചേരി മണ്ഡലത്തിലുള്ള മങ്കരയിലെ പുറമ്പോക്കിൽ ഒറ്റമുറിയിൽ താമസിക്കുന്ന നീതു ജോൺസൺ, അനിൽ അക്കരയ്ക്ക് എഴുതിയ കത്തിൽ 'ലൈഫ് മിഷൻ ഫ്‌ളാറ്റ് അനുവദിച്ചിട്ടുണ്ടെന്നും അതില്ലാതാക്കരുതെന്നും' അഭ്യർത്ഥിച്ചിരുന്നു.

ഇതേത്തുടർന്ന് പെൺകുട്ടി വന്നാൽ വീടുവയ്ക്കാനുള്ള ഭൂമിയും വീടും നൽകാമെന്നു പറഞ്ഞ് അനിൽ അക്കരയും രമ്യാ ഹരിദാസ് എംപിയും മങ്കരയിൽ മൂന്നു മണിക്കൂർ കാത്തിരുന്നു. എന്നാൽ ആരും വന്നില്ല. വടക്കാഞ്ചേരി പൊലീസ് ഈ കേസിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ലൈഫ് മിഷനിൽ ഉറച്ച നിലപാടാണ് അനിൽ അക്കരെ ഇപ്പോഴും സ്വീകരിക്കുന്നത്. സിബിഐ വളരെ ഊർജ്ജിതമായാണ് ലൈഫ് തട്ടിപ്പ് അന്വേഷിക്കുന്നത്. ഇതൊരു സാമ്പത്തിക ക്രമക്കേടാണ്. ലാവ്ലിൻ കേസിൽ തൊണ്ടി കൃത്യമായി കിട്ടിയിരുന്നില്ല. എന്നാൽ ഈ കേസിൽ തൊണ്ടി കൃത്യമായുണ്ട്. പണം കൈപ്പറ്റിയതും വിതരണം ചെയ്തതും യൂണിടാക്കാണ്. വാങ്ങിയ ആളുകൾ ആരാണെന്നുള്ളത് യൂണിടാക്ക് പറയുമെന്നും അനിൽ അക്കര പറയുന്നു.

2019 ഡിസംബർ നാലിലെ ഫേസ്‌ബുക്ക് പോസ്റ്റിൽ താൻ ഗൾഫിൽ പോയതിന്റെ ഫലമായി വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമ്മാണത്തിന് പണം കിട്ടിയെന്ന് മുഖ്യമന്ത്രി കൃത്യമായി പറയുന്നുണ്ട്. ആ പണത്തിന്റെ ഭാഗമായി എന്തൊക്കെ ചെയ്യുമെന്നും അദ്ദേഹം കൃത്യമായി പറഞ്ഞു. അതിന് മറുപടിയായി ഇതിൽ ദുരുദ്ദേശമുണ്ടെന്ന് ഞാൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. അന്ന് രാത്രിയോടെ ഇന്നലെ സിബിഐ ചോദ്യം ചെയ്ത ലൈഫ് മിഷൻ തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർ ലിൻസ് ഡേവിസ് എന്നെ വിളിച്ചു. എംഎ‍ൽഎ എന്തിനാണ് അങ്ങനെ പോസ്റ്റിട്ടത്, എന്തെങ്കിലും ദുരുദ്ദേശമുണ്ടോയെന്നൊക്കെ അയാൾ ചോദിച്ചു.

ഇതിനകത്തുഉള്ള കള്ളം ഞാൻ അറിഞ്ഞുവെന്നുള്ള സംശയം അവർക്ക് അന്നേ ഉണ്ടായിരുന്നു. എന്റെയും യു.വി ജോസിന്റെയും ലിൻസിന്റേയുമൊക്കെ ഫോൺ രേഖകൾ പരിശോധിക്കട്ടെ.സുപ്രീംകോടതി വരെ പോകുംലൈഫ് പദ്ധതിയിൽ ഞാൻ പറഞ്ഞ കുറവുകളൊന്നും സർക്കാർ പരിഹരിച്ചിരുന്നില്ല. യു.വി ജോസിനെ എനിക്ക് വിശ്വാസമായിരുന്നു, പക്ഷേ ഇപ്പോൾ ചില സംശയങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ ബന്ധമുണ്ട്. ഇവിടെ നീതി കിട്ടിയില്ലെങ്കിൽ സുപ്രീംകോടതി വരെ പോയി കേസ് നടത്താൻ തന്നെയാണ് എന്റെ ലക്ഷ്യമെന്നും അനിൽ അക്കര പറയുന്നു.

പുതിയ ഐ ഫോൺ???? പുതിയ നീതു???? പുതിയ സ്വപ്ന???? ഇന്നലെ 24ചാനലിൽ റഹിം തുടങ്ങിവെച്ച പുതിയ തിരക്കഥ. അടുത്ത ദിവസങ്ങളിൽ ഇതിന്റെ...

Posted by ANIL Akkara M.L.A on Friday, October 2, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP