Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുരക്ഷാ വേലി മറകടന്ന് സിംഹത്തിന്റെ കൂട്ടിൽ കയ്യിട്ട് കളിച്ചത് സന്ദർശകരെ സന്തോഷിപ്പിക്കാൻ; പ്രകോപിതനായ സിംഹം വലതു കയ്യിൽ കടിച്ചതോടെ രം​ഗം മാറി; അബ്ദുൾ വേഡ് സിംഹത്തിന്റെ വായിൽ നിന്നും രക്ഷപെട്ടത് അത്ഭുതകരമായി; വീഡിയോ കാണാം..

സുരക്ഷാ വേലി മറകടന്ന് സിംഹത്തിന്റെ കൂട്ടിൽ കയ്യിട്ട് കളിച്ചത് സന്ദർശകരെ സന്തോഷിപ്പിക്കാൻ; പ്രകോപിതനായ സിംഹം വലതു കയ്യിൽ കടിച്ചതോടെ രം​ഗം മാറി; അബ്ദുൾ വേഡ് സിംഹത്തിന്റെ വായിൽ നിന്നും രക്ഷപെട്ടത് അത്ഭുതകരമായി; വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്‌

സിംഹത്തിന്റെ വായിൽ അകപ്പെട്ട മൃ​ഗശാല ജീവനക്കാരൻ രക്ഷപെട്ടത് അത്ഭുതകരമായി. സെനഗലിലെ ഒരു മൃഗശാലയിലാണ് സംഭവം. കൂട്ടിലുള്ള ഒരു സിംഹം ജീവനക്കാരന്റെ കൈയിൽ കടിക്കുകയായിരുന്നു. സെനഗലിലെ ഡാക്കറിലെ പാർക്ക് ഹാൻ എന്ന മൃഗശാലയിലാണ് സംഭവം. അബ്ദുൾ വേഡ് എന്നയാളാണ് സിംഹത്തിന്റെ വായിൽ അകപ്പെട്ടത്. ഗൈഡായ ഇ​ദ്ദേഹം സന്ദർശകർക്കായി കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ കമ്പികൾക്കിടയിലൂടെ കൂട്ടിലേക്ക് കൈകടത്തുകയായിരുന്നു. ഈ സമയം സിംഹം ഇയാളുടെ കയ്യിൽ കടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

ഭയപ്പെടുത്തുന്ന ​ദൃശ്യങ്ങളിൽ കാണിക്കുന്നത് സിംഹം കൈയിൽ കടിച്ച് പിടിച്ചിരിക്കുന്നതായാണ്. സിംഹത്തിന്റെ വായിൽ നിന്നും ഇയാളെ മോചിപ്പിക്കുന്നതിനായി സന്ദർശകർ ബഹളം വെക്കുകയും ചിലർ സിംഹത്തിന് നേരെ കല്ലെറിയുകയും ചെയ്യുന്നുണ്ടായിരുന്നു. ഒടുവിൽ ഇയാൾ തന്നെ ഇടതു കൈകൊണ്ട് മൃഗത്തെ തലയിൽ അടിക്കുകയും വലതു കൈ സിംഹത്തിന്റെ വായിൽ നിന്ന് നിന്ന് മോചിപ്പിക്കുകയും ചെയ്തു.

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, മൃഗശാലയിൽ ജോലി ചെയ്യുന്ന അബ്ദുൾ വേഡ് എന്നയാൾ ആക്രമണത്തിന് മുമ്പ് സിംഹത്തെ പ്രകോപിപ്പിക്കുകയായിരുന്നു. കൂടിന് മുന്നിലുണ്ടായിരുന്ന സുരക്ഷാ വേലിയും മറികടന്ന് അടുത്തെത്തിയ ഇയാൾ ബാറുകളിലൂടെ കൈ അകത്തേക്കിട്ട് മൃഗങ്ങളെ തൊടാൻ വിനോദസഞ്ചാരികളെ നിർബന്ധിച്ചു.

തുടർന്നു  അവിടെ 'പൂച്ചയുടെയും എലിയുടെയും അപകടകരമായ ഗെയിം' ആയിരുന്നു. സിംഹം ഇയാളുടെ കൈയിൽ കടിക്കാൻ ശ്രമിക്കുകയും ആ മനുഷ്യൻ കൈപ്പത്തി ഉപയോഗിച്ച് അടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒടുവിൽ സിംഹം ആ മനുഷ്യന്റെ കൈയിൽ കടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP